ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ പല കാര്യങ്ങളും സംഭവിക്കും. അതൊരു ഭാഗ്യമായി നിങ്ങൾക്കു തോന്നുകയും ചെയ്തേക്കാം. ഏതെങ്കിലും മീറ്റിംഗിനോ അസൈൻമെന്റിനോ മുൻപായി, നിങ്ങൾ അതിനായി നന്നായി തയ്യെറെടുത്തു എന്ന് ഉറപ്പാക്കുക. എന്നും അപ്ഡേറ്റ് ആയി ഇരിക്കാൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - ഒരു ഗാർനെറ്റ് കല്ല്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾക്ക് സ്വയം തോന്നുന്ന ചില തിരിച്ചറിവുകൾ, നിങ്ങൾ മുൻപേ എടുത്തിട്ടുള്ള ചില തീരുമാനങ്ങൾ പുനർവിചിന്തനം ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. നിങ്ങളുടെ കുട്ടിക്കായി ഇന്ന് കുറച്ചു സമയം ചെലവഴിക്കേണ്ടി വന്നേക്കാം. എന്നാൽ അത് ഏറെ വിലപ്പെട്ട സമയം ആയിരിക്കും. നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും അതിനായി സമയം ചെലവഴിക്കുകയും ചെയ്യുക. ഇത് ഭാവിയിൽ നിങ്ങൾക്കു തന്നെ ഉപകാരപ്പെടും. ഭാഗ്യചിഹ്നം - ഒരു നീല ടൂർമാലിൻ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത്, നിങ്ങളുടെ മാനേജ്മെന്റ് എടുക്കുന്ന ധീരമായ ഒരു തീരുമാനം നിങ്ങളെയും ബാധിച്ചേക്കാം. നിങ്ങളിൽ നിന്നുണ്ടായ ആശയവിനിമയം വളരെ കുറവായിപ്പോയെന്നും നിങ്ങൾക്ക് തോന്നിയേക്കാം. ദിവസത്തിന്റെ രണ്ടാം പകുതിയിൽ നിങ്ങൾക്ക് നല്ല സന്തോഷം ലഭിക്കും. ഭാഗ്യചിഹ്നം - നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ഒരു ക്രിസ്റ്റൽ
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ കൈവരിച്ച നേട്ടങ്ങളും നിങ്ങളുടെ കഴിവും മൂലം ഏതെങ്കിലും ഉയർന്ന സ്ഥാനത്ത് എത്തിയിട്ടുണ്ടാകാം. എന്നാൽ നിങ്ങളുടെ വീഴ്ച കാണാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടാകാം. അതിനെ ചെറുക്കാൻ നിങ്ങൾ ഒരു മികച്ച തന്ത്രം മെനയേണ്ടതായും വന്നേക്കാം. നിങ്ങളുടെ പരിസര പ്രദേശത്തു നിന്ന് നിങ്ങൾക്ക് തൃപ്തികരമായ ഒരു വാർത്ത ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു തെളിഞ്ഞ ക്വാർട്സ് ക്രിസ്റ്റൽ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ശാന്തവും സ്വസ്ഥവുമായ അന്തരീക്ഷത്തിൽ ആയിരിക്കുന്നത് നിങ്ങളെ സ്വയം ചിട്ടപ്പെടുത്താൻ സഹായിക്കും. ഇത് അതിന് അനുയോജ്യമാ ദിവസമാണ്. ഇന്ന് ഊർജം നിറഞ്ഞ ഒരു ദിവസം ആയിരിക്കും. പാചകം ചെയ്യുന്നത്, സംഗീതം കേൾക്കുന്നത്, അല്ലെങ്കിൽ ഒരു നീണ്ട നടത്തം പോലുള്ള കാര്യങ്ങളൊക്കെ നിങ്ങളിൽ നല്ല മാറ്റങ്ങൾ വരുത്തും. അത്തരം കാര്യങ്ങൾ ഒരു തെറാപ്പി പോലെ നിങ്ങൾക്ക് അനുഭവപ്പെടുകയും ചെയ്യും. ഭാഗ്യചിഹ്നം - ഒരു പുല്ലാങ്കുഴൽ
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കുറച്ച് നല്ല മാറ്റങ്ങൾക്കായി നിങ്ങൾ സ്വയം തയ്യാറെടുക്കണം. നിങ്ങളുടെ ജോലി സ്ഥലത്ത് പ്രാവർത്തികമാക്കാൻ സാധിക്കുന്ന ചില പുതിയ ആശയങ്ങൾ ഉടൻ കണ്ടെത്തിയേക്കാം. സ്വാധീനമുള്ള ആരെങ്കിലും ഉടൻ തന്നെ എന്തെങ്കിലും ജോലിക്കായി നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു മഞ്ഞ ക്രിസ്റ്റൽ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ആരെയെങ്കിലും ആത്മാർത്ഥമായി സഹായിക്കണമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ചെറിയൊരു വിമുഖത അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്തേക്കാം. നിങ്ങളുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള ഒരു കാര്യം ജോലിസ്ഥലത്ത് ഉയർന്നുവന്നേക്കാം. ഒരു ചെറിയ യാത്രാ പദ്ധതി ആസൂത്രണം ചെയ്യാൻ നിങ്ങൾക്ക് എവിടെ നിന്നെങ്കിലും, അല്ലെങ്കിൽ ആരിൽ നിന്നെങ്കിലും പ്രചോദനം ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു പർവതം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: മറ്റാർക്കും നിങ്ങളെടുത്ത തീരുമാനങ്ങളിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കാനാകില്ല. നിങ്ങൾ ചെയ്യുന്ന ജോലിക്ക് ഏതെങ്കിലും രൂപത്തിൽ ഒരു അംഗീകാരം ലഭിക്കാൻ സാധ്യതയുണ്ട്. അപ്രതീക്ഷിതമായി ചില അതിഥികൾ നിങ്ങളെ തേടി എത്തിയേക്കാം. ഭാഗ്യചിഹ്നം - ഒരു തണുത്ത വിഭവം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഉറ്റു നോക്കുന്ന ചില സഹകരണങ്ങൾ ഉറപ്പാക്കാൻ ചില പുതിയ പരിചയക്കാർ മുന്നോട്ടു വന്നേക്കാം. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾക്ക് ഇപ്പോൾ കുറച്ച് വൈകാരിക പിന്തുണ ആവശ്യമായി വന്നേക്കാം. നിങ്ങളെത്തന്നെ ശ്രദ്ധിക്കുന്നതിന് അൽപം സമയം കണ്ടെത്തിയേക്കാം. ഭാഗ്യചിഹ്നം - ഒരു പൂവിതൾ
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾക്ക് ചില സാഹചര്യങ്ങളിൽ എന്തെങ്കിലും സൂചനകൾ ലഭിച്ചേക്കാം. എന്നാൽ കാര്യങ്ങളെല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്നതു പോലെ സംഭവിക്കണം എന്നില്ല. പെട്ടെന്ന് ഒരു യാത്ര ആസൂത്രണം ചെയ്യാൻ സാധ്യത ഉണ്ട്. അതു നിങ്ങൾ വളരെയധികം ആസ്വദിക്കുകയും ചെയ്തേക്കാം. ഭാഗ്യചിഹ്നം - ഒരു റോസ് ക്വാർട്സ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ചില സംഭവങ്ങൾ നിങ്ങൾക്കുള്ളിലെ നർമ ബോധം കെടാതെ സൂക്ഷിക്കാൻ സഹായിച്ചേക്കാം. ചിലപ്പോഴൊക്കെ നിങ്ങൾക്ക് അലസത അനുഭവപ്പെടാം. പക്ഷേ അത് താൽക്കാലികമാണ്. ഒരു പഴയ സുഹൃത്ത് വീണ്ടും നിങ്ങളെ ബന്ധപ്പെടാൻ ശ്രമിച്ചേക്കാം. ഭാഗ്യചിഹ്നം - നുരഞ്ഞു പൊന്തുന്ന വെള്ളം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഉടൻ തന്നെ നിങ്ങൾ ഒരു വലിയ ഉത്തരവാദിത്തം നിങ്ങളുടെ ചുമലിൽ നിന്നും ഒഴിവാകും. അത് വലിയ ആശ്വാസം നൽകിയേക്കാം. നിങ്ങൾക്ക് ചില സാഹചര്യങ്ങളിൽ നിന്ന് പുറത്തു കടക്കണമെന്ന് തോന്നിയേക്കാം, പക്ഷേ പിടിച്ചുനിൽക്കേണ്ടതുണ്ട്. ചില കാര്യങ്ങളൊക്കെ നിങ്ങളറിയാതെ സംഭവിക്കുന്നുണ്ട്. അവ ഉടൻ വെളിച്ചത്തു വരും. ഭാഗ്യചിഹ്നം - നിയോൺ ചിഹ്നം