ഏരീസ് (Arise- മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കുടിശ്ശികകള്‍ അടച്ചു തീര്‍ക്കാനും കഴിയുന്ന നല്ല ദിവസമായിരിക്കും ഇന്ന്. നേരിയ അണുബാധയോ അതുസംബന്ധിച്ച വേദനയോ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തര്‍ക്കത്തിന്റെ സാധ്യത കണ്ടാല്‍ ശാന്തത പാലിക്കുക. സമചിത്തത ഭാവിയില്‍ ഗുണം ചെയ്യും. ഭാഗ്യചിഹ്നം: ഒരു പൂന്തോട്ടം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ വളറെ ഊര്‍ജ്ജസ്വലനായി കാണപ്പെടും. അതിനാല്‍ തന്നെ പുതിയ ചില ജോലികള്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ആരെങ്കിലും കടം ചോദിച്ചാല്‍ മാന്യമായി അത് നിരസിക്കുക. സ്വന്തം ആരോഗ്യത്തിലും മറ്റ് കാര്യങ്ങളിലും ശ്രദ്ധ വേണം. ഭാഗ്യചിഹ്നം: രണ്ട് തൂവലുകള്‍
ജെമിനി (Mithuna - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ വളരെ ശക്തനാണ് എന്ന് കാണിക്കാന്‍ ശ്രമിച്ചാലും നിങ്ങളുടെ ദുര്‍ബല സ്വഭാവം മറ്റുള്ളവര്‍ക്ക് മനസ്സിലാകും. ജോലി പൂര്‍ത്തിയാക്കാന്‍ ചില തന്ത്രപരമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ഒരു സഹപ്രവര്ത്തകന് സഹായം ആവശ്യപ്പെട്ടേക്കാം. അത് ചെയ്തു കൊടുക്കുക. ഭാഗ്യചിഹ്നം: നദിക്കര
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പഴയ പരിചയക്കാരനെ കണ്ടുമുട്ടാനോ വീണ്ടും ബന്ധപ്പെടാനോ സാധ്യതയുണ്ട്. പുറത്തു പോയി എന്തെങ്കിലും ജോലികള്‍ ഉണ്ടെങ്കില്‍ കാലാവസ്ഥ പ്രതികൂലമാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്കുള്ള അവസരങ്ങള്‍ മുന്നില്‍ തെളിയും. ഭാഗ്യചിഹ്നം: പേപ്പര്‍
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അപ്രതീക്ഷിത അതിഥികള്‍ ഉണ്ടായേക്കാം. മധുരപലഹാരങ്ങള്‍ ധാരാളം കഴിക്കാനുള്ള അവസരം ഉണ്ടാകും. ചില കുടിശ്ശികകള്‍ തീര്‍ക്കും. നിങ്ങളുടെ ജോലിക്കാരന് ഒരു പരാതി ഉന്നയിക്കാന്‍ സാധ്യതയുണ്ട്. മുന്‍ഗണന അനുസരിച്ച് അത് പരിഹരിക്കുക. ഭാഗ്യചിഹ്നം: മുത്തുകള്‍
വിര്‍ഗോ (Virgo)(കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ അന്തരീക്ഷം അനുകൂലമായി കാണപ്പെടും. നിങ്ങള്‍ക്ക് സ്വസ്ഥമായി ഇരിക്കാന്‍ അവസരം ലഭിക്കും. വീട്ടിലും ഓഫീസിലും പേപ്പര്‍ വര്‍ക്കുകള്‍ ക്രമീകരിച്ച് സൂക്ഷിക്കുക. ഉറക്കമില്ലായ്മയ്ക്ക് സാധ്യത. നല്ല ഉറക്കം ലഭിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുക. ഭാഗ്യചിഹ്നം: വാതില്‍പ്പടി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വൈകാരിക കാര്യങ്ങള്‍ നിങ്ങളെ ദുര്ബലനാക്കില്ല. നിങ്ങള്‍ക്ക് പറയാനുള്ള ശക്തമായ പോയിന്റുകള്‍ ധൈര്യമായി മുന്നോട്ട് വെയ്ക്കുക. ഒരു പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കുന്നതിനും പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കുന്നതിനും മികച്ച ദിനം. നിങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാഗ്യചിഹ്നം: ചുവന്ന ഷാള്‍
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പേടിസ്വപ്നങ്ങള്‍ ഉപബോധ മനസ്സിലെ ഭയം മാത്രമാണ് അവയെ ഗൗരവമായി കാണേണ്ടതില്ല. എതിര്‍ലിംഗത്തിലുള്ള ഒരു വ്യക്തി നിങ്ങളുടെ ദിനചര്യകളില്‍ വ്യത്യാസങ്ങള്‍ വരുത്തിയേക്കാം. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടും. ഭാഗ്യചിഹ്നം: ഒരു ഇഷ്ടിക മതില്
സാജിറ്റൈറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ അടുത്ത ആരോ നിങ്ങളെ മിസ് ചെയ്യുന്നുണ്ട്. പ്രിയപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തുക. മാസാവസാനം ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. സാധാരണ മെഡിക്കല്‍ ചെക്ക് അപ്പ് നടത്തുക. ധ്യാനിക്കാൻ സമയം കണ്ടെത്തുക. ഭാഗ്യചിഹ്നം: പ്രകാശിക്കുന്ന ചിഹ്നം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പഴയ ഓര്‍മ്മകള്‍ ദിവസം മുഴുവന്‍ നിങ്ങളുടെ മനസ്സിനെ കീഴടക്കിയേക്കാം. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ശ്രമിക്കുക. സഹോദരങ്ങളെ സൂക്ഷിക്കുക. നിങ്ങളുടെ അധികാരം അവര്‍ മുതലെടുത്തേക്കാം. പഴയ പദ്ധതികള്‍ക്കായി പുതിയ പ്ലാനുകള്‍ തയ്യാറാക്കുക. ഭാഗ്യചിഹ്നം: ഒരു ചില്ല് കുപ്പി
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിന് വൈകാരിക പിന്തുണ നല്കുന്ന ആള് നിങ്ങളാണ്. അതിനാല്‍ അവര്‍ക്ക് നിങ്ങളുടെ കൂടുതല്‍ സമയം ഇപ്പോള്‍ ആവശ്യമാണ്. പുതിയ പങ്കാളിത്തത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് തിരക്കേറിയ ദിവസമായിരിക്കും. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തടസ്സങ്ങള്‍ അനുഭവപ്പെടും. ഭാഗ്യചിഹ്നം: പക്ഷികള്‍