ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട പുതിയ ഒരു ചുവടുവെയ്പ് അല്ലെങ്കിൽ ഉത്തരവാദിത്തം സംബന്ധിച്ച് നിങ്ങൾക്ക് സംശയം തോന്നിയേക്കാം. അതെല്ലാം ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. ആരെങ്കിലും നിങ്ങളുമായി ഒരു രഹസ്യം പങ്കിട്ടിട്ടുണ്ടെങ്കിൽ, അത് നിങ്ങളിൽ തന്നെ സൂക്ഷിക്കണം. ഭാഗ്യചിഹ്നം – ഒരു ഗ്ലാസ് ടംബ്ലർ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഒരു ബന്ധത്തിൽ നിന്നുള്ള അമിത പ്രതീക്ഷ നിങ്ങളെ ചില സമയങ്ങളിൽ വേദനിപ്പിച്ചേക്കാം. നിങ്ങൾക്ക് അനുകൂലമല്ലെങ്കിൽ അക്കാര്യം മറക്കുക. പുതിയ എന്തെങ്കിലും പഠിക്കുന്നതിലൂടെ നിങ്ങൾ ഇന്ന് സ്വയം ആശ്ചര്യപ്പെട്ടേക്കാം. ഭാഗ്യചിഹ്നം – ഒരു സസ്യം
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വീട്ടു കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ട ദിവസമാണ് ഇത്. വരാനിരിക്കുന്ന ഒരു കാര്യം നിങ്ങൾക്ക് അനുകൂലമായി തീരുകയും നിങ്ങളുടെ ഇമേജ് മെച്ചപ്പെടുകയും ചെയ്തേക്കാം. ചില സമീപകാല സുഹൃത്തുക്കൾ നിങ്ങളുടെ മനോവീര്യം ഉയർത്തിയേക്കാം. ഭാഗ്യചിഹ്നം – ഒരു സാൻഡ് പേപ്പർ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ട ഒരാളിൽ നിന്നുള്ള ഒരു വൈകാരിക പെരുമാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ജോലികൾ ചെയ്യാനും ബാക്കിയുള്ള ജോലികൾ പൂർത്തിയാക്കാനും പറ്റിയ ദിവസമാണിത്. പരിചയമുള്ള ആരെങ്കിലും പുതിയ ഓഫർ നൽകിയേക്കാം. ഇത് സ്വീകരിക്കുന്നത് നന്നായിരിക്കും. ഭാഗ്യചിഹ്നം – ഒരു അണ്ണാൻ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി നിങ്ങൾ പരിഗണിക്കാത്ത നിങ്ങളുടെ കൂട്ടുകുടുംബത്തിലേക്ക് എത്തിച്ചേരാനുള്ള നല്ല ദിവസമാണിത്. ഭൂതകാല സ്മരണകളുമായി സമയം ചിലവഴിക്കാനുള്ള ആഗ്രഹം നിങ്ങളിൽ രൂപപ്പെട്ടേക്കാം. തിരക്കുള്ള സമയം ഉടൻ വരും. തൽക്കാലം വിശ്രമിക്കുക ഭാഗ്യചിഹ്നം – ഒരു ഡ്രീം ക്യാച്ചർ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വ്യക്തിപരമായ ജോലികൾ പൂർത്തിയാക്കാനുള്ള ദിവസമാണ് ഇത്. നിങ്ങൾ ഇപ്പോൾ തീരുമാനിക്കുന്ന മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. നിങ്ങളുടെ ജോലിസ്ഥലത്ത് ഒരു പുതിയ സംവിധാനം നിങ്ങൾക്ക് പരിചയപ്പെടുത്തിയേക്കാം. അത് തുടക്കത്തിൽ വിമർശനത്തിന് ഇടയാക്കും. ഭാഗ്യചിഹ്നം – ഒരു തെളിഞ്ഞ ആകാശം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: പഴയ കുറിപ്പുകൾ, ഫോട്ടോഗ്രാഫുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ എന്നിവയിലൂടെ ഗൃഹാതുരത്വം തോന്നും. നിങ്ങൾക്ക് ചില സമയങ്ങളിൽ മാനസികമോ വൈകാരികമോ ആയ തളർച്ച അനുഭവപ്പെട്ടേക്കാം. ഒറ്റക്കുള്ള ഒരു നല്ല നടത്തം നിങ്ങളെ സന്തുലിതമായി നിലനിർത്താൻ സഹായിച്ചേക്കാം ഭാഗ്യചിഹ്നം – ഒരു പുതിയ ശീലം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ നിലവിലെ ലക്ഷ്യം ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ തയ്യാറാകണം. ഒരു വൈകാരിക നിമിഷം നിങ്ങളുടെ ഊർജം കുറയ്ക്കും. സുഹൃത്തുക്കളുമായി പെട്ടെന്ന് ഒരു കാര്യം ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു കാപ്പിക്കപ്പ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: പ്രതിസന്ധികൾ ഉണ്ടാകുന്നത് നിങ്ങളുടെ കഴിവുകൾ കണ്ടെത്താൻ നിങ്ങളെ സഹായിച്ചേക്കാം. നിങ്ങളുടെ പ്രസ്ഥാനത്തിൽ കണ്ണുവെക്കുന്നവരുണ്ടാകാം. നിങ്ങളുടെ മുൻ പ്രണയത്തെക്കുറിച്ചും അവരുടെ ഇപ്പോഴത്തെ ജീവിതത്തെയും കുറിച്ചുള്ള ചില വിവരങ്ങൾ നിങ്ങൾ കണ്ടെത്തിയേക്കാം. ഭാഗ്യചിഹ്നം – ഒരു തൂവൽ