ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടി വന്നാലും നിങ്ങളെ കൊണ്ട് എല്ലാ കാര്യങ്ങളും മികച്ച രീതിയിൽ നിയന്ത്രിക്കാൻ കഴിയും. ഓഫീസിലെ ജോലികൾ നിങ്ങൾക്ക് ഇപ്പോൾ മുതൽ അല്പം വിശ്രമം നൽകിയേക്കാം. എന്നാൽ എന്തെങ്കിലും രോഗ ലക്ഷണമുണ്ടായാൽ, വൈദ്യസഹായം തേടാൻ മറക്കരുത്. ഭാഗ്യ ചിഹ്നം - ഗോൾഡ് ഫിഷ്
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ചില കാര്യങ്ങളിലുള്ള ദീർഘദൃഷ്ടി സാഹചര്യം മികച്ചതാക്കാൻ നിങ്ങളെ സഹായിച്ചേക്കാം. മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത് ഇപ്പോൾ ഒഴിവാക്കുക. പതിവ് ജോലിയിൽ നിന്നുള്ള ഏതെങ്കിലും തരത്തിലുള്ള വ്യതിചലനം അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു രാപ്പാടികുയിൽ
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇത് ഒരു മികച്ച മാറ്റത്തിനുള്ള സമയമാണ്. പ്രത്യേകിച്ച് ജോലിസ്ഥലത്ത് ആയിരിക്കും മാറ്റങ്ങൾ സംഭവിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ ചില കുറവുകൾ നേരിടും. മാതാപിതാക്കളുടെ ആരോഗ്യത്തിൽ ചില ആശങ്കകൾ ഉടലെടുക്കും. ഭാഗ്യ ചിഹ്നം - ഒരു പൂന്തോട്ടം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇപ്പോൾ നിങ്ങൾ കുറച്ച് സമയം വിശ്രമിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും ഉണ്ടാവുക. ഈയിടെയായി നിങ്ങളുടെ നിശ്ശബ്ദ മനോഭാവം കാരണം നിങ്ങളുടെ പങ്കാളിക്ക് അകൽച്ച അനുഭവപ്പെടാം. പരസ്പരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഈ സാഹചര്യത്തെ ഒരു പരിധി വരെ ലഘൂകരിക്കാൻ സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു കൂട്
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒത്തുചേരാനും യാത്രകൾ ആസൂത്രണം ചെയ്യാനും മികച്ച ദിവസം. പെട്ടെന്നുള്ള ജോലി നിങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ ഇടയുണ്ട്. ഒരു പുതിയ വ്യക്തിയുടെ പ്രവേശനത്തിലൂടെ ഒരു ജോലിക്കുള്ള അവസരവും ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - രണ്ട് കുരുവികൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് അൽപ്പം മോശമായ ഒരു ദിവസമായിരിക്കും. അതിനാൽ സായാഹ്നം വളരെ അധികം വിശ്രമം ആവശ്യമായി വരും. മഹത്തായതും വളരെ പ്രസക്തവുമായ ചില കാര്യങ്ങൾ നിങ്ങളുടെ കയ്യിൽ നിന്ന് വഴുതിപ്പോയേക്കാം. ഒരു പുതിയ ചിന്ത നിങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഇടയുണ്ട്.ഭാഗ്യ ചിഹ്നം - ഒരു തടി പെട്ടി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി മറന്നുപോയ ഒരു പ്രോജക്റ്റ് ആരംഭിക്കാൻ നിങ്ങൾ ഇപ്പോൾ പദ്ധതിയിട്ടേക്കാം. അതിന്റെ വിജയത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പുമുണ്ടാകും. അത് ശരിയായി നടപ്പിലാകുമെന്ന കാര്യത്തിലും സംശയമില്ല. ദീർഘകാല നിക്ഷേപം മികച്ച ഫലം നൽകും. ഭാഗ്യ ചിഹ്നം- ഒരു പുതിയ ഫോൺ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു ബന്ധു നിങ്ങൾക്ക് ചില ശല്യങ്ങൾ ഉണ്ടാക്കിയേക്കാം. ഒരു സാധാരണ നിക്ഷേപം പിന്നീട് നല്ല വരുമാനം കൊണ്ടുവന്നേക്കാം. നിങ്ങൾ അറിയാതെ പോയ എന്തെങ്കിലും കാര്യം നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - തുമ്പിക്കൈ
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: കൂടുതൽ യാത്രകൾ ചെയ്യാനുള്ള അവസരം വന്നുചേരും. ഈ കാലയളവിൽ ഒരിടത്ത് സ്ഥിരതാമസമാക്കുന്നത് നിങ്ങൾക്ക് വിശ്രമം നൽകിയേക്കില്ല. ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ പെട്ടെന്നുള്ള തീരുമാനങ്ങളോ ഒഴിവാക്കണം. നിങ്ങൾ നേരത്തെ നൽകിയ ഒരു നിർദ്ദേശം പാലിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു മൺ പാത്രം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചിന്തകൾ നിലവിൽ നിങ്ങളുടെ പരിസ്ഥിതിയുമായി ഒട്ടും യോജിച്ചു പോകില്ല. എന്നാൽ വ്യത്യസ്തമായ ഒരു വീക്ഷണം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കൊണ്ടുവരും. മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്ന രീതിയെക്കുറിച്ച് നിങ്ങൾ ഒരിക്കലും ബോധവാന്മാരാകാറില്ല. ഇനിയും അത് അങ്ങനെ തന്നെയായിരിക്കണം. ഒരു പുതിയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് ആശ്വാസമായി കടന്നു വന്നേക്കാം.ഭാഗ്യ ചിഹ്നം - ഒരു നീല കുപ്പി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സിനെ ആകുലപ്പെടുത്തുന്ന ഒരു ചിന്ത നിങ്ങളുടെ മനസ്സിൽ ഇടം പിടിക്കുകയും അതിനെക്കുറിച്ച് ഗാഢമായി ചിന്തിക്കുകയും ചെയ്യും. എന്നാൽ ഉൾകാഴ്ച നിങ്ങളെ മുന്നോട്ട് പോകാൻ സഹായിച്ചേക്കും. അതേസമയം ഈ സമയത്ത് ഒരു വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നത് അഭികാമ്യമല്ല. ഭാഗ്യ ചിഹ്നം - ഒരു വെള്ളി സ്പൂൺ
തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com