ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ ആഗ്രഹത്തിലേക്ക് മടങ്ങാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. ചില സമയങ്ങളില്‍ ഉദാസീനത തോന്നിയേക്കാം. എന്നാൽ ഈ ഘട്ടം കടന്നുപോകുന്നതാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ധന സംബന്ധമായ കാര്യങ്ങളും അനുകൂലമാകും. മാനസിക സുഖത്തിനായി ഒരു വളര്‍ത്തുമൃഗത്തെ വീട്ടിലേക്ക് കൊണ്ടുവരാന്‍ തോന്നിയേക്കാം. പഴയ സുഹൃത്തുക്കളുമായി ഇടപഴകുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം തോന്നിയേക്കാം. ഭാഗ്യചിഹ്നം: തുറന്നിട്ട ഗേറ്റ്
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മുന്നിലേക്ക് എത്തുന്ന അവസരങ്ങള്‍ വിവേകത്തോടെ ഉപയോഗിക്കുക. നിങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അസൈന്മെന്റ് നേട്ടങ്ങള്‍ നേടിത്തരും. നിങ്ങള്‍ക്കായി സ്വയം നിര്‍മ്മിച്ച ചില മാനദണ്ഡങ്ങള്‍ മറ്റ് ചിലര്‍ നിരുത്സാഹപ്പെടുത്തിയേക്കാം. വീട്ടിലെ കാര്യങ്ങള്‍ വീടിനുള്ളില്‍ വെച്ച് തന്നെ തീര്‍ക്കണം. ഒരു പുതിയ ആരോഗ്യ ശീലം പിന്തുടരുന്നത് നിങ്ങളെ മാനസികമായി സജീവമാക്കും. ഭാഗ്യചിഹ്നം: റോസാപ്പൂവിന്റെ ഇതളുകൾ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നവീകരണത്തെപ്പറ്റിയുള്ള ചിന്ത നിങ്ങളുടെ മനസ്സില്‍ തോന്നിയേക്കാം. അവ രൂപപ്പെടാനും തുടങ്ങിയേക്കാം. പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും. അതിനായി നല്ലൊരു സമയവും ഉത്തരവാദിത്തവും വേണ്ടിവരും. അവ മാറ്റിവെയ്ക്കാന്‍ നിങ്ങള്‍ തയ്യാറാകും. പല ഓപ്ഷനുകളും എക്സ്പ്ലോര്‍ ചെയ്യാന്‍ നിങ്ങളില്‍ അസാധാരണ ആത്മവിശ്വാസം ഉണ്ടാകും. വ്യാപാരികള്‍, പ്രൊഫഷണലുകള്‍, ബിസിനസ്സുകാര്‍ എന്നിവര്‍ക്ക് ഗുണപരമായ കാലം. ഭാഗ്യചിഹ്നം: ബുദ്ധ പ്രതിമ
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ക്ഷമയോടെ കാത്തിരിക്കേണ്ട സമയമാണിത്. ഒരു പദ്ധതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവര് അതില്‍ നിന്ന് ബ്രേക്ക് എടുക്കേണ്ട സമയം. നിങ്ങളുടെ പ്രശസ്തി പങ്കിടാന്‍ ഓഫീസിലെ ചിലര്‍ നിങ്ങളെ സമീപിക്കും. ജോലിസ്ഥലത്തെ മാറുന്ന പരിതസ്ഥിതിയില്‍ ജാഗ്രത പുലര്‍ത്തുക. അവ എല്ലായ്പ്പോഴും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. വീട്ടില്‍ സമാധാന അന്തരീക്ഷമുണ്ടാകും. ഭാഗ്യചിഹ്നം: പോര്‍ട്രേയ്റ്റ്.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ചുമതലകളോടെ ഒരു പുതിയ തുടക്കം കുറിക്കും. നിങ്ങളുടേതായ ശൈലി ഉപയോഗിച്ച് ബന്ധങ്ങള്‍ വിപുലപ്പെടുത്തുക. നിങ്ങളുടെ മാസ്മരിക വ്യക്തിത്വത്തില്‍ എല്ലാവര്ക്കും ആകര്‍ഷണമുണ്ടാകും. അവര്‍ നിങ്ങളുടെ ചിന്തകളെയും ആശയങ്ങളെയും അംഗീകരിക്കും. ഗാര്‍ഹിക വിഷയങ്ങളില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അപ്രതീക്ഷിതമായ ചില ഒത്തുച്ചേരലുകള്‍ ഉണ്ടാകും. അവ നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ഭാഗ്യചിഹ്നം: മധുര പലഹാരങ്ങളുടെ പെട്ടി
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താന്‍ ചില പ്രശസ്തര്‍ നിങ്ങളെ തേടിയെത്തും. നിലവില്‍ ട്രെന്‍ഡ് ആയി നില്ക്കുന്ന എന്തെങ്കിലും പരീക്ഷിക്കാന്‍ നിങ്ങള്‍ തീരുമാനിക്കും. നിങ്ങള്‍ക്ക് രഹസ്യം സൂക്ഷിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ അത് രഹസ്യമായി തന്നെ സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിക്കും. രാവിലെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വൈകുന്നേരം വര്‍ക്ക് ഔട്ടിനായി തെരഞ്ഞെടുക്കാം. ബിസിനസ്സും അടുത്ത ബന്ധങ്ങളും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്. ഭാഗ്യചിഹ്നം: നെയിം ടാഗ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഒന്നും മുന്നോട്ട് പോകുന്നില്ലെന്ന് തോന്നുമെങ്കിലും അതൊരു തെറ്റായ സൂചനയായിരിക്കാം. പുതുതായുള്ള കാര്യങ്ങളെപ്പറ്റി അന്വേഷിക്കാനോ മുന്‍കൂട്ടി കാണാനോ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ഇത് താല്ക്കാലികമാണ്. വൈകാതെ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതം ആസൂത്രണം ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ പ്രമോഷനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവന്നേക്കാം. ഭാഗ്യചിഹ്നം: വാക്കിംഗ് സ്റ്റിക്ക്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നല്ല മനസ്സുള്ളവര്‍ക്ക് നല്ല കാര്യങ്ങള്‍ സംഭവിക്കും. നിങ്ങളുടെ സമീപനങ്ങളില്‍ വ്യക്തതയുണ്ടാകും. അത് നിങ്ങള്‍ക്ക് പുരോഗതിയുണ്ടാക്കും. വീട്ടുജോലിക്കാര്‍ക്ക് രോഗങ്ങളുണ്ടായേക്കാം. സാധ്യമായ സഹായം ചെയ്ത് കൊടുക്കുക. ഇലക്ട്രോണിക് ഗാഡ്ജെറ്റുകളുടെ വില്‍പ്പനയില്‍ നിങ്ങള്‍ തിരക്കിലാകും. പുതിയ സ്ഥലം വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിട്ടേക്കാം. അതേപ്പറ്റി കൃത്യമായി അന്വേഷിക്കേണ്ട സമയമാണിത്. ഭാഗ്യചിഹ്നം: തടികൊണ്ടുള്ള ബോക്സ്
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യം ഈ ദിവസം നിങ്ങളോടൊപ്പമാണ്. ഗാര്‍ഡനിംഗ് ചെയ്യുന്നത് ഉത്തമമാണ്. അത് ഒരു ബിസിനസ്സ് ആശയമായി രൂപപ്പെടാനും സാധ്യതയുണ്ട്. ജോലിയില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ ചില മാറ്റങ്ങൾ നിങ്ങള്‍ പരിഹരിക്കും. മറ്റൊരു നഗരത്തിലേക്ക് യാത്ര പോകേണ്ടിവരും. ഭാഗ്യചിഹ്നം: പിങ്ക് നിറത്തിലുള്ള പൂക്കള്‍
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ടി വന്നേക്കാം. പുതിയ വാഹനം വാങ്ങുന്നതിനെപ്പറ്റി നിങ്ങള്‍ ആലോചിക്കും. ഈ മാസം അവസാനത്തോടെ നിങ്ങള്‍ക്ക് ഒരു നല്ല കരാര്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങളെ ആരെയും പരസ്യമായി വിമര്‍ശിക്കരുത്. ഭാഗ്യചിഹ്നം: ബ്രാന്‍ഡ് ന്യൂ കോയിന്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തിനോട് പരിഗണന കാണിക്കണം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള പഴയ പാറ്റേണുകള്‍ നിങ്ങള്‍ ആവര്‍ത്തിച്ചേക്കാം. പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങള്‍. നന്നായി ഗവേഷണം ചെയ്തില്ലെങ്കില്‍ അവ പരാജയപ്പെടാന്‍ കാരണമാകും. വിവാഹലോചനകള്‍ മുടങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ വളരെയധികം ബഹുമാനിക്കുന്ന ഒരാള്‍ നിങ്ങളെ തേടിയെത്താന്‍ സാധ്യതയുണ്ട്. പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സുകള്‍ ഇക്കാലത്ത് നല്ലതല്ല. ഭാഗ്യചിഹ്നം: അക്വേറിയം
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയ്ക്ക് വാഗ്ദാനം ചെയ്ത വരുമാനം ചിലപ്പോള്‍ ലഭിച്ചെന്ന് വരില്ല. അത് നിരാശജനകമായേക്കാം. പഴയ ചിലരുമായി ബന്ധം പുതുക്കുന്നതിലൂടെ ഈ ദിവസങ്ങളിലെ ഏകാന്തത മറികടക്കാന്‍ കഴിയും. പ്രതികൂല കാലാവസ്ഥ നിങ്ങളുടെ യാത്രകളെ ബാധിക്കും. സാമ്പത്തിക തട്ടിപ്പുകളെ കരുതുക. നിങ്ങളുടെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാന്‍ കഴിവുള്ളവരാണ് നിങ്ങളുടെ മാതാപിതാക്കള്‍. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരക്കേറിയ ദിവസമായിരിക്കും. ഭാഗ്യചിഹ്നം: പ്ലേറ്റ്