ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റിയ ഒരു മനോഹരമായ ദിവസമാണ്. നിങ്ങൾ മനസ്സിൽ വരുന്ന ചിന്തകൾ എഴുതിവെച്ച് തുടങ്ങും. വൈകാതെ ഇത് നല്ലൊരു ശീലമായി മാറും. ജോലിസ്ഥലത്ത് നിങ്ങൾ മികച്ച നേട്ടം സ്വന്തമാക്കും. ഇന്നത്തെ ദിവസം ജീവിതത്തിൽ പുതിയ ചില കാര്യങ്ങൾ ചെയ്ത് തുടങ്ങും. ഭാഗ്യചിഹ്നം – ഒരു മുത്ത്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങളുടെ വ്യക്തിജീവിതത്തിൽ പുരോഗതി ഇല്ലാതാക്കാൻ കാരണമാവുന്ന കാര്യങ്ങളെ നിങ്ങൾക്ക് ഇപ്പോഴും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കുറേക്കൂടി സൂക്ഷ്മമായി കാര്യങ്ങളെ വിലയിരുത്തി തുടങ്ങുക. അമ്പരപ്പിക്കുന്ന ഫലമാവും നിങ്ങൾക്ക് ലഭിക്കുക. യുക്തിഭദ്രമായ ഒരു തീരുമാനം നിങ്ങളെ മുന്നോട്ട് നയിക്കും. ഭാഗ്യചിഹ്നം – ഇന്ദ്രനീലക്കല്ല്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: വിദ്യാഭ്യാസ മേഖലയിൽ നിന്ന് ചില അവസരങ്ങൾ നിങ്ങളെ തേടി വരാനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ കഴിവ് കൂടുതൽ മെച്ചപ്പെടുത്താനോ അറിവ് കൂടുതൽ സമ്പാദിക്കുന്നതിനോ സഹായിക്കും. നിങ്ങൾക്ക് കടുത്ത ഒരു ആരാധകനുണ്ട്. അവർ ഇപ്പോൾ നിങ്ങളോട് അടുപ്പം കാണിക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഭാഗ്യ ചിഹ്നം – ഒരു കറുത്ത കല്ല്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിന്ന് നിങ്ങൾക്ക് വലിയ ഉത്സാഹവും സന്തോഷവും പകരുന്ന ഒരു വാർത്ത കേൾക്കാനിടയാവും. ഒരു പുതിയ ഊർജ്ജം ലഭിച്ച നിങ്ങൾ ഇനി കൂടുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ പോവുകയാണെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെടും. നിങ്ങളോട് ചോദിക്കാതെ കുടുംബം വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തേക്കാം. ഭാഗ്യ ചിഹ്നം – ഒരു വിളക്കിൻെറ നിഴൽ.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വരാൻ പോവുന്ന ഒരു കുടുംബ പരിപാടിക്കായി നിങ്ങൾ കാണിക്കുന്ന ആത്മാർഥതയും തയ്യാറെടുപ്പും അഭിനന്ദിക്കപ്പെടും. നിങ്ങൾക്ക് എന്താണോ ചെയ്യാനുള്ളത് അത് കൃത്യമായി മനസ്സിലാക്കി ദിവസം മുന്നോട്ട് കൊണ്ട് പോവുക. ഒരു ദിനചര്യ പാലിക്കുന്നതിൽ നിങ്ങൾ വളരെ ആത്മാർഥമായ ശ്രമമാണ് നടത്തുന്നത്. ഭാഗ്യചിഹ്നം – ഒരു ജാർ.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്തെ വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതായി വരും. നിങ്ങൾ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. വിശ്രമമില്ലാതെ പണിയെടുക്കുന്നത് നിങ്ങൾക്ക് ഗുണകരമാവില്ല. ചില ആവശ്യമില്ലാത്ത ടാസ്കുകൾ ഉപേക്ഷിക്കാൻ ശ്രമിക്കുക. നേരത്തെ പറയാതിരുന്ന ചില പുതിയ പദ്ധതികളുമായി ഒരു സുഹൃത്ത് സമീപിച്ചേക്കും. ഭാഗ്യചിഹ്നം – ഒരു പൂന്തോട്ടം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളോട് വളരെ അടുപ്പമുള്ള ചിലർ നിങ്ങളിൽ നിന്ന് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്നുണ്ട്. ആരെങ്കിലുമായി വല്ല തെറ്റിദ്ധാരണയും ഉണ്ടായെങ്കിൽ അത് തിരുത്താൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ മനസ്സ് കൂടുതൽ സർഗാത്മകമായി ഇടപെടണമെങ്കിൽ പുത്തനുണർവ് പകരുന്ന ചില കാര്യങ്ങൾ സംഭവിക്കേണ്ടതുണ്ട്. ഒരു ചെറിയ യാത്രക്ക് അവസരം കിട്ടുകയാണെങ്കിൽ മറ്റൊന്നും ആലോചിക്കേണ്ട, അത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഭാഗ്യചിഹ്നം – ഒരു അണ്ണാൻ.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്കും മറ്റുള്ളവർക്കുമിടയിലുള്ള കാര്യങ്ങളെ ഒരിക്കലും സങ്കീർണമാക്കാൻ ശ്രമിക്കരുത്. പരമാവധി ലളിതമാക്കാൻ ശ്രദ്ധിക്കുക. ഒരു പുതിയ ദിനചര്യ തുടങ്ങാൻ നിങ്ങൾ ശ്രമം തുടങ്ങിയെങ്കിൽ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. നിങ്ങളുടെ ബോസിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഭാഗ്യചിഹ്നം: ഒരു തത്ത.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വളരെ താൽപര്യം തോന്നിയ പുതിയ ഒരു മനുഷ്യനുമായുള്ള ബന്ധം വളരെ പെട്ടെന്ന് തന്നെ അവസാനിക്കും. വീട്ടിലെ കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. പുറത്ത് നിന്നുള്ള ഒരാളുടെ ഇടപെടൽ നിങ്ങളെ നിരന്തരം ബുദ്ധിമുട്ടിച്ചേക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു ചുവന്ന വസ്ത്രം.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഇന്ന് നല്ല ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കും. അതിനാൽ അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്തുക. പുതിയ ചില ആശയങ്ങൾ മനസ്സിൽ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. അത് പെട്ടെന്ന് തന്നെ നടപ്പിലാക്കാനും സാധിക്കും. ഏറ്റവും മികച്ച മനുഷ്യരെ കൃത്യസമയത്ത് കണ്ടെത്താൻ സാധിച്ചു എന്നതായിരിക്കും ഇന്നത്തെ ദിവസം നിങ്ങളെ ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്ന കാര്യം. ഭാഗ്യചിഹ്നം – ഒരു മഞ്ഞ ഇന്ദ്രനീലക്കല്ല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരാളെ വിളിക്കുന്ന കാര്യം വീണ്ടും വീണ്ടും മാറ്റിവെക്കുന്നുണ്ടെങ്കിൽ ഇന്നാണ് അത് ചെയ്യുന്നതിനുള്ള ഏറ്റവും നല്ല ദിവസം. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുന്നതിൻെറ ഭാഗമായി ദിവസവും വർക്ക് ഔട്ട് ചെയ്യുന്നത് വളരെ പ്രധാനമാണ്. നിങ്ങൾ കുറച്ച് കാലമായി ജോലി ചെയ്ത് കൊണ്ടിരിക്കുന്ന ഒരു ബിസിനസ് പദ്ധതി വിജയം കൈവരിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു പച്ചക്കല്ല്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് വളരെയധികം തിരക്ക് പിടിച്ച ഒരു ദിവസമാണ്. നിങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതായി വരും. ഊർജ്ജസ്വലനായി ഇരിക്കുന്നതിനാൽ നിങ്ങൾക്ക് സംതൃപ്തി തോന്നും. നിങ്ങൾ ഇന്ന് പുറത്ത് പോയി സമയം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ കൂടുതൽ സമ്മർദ്ദം അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ നിങ്ങൾക്ക് അത് കൈകാര്യം ചെയ്യാൻ സാധിക്കും. ഭാഗ്യചിഹ്നം – വജ്രം.