ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: മുമ്പ് നിരവധി ശ്രമങ്ങൾ നടത്തിയിട്ടും നിങ്ങൾക്ക് അനുകൂലമായി ചില കാര്യങ്ങൾ മാറിയെന്ന് വരില്ല. എന്നാൽ അക്കാര്യത്തിൽ ചില മാറ്റങ്ങൾക്ക് തുടക്കമാവുകയാണ്. നിങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഉള്ളതായി തോന്നാം. ആരെങ്കിലും സഹായം അഭ്യർഥിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അവഗണിക്കുന്നതായിരിക്കും നല്ലത്. ഭാഗ്യചിഹ്നം – ഒരു തെരുവുവിളക്ക്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾ നന്നായറിയുന്ന നിരവധി പേരിലൊരാൾ ആയിരിക്കില്ല, നിങ്ങൾക്ക് അത്യാവശ്യം വന്നാൽ സഹായിക്കാനായി കൂടെയുണ്ടാവുക. നിങ്ങളുടെ കഴിവ് എന്തെന്ന് സ്വയം തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യണം. നിങ്ങൾക്ക് വളരെ ഗുണകരമാവുന്ന ഒരു ഓഫർ ലഭിക്കാനുള്ള സാധ്യതയുണ്ട്. അത് എന്ത് വന്നാലും സ്വീകരിക്കുക. ഭാഗ്യചിഹ്നം – ഒരു നിയോൺ സൈൻ.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഒരു പഴയ സഹപ്രവർത്തകൻ അല്ലെങ്കിൽ സഹപ്രവർത്തക ഇപ്പോഴും നിങ്ങളുടെ പുരോഗതിയെ വളരെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നുണ്ട്. വീട്ടിൽ ചെറിയ ഒരു തർക്കം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. അത് നിങ്ങളുടെ മനസ്സിനെ മോശമായി ബാധിക്കും. നിങ്ങൾ മുമ്പ് നടത്തിയ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതം ലഭിച്ച് തുടങ്ങാനുള്ള സമയമായിരിക്കുന്നു. ഭാഗ്യ ചിഹ്നം – ഒരു വലിയ തവള.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: കാര്യങ്ങളെ വളരെ ലളിതമായി കാണുകയും പ്രായോഗികമായി ഇടപെടുകയും ചെയ്യുന്നത് എപ്പോഴും നല്ലതായിരിക്കും. സങ്കീർണമായ വിഷയങ്ങളിൽ ചെന്ന് ചാടാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നം നിങ്ങൾ വളരെ ഗൌരവത്തോടെ തന്നെ എടുക്കണം. ഒരു പഴയ സുഹൃത്ത് വീണ്ടും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വരും. ഭാഗ്യ ചിഹ്നം – വജ്രം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം നിങ്ങൾ വൈകാരികമായി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ പ്രതീക്ഷിക്കുന്ന പോലെ കുടുംബത്തിൻെറ പിന്തുണ നിങ്ങൾക്ക് ലഭിക്കാനുള്ള സാധ്യത കുറവാണ്. ഈ സമയത്ത് കൂടുതൽ അപകടകരമായ സാഹചര്യങ്ങളിൽ ഇടപെടാത്തതാണ് നല്ലത്. മാനസികമായും വൈകാരികമായും നിങ്ങൾ അത്ര നല്ല അവസ്ഥയിലല്ല. ഭാഗ്യചിഹ്നം – ഒരു സാൾട്ട് ലാമ്പ്.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സിന് ചില സമയത്ത് ആത്മവിശ്വാസം തോന്നുമെങ്കിലും ഉത്കണ്ഠ മനസ്സിനെ ബുദ്ധിമുട്ടിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ മാധ്യമപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണെങ്കിൽ വളരെ മെച്ചമുള്ള ഒരു അവസരം തേടിയെത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ വസ്തുവകകൾ നന്നായി ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – വേപ്പ് മരം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് സാധിക്കുന്നതിലും വലിയ കാര്യങ്ങൾ പൂർത്തിയാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്. അത് വല്ലാതെ ബുദ്ധിമുട്ടിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് പല കാര്യങ്ങളിലും വളരെ പെട്ടെന്ന് തന്നെ മടുപ്പ് തോന്നിയേക്കും. ഊർജ്ജസ്വലതയും ആത്മവിശ്വാസവും വീണ്ടെടുക്കാനായി അൽപസമയം വിശ്രമിക്കുക. നിങ്ങൾക്ക് തിരിച്ചുവരവ് നടത്താനാവും. ഭാഗ്യചിഹ്നം – ഒരു സിലിക്കൺ മാതൃക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടേതായ രീതിയിൽ പണം ഉണ്ടാക്കുകയെന്ന ലക്ഷ്യം ഒരുപരിധി വരെ വളരെ വിജയകരമായി തന്നെ മുന്നോട്ട് പോവും. നേരിട്ട് അറിയാത്ത ഒരാളിൽ നിന്നുള്ള സഹായം നിങ്ങളുടെ ഇന്നത്തെ പ്രവർത്തനങ്ങളെ രക്ഷിക്കും. പൊതുസ്ഥലത്ത് സംസാരിക്കുന്ന കാര്യത്തിൽ നിങ്ങൾ ചില സ്വയം വിലയിരുത്തലുകൾ നടത്തി നോക്കുന്നത് നല്ലതാണ്. ഭാഗ്യചിഹ്നം: ഒരു ഇൻഡോർ പ്ലാൻറ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വളരെ ഗൗരവമുള്ള ഒരു വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പരിഗണിക്കപ്പെടും. ജോലിസ്ഥലത്തുള്ള നിങ്ങളുടെ കരുത്തിനും കഴിവിനും അധികം വൈകാതെ അംഗീകാരം ലഭിക്കും. നിങ്ങളോട് സത്യസന്ധമായി താൽപര്യമുള്ള ഒരാളിൽ നിന്ന് അപ്രതീക്ഷിതമായി സമ്മാനം ലഭിക്കും. ഭാഗ്യചിഹ്നം – ഒരു സിൽക്ക് സ്കാർഫ്.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ചെറിയ അഭിപ്രായ വ്യത്യാസമോ അല്ലെങ്കിൽ പ്രതിരോധമോ വലിയ പ്രശ്നത്തിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഏതായാലും തർക്കങ്ങളിൽ നിന്ന് മാറി നിൽക്കുന്നതാണ് ഉചിതം. വ്യക്തിപരമായി ഒറ്റയ്ക്ക് ചെയ്യുന്ന കാര്യങ്ങളേക്കാൾ കൂട്ടായി ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ ഗുണകരമാണെന്ന് നിങ്ങൾ മനസ്സിലാക്കും. എഴുത്തിലൂടെ എന്തെങ്കിലും ആശയവിനിമയം നടത്തുന്നുണ്ടെങ്കിൽ രണ്ട് തവണ പരിശോധിച്ചതിന് ശേഷം മാത്രം അത് അയക്കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം – ഒരു കൂട്ടം റോസാപ്പൂക്കൾ.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ നിങ്ങളുടെ മിഷൻ സാക്ഷാത്കരിക്കുന്നതിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. ഇനി ധൈര്യമായി ദീർഘനിശ്വസമെടുത്ത് വിശ്രമിക്കാവുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ ചില ചലനങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. കാര്യങ്ങൾ അവതരിപ്പിക്കുന്ന ശൈലിയിൽ നിങ്ങൾക്ക് എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കിൽ വേണ്ട മാറ്റം വരുത്തി മുന്നോട്ട് പോവുക. ഭാഗ്യചിഹ്നം – ഒരു വാച്ച്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ കാര്യങ്ങളെ എല്ലായ്പ്പോഴും വളരെ കാൽപ്പനികമായി കാണുന്ന ഒരാളായി മാറിയിട്ടുണ്ട്. ഇത് നിങ്ങൾ ചിലയിടങ്ങളിൽ തന്നെ ഉറച്ച് പോവാനുള്ള കാരണമായിത്തീരും. നിങ്ങളുടെ പ്രവൃത്തിയിലും പ്രതീക്ഷകളിലും കൂടുതൽ പ്രായോഗികമായി ഇടപെടാൻ ശ്രമിച്ച് തുടങ്ങുക. അവസാന നിമിഷത്തിൽ അമ്മ നൽകുന്ന ഒരു ഉപദേശം നിങ്ങൾക്ക് ഗുണകരമായിത്തീരും. അത് കൃത്യസമയത്ത് തന്നെ സംഭവിച്ചതാണെന്ന് മനസ്സിലാക്കുക. ഭാഗ്യചിഹ്നം – ഒരു സ്വർണ്ണ ചെയിൻ.