ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ നിങ്ങള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തേണ്ടതായി വരും. സാമ്പത്തിക ഇടപാട് നടത്തുന്നവര്‍ മറ്റുള്ളവരാല്‍ തെറ്റിധരിക്കപ്പെടാതിരിക്കാന് ശ്രദ്ധാപൂര്‍വ്വം ആശയവിനിമയം നടത്തുക. നിങ്ങളിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള ആഗ്രഹം തോന്നാം. ഭാഗ്യചിഹ്നം - ഒരു ഫോട്ടോ.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെട്ടതിനെ തുടര്‍ന്ന് നിങ്ങളുടെ സല്‍പ്പേര് വീണ്ടെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ സാധ്യതയുണ്ട്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അവസരങ്ങള്‍ വന്നു ചേരും. ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക. ഭാഗ്യ ചിഹ്നം: ഒരു കാര്‍ഡ്ബോര്‍ഡ്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: അവസരങ്ങളും പാഷനും പിന്തുടരുന്നവര് കഠിനമായി പ്രയത്നിക്കണ്ടേി വരും. ഇന്ന് നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം തോന്നും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ചില നിര്‍ദ്ദേശങ്ങളുമായി നിങ്ങളുടെ പങ്കാളി നിങ്ങളെ സമീപിക്കും. ഭാഗ്യ ചിഹ്നം - ഒരു സോളോ പ്രകടനം.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസില്‍ പുതിയ ചിന്തകള്‍ കടന്നു വരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ആവശ്യമായ ഉപദേശം നല്കുന്ന ഒരു സീനിയറെ കണ്ടുമുട്ടും. പ്രണയ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്താണെന്ന് തുറന്ന് പറയേണ്ടി വരും. ഇന്നത്തെ ദിവസം മറ്റൊരാളുമായി തര്‍ക്കത്തിനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - പുരാതന ലേഖനം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ആശയവിനിമയത്തില്‍ മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്ന് ഓര്‍ക്കുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി മോശം അവസ്ഥയിലായിരുന്നു ഒരു ബിസിനസ് പുരോഗതി കൈവരിക്കാന്‍ സാധ്യതയുണ്ട്. അക്കാദമിക് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു റോളര്‍.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഭൂതകാലത്തില്‍ നിന്നുണ്ടായ ചില ധാരണകള്‍ നിങ്ങളുടെ പുതിയ സമീപനത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ആശങ്കയുള്ള ചില കാര്യങ്ങളില്‍ വ്യക്തത നേടുന്നതിനായി മറ്റുള്ളവരുടെ സഹായം തേടുക. സാമ്പത്തിക പുരോഗതിയുണ്ടാകും. യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യണം. ഭാഗ്യ ചിഹ്നം - ഒരു തേനീച്ച.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്യും. നിങ്ങളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് പൊരുത്തപ്പെടുന്ന പുതിയ അവസരം തിരയുക. നിങ്ങളുടെ വ്യക്തിത്വത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന പുഷ്പം.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചില തിരഞ്ഞെടുപ്പുകള്‍ നല്ല ഫലങ്ങള്‍ നല്‍കിയതായി തോന്നും. മാത്രമല്ല നിങ്ങളുടെ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം തോന്നുകയും ചെയ്യും. ജോലിയില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - നിങ്ങളുടെ പ്രിയപ്പെട്ട മധുര പലഹാരം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ തിരക്കുള്ളതായി തോന്നും. ഒന്നിലധികം ജോലികള്‍ ചെയ്യുന്നത് നിങ്ങള്‍ക്ക് തളര്‍ച്ച ഉണ്ടാക്കും. നിയമപരമായ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ് നിങ്ങളെങ്കില്‍ തെളിവുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. നിങ്ങളുമായി അടുപ്പമുള്ളവര്‍ നിങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചെടി.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: അഡ്വാന്‍സ്ഡ് സ്റ്റഡീസിനായി പ്ലാന്‍ ചെയ്യുന്നവര്‍ക്ക് ചില പരീക്ഷണങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാം. വീട്ടില്‍ നിന്ന് മാറി താമസിക്കുന്നവര്‍ക്ക് ചില ബുദ്ധിമുട്ടുകള്‍ തോന്നുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. പ്രിയപ്പെട്ട ഒരാളുടെ മോശം പെരുമാറ്റം നിങ്ങളില്‍ ദേഷ്യം ഉണ്ടാക്കും. ഭാഗ്യ ചിഹ്നം - ഒരു മഞ്ഞ കളിമണ്‍ പാത്രം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഏല്‍പ്പിച്ച ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നേടിത്തരും. നിങ്ങളുടെ ജീവിത്തില്‍ ചില വ്യതിചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളെ കുറിച്ച് മറ്റു ചിലര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്. ഒരു ചെറിയ യാത്ര നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ഭാഗ്യ ചിഹ്നം - ഒരു പട്ട് തുണി.