ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില സമയങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതോ അവയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതോ ആയ സ്വപ്നങ്ങള്‍ കണ്ടേക്കാം. നിങ്ങളുടെ എന്തെങ്കിലും ഒരു ശീലം ഒഴിവാക്കാന്‍ ശ്രമിക്കുകയാണെങ്കില്‍, അത് സാധിക്കും. ഭാഗ്യചിഹ്നം: തൊപ്പി.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ആരെങ്കിലും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടാകാം. ആ തോന്നല്‍ നിങ്ങള്‍ക്ക് അനുഭവപ്പെടും. എന്നാല്‍ ബുദ്ധികൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും അതിനെ മറികടക്കുക. നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ ജോലിസ്ഥലത്തുള്ളവരുമായി പങ്കുവെക്കാതിരിക്കുക. ഭാഗ്യചിഹ്നം: ഇളംചൂടുവെള്ളം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പഴയ പരിചയക്കാർ ആരെങ്കിലും ഇപ്പോള്‍ പരിചയം പുതുക്കിയേക്കാം. ഇന്ന് നിങ്ങൾക്ക് ഒരു തിരക്കേറിയ ദിവസമായിരിക്കും. എന്നാല്‍ നിങ്ങള്‍ ഒറ്റപ്പെടുന്നുവെന്ന തോന്നല്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഒരു കുട്ടി നിങ്ങളെ രസിപ്പിച്ചേക്കാം. ഭാഗ്യചിഹ്നം: ഒരു ഡയമണ്ട് മോതിരം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വീട്ടില്‍ ആരെങ്കിലും നിങ്ങളെ അവഗണിക്കുന്നതായി തോന്നിയേക്കാം. ഒരു പഴയ ഫോട്ടോയോ ഓർമ്മയോ നിങ്ങളുടെ ഉള്ളിലെ മറഞ്ഞിരിക്കുന്ന വികാരങ്ങള്‍ പുറത്തുകൊണ്ടുവരും. നിങ്ങളുടെ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. ഭാഗ്യചിഹ്നം: ഹെഡ്ഫോണ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പരിധി വെയ്ക്കുക. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കാം. ഒരു യുവാവിന്റെ കാഴ്ച്ചപ്പാട് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പ്രചോദനം നല്‍കിയേക്കാം. ഭാഗ്യചിഹ്നം: സിലിക്കണ്‍ ട്രേ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിയമപരമായ കാര്യങ്ങളില്‍ ഇളവ് അനുഭവപ്പെടാം. ജോലിസ്ഥലത്തെ നിങ്ങളുടെ കീഴുദ്യോഗസ്ഥന് നിങ്ങളുടെ വ്യക്തിത്വത്തെ അഭിനന്ദിച്ചേക്കാം. നിങ്ങള്‍ക്ക് എന്തെങ്കിലും പ്രധാന തീരുമാനം അറിയിക്കാനുണ്ടെങ്കില്‍ അത് തല്ക്കാലം നിര്‍ത്തിവെക്കുക. ഭാഗ്യചിഹ്നം: മിഠായി
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചുറ്റുമുള്ള സംഭവങ്ങളുടെ ഒരു പ്രത്യേക പാറ്റേണ്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യത്തോട് അടുത്തതായി നിങ്ങള്‍ക്ക് തോന്നിയേക്കാം. പക്ഷേ അതിന് ഇനിയും സമയമുണ്ട്. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത സമയത്ത് ഒരു അവസരം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം: മഞ്ഞ ക്രിസ്റ്റല്‍