ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളെ സംബന്ധിച്ചിടത്തോളം നല്ല തിരക്ക് പിടിച്ച ദിവസമായിരിക്കും. നിങ്ങളുടെ ഊർജ്ജം ഒരു പ്രത്യേക കാര്യം പൂർത്തിയാക്കാനായി ചെലവഴിക്കേണ്ടി വരും. നിങ്ങൾ വൈകുന്നേരം പുറത്ത് പോവാനുള്ള സാധ്യതയുണ്ട്. ജോലിയിൽ വലിയ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടാവും. എന്നാൽ അധികം വൈകാതെ തന്നെ അത് നിങ്ങളുടെ നിയന്ത്രണത്തിൽ ആവുമെന്ന് ഉറപ്പിക്കാം. ഭാഗ്യചിഹ്നം – രത്നം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾ ഒരാളെ വിളിക്കുന്നത് മാറ്റിവെച്ച് കൊണ്ടേയിരിക്കുന്നുവെങ്കിൽ ഇന്ന് അത് ചെയ്യാൻ ഏറ്റവും അനുകൂല ദിവസമാണ്. ദിവസവും എന്തെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ ആരോഗ്യം മോശമാവുകയും ചികിത്സ തേടേണ്ടി വരികയും ചെയ്യും. ഒരു ബിസിനസ് സാധ്യത നിങ്ങൾക്ക് തുറന്ന് കിട്ടും. അത് ഭാവിയിൽ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഭാഗ്യചിഹ്നം –ഇന്ദ്രനീലക്കല്ല്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഊർജ്ജം ഉപയോഗപ്പെടുത്തി ഇന്നത്തെ ദിവസം ലാഭകരമാക്കാൻ ശ്രമിക്കുക. പുതിയ ചില പദ്ധതികൾ ഉണ്ടായി വരികയും അത് വളരെ പെട്ടെന്ന് തന്നെ നടപ്പിലാക്കാനുള്ള സാധ്യതയും കാണുന്നു. അത് മുന്നോട്ട് കൊണ്ടുപോവാനുള്ള അനുമതിയും നിങ്ങൾക്ക് ലഭിക്കും. ഭാഗ്യ ചിഹ്നം – ഒരു കറുത്ത ടൂർമാലിൻ.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് കിട്ടിയ പുതിയ സുഹൃത്ത് ജീവിതത്തിൽ വളരെ ചെറിയൊരു കാലം മാത്രമേ കൂടെ ഉണ്ടാവുകയുള്ളൂ. അതിനാൽ അയാളിൽ വലിയ പ്രതീക്ഷ വെക്കേണ്ടതില്ല. വീട്ടിലെ കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ അത്യാവശ്യമായി വേണ്ടിവരും. പുറത്ത് നിന്നുള്ള ഒരാളുടെ ഇടപെടൽ നിങ്ങളെ വല്ലാതെ പ്രകോപിപ്പിച്ച് കൊണ്ടേയിരിക്കും. ഭാഗ്യ ചിഹ്നം – ഒരു വിളക്കുമൂടി.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചുറ്റുപാടുകളിൽ ഉള്ളവർക്ക് വേണ്ടിയും നിങ്ങൾക്ക് വേണ്ടിയും കാര്യങ്ങൾ പരമാവധി ലളിതമാക്കാൻ ശ്രമം നടത്തുക. നിങ്ങൾ പുതിയൊരു ജീവിതചര്യ തുടങ്ങാൻ ചിന്തിക്കുകയാണെങ്കിൽ അത് വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ബോസിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായ ഇടപെടലുകൾ ഉണ്ടാവും. ഭാഗ്യചിഹ്നം – ഒരു കാർഡ് ബോർഡ് പെട്ടി.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സ്നേഹഭാജനത്തിന് നിങ്ങളുടെ ഭാഗത്ത് നിന്നുള്ള ശ്രദ്ധയും പരിഗണനയും അത്യാവശ്യമാണ്. നിങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് പരിഹരിക്കുക. സർഗാത്മകമായും പുരോഗമനപരമായും മുന്നോട്ട് പോവുന്നതിന് നിങ്ങളുടെ മനസ്സിന് അൽപം ഊർജം പകരേണ്ടതുണ്ട്. അതിന് വേണ്ടി ചില കാര്യങ്ങൾ പദ്ധതിയിടുക. പുറത്ത് പോവുകയോ ചെറിയ യാത്ര നടത്തുന്നതോ നല്ലതാണ്. ഭാഗ്യചിഹ്നം – ഒരു പൂന്തോട്ടം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ജോലിയിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിന് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും വേണ്ടിവരും. നിങ്ങൾ ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കുക. ദിവസം മുഴുവൻ വിശ്രമമില്ലാതെ തിരക്ക് പിടിച്ച് മുന്നോട്ട് പോവാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. വൈകുന്നേരം ഒരു സുഹൃത്ത് നിങ്ങളെ സന്ദർശിക്കാനെത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു അണ്ണാൻ.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: കുടുംബത്തിലെ ഒരു പരിപാടി നന്നായി നടത്തുന്നതിന്ന് വേണ്ടി നിങ്ങൾ നടത്തുന്ന ശ്രമങ്ങൾക്ക് വലിയ പിന്തുണയും സ്വീകാര്യതയും ലഭിക്കും. ആദ്യം ചെയ്യേണ്ടത് ആദ്യം എന്ന ക്രമത്തിൽ ഇന്നത്തെ ദിവസത്തെ കാര്യങ്ങൾ പൂർത്തിയാക്കാൻ ശ്രമിക്കുക. പുതിയ ഒരു ദിനചര്യ ആരംഭിക്കുന്നതിന് വേണ്ടി നിങ്ങൾ വളരെ നല്ല ശ്രമങ്ങളാണ് നടത്തുന്നത്. ഭാഗ്യചിഹ്നം: ഒരു തത്ത.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന ഒരുപാട് ഘടകങ്ങൾ ഇന്നുണ്ടായേക്കാം. എന്നാൽ വൈകാതെ തന്നെ നിങ്ങൾക്ക് അനുകൂലമായ ഒരു വാർത്ത തേടിയെത്തും. പുതിയ ഊർജം ലഭിക്കുന്നതോടെ ആവേശത്തോടെയും പുതിയ ഉത്സാഹത്തോടെയും നിങ്ങൾക്ക് മുന്നോട്ട് പോവാൻ സാധിക്കും. വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ കുടുംബത്തിലുള്ളവർ നിങ്ങളോട് അഭിപ്രായം ചോദിച്ചേക്കില്ല. ഭാഗ്യചിഹ്നം – ഒരു ചുവന്ന വസ്ത്രം.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇപ്പോൾ കൂടുതൽ നന്നായി പരിശീലിച്ചാൽ ഭാവിയിൽ നിങ്ങൾക്ക് സമയം ലാഭിക്കാൻ സാധിക്കും. ഒരു പുതിയ സ്കിൽ പഠിക്കുമ്പോൾ നിങ്ങൾ ഈ രീതി എപ്പോഴും പിന്തുടരുക. നിങ്ങളുടെ വളരെ അടുത്ത് തന്നെ നിങ്ങൾക്കൊരു ആരാധകനോ ആരാധികയോ ഉണ്ട്. നിങ്ങളുടെ സ്ഥാനത്തിൽ നിരവധി പേർ കണ്ണുവെച്ചിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഭാഗ്യചിഹ്നം – ഒരു ഇന്ദ്രനീലക്കല്ല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് മനസ്സിലാക്കാൻ പറ്റാത്ത ചില കാരണങ്ങളാൽ നിങ്ങളുടെ വ്യക്തിജീവിതം നന്നായി മുന്നോട്ട് പോവില്ല. എന്താണ് കാരണമെന്ന് മനസ്സിലാക്കാൻ ശ്രമം നടത്തുക. അതിൻെറ ഫലം നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വളരെ യുക്തിഭദ്രമായി ഒരു തീരുമാനമെടുത്താൽ പ്രതിസന്ധികളെ അതിജീവിച്ച് നിങ്ങൾക്ക് മുന്നോട്ട് പോവാൻ സാധിക്കും. ഭാഗ്യചിഹ്നം – ഒരു പച്ച വള.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളെ ആളുകൾക്ക് മുന്നിൽ സ്വയം അവതരിപ്പിക്കാൻ പറ്റിയ വളരെ നല്ല ദിവസമാണ്. എന്തെങ്കിലും എഴുതി നോക്കുക. അത് വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ നല്ല ശീലങ്ങളിൽ ഒന്നായി മാറിയേക്കും. കഴിഞ്ഞ വർഷം നിങ്ങൾക്കുണ്ടായ നേട്ടങ്ങളിലും ഉയർച്ചയിലും അഭിമാനത്തോടെയിരിക്കുക. ഇന്നത്തെ ദിവസവും നിങ്ങളെത്തേടി പുതിയ അവസരങ്ങൾ വരും. ഭാഗ്യചിഹ്നം – മരതകം.