ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ ദിവസം തുടങ്ങുന്നത് ശുഭകാര്യങ്ങളോടെയായിരിക്കും. നിങ്ങൾക്ക് നല്ല ഊർജസ്വലതയും ഉൻമേഷവും ഉണ്ടാവും. ആൾക്കൂട്ടവുമായി ബന്ധപ്പെടാനുള്ള സാധ്യതകളുണ്ട്. നിങ്ങൾ ഒരു ഒഴിവുദിവസം ആസ്വദിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങൾക്ക് മുന്നിലുള്ള സാധ്യതകൾ എന്തെല്ലാമാണെന്ന് നോക്കി പോസിറ്റീവായിത്തന്നെ മുന്നോട്ട് പോവുക. ജീവിതപങ്കാളി വലിയ പിന്തുണ നൽകുന്നുവെന്ന് എപ്പോഴും മനസ്സിലുറപ്പിക്കുക. ഭാഗ്യചിഹ്നം - ഒരു സംഗീത ഉപകരണം.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ കുടുംബത്തിലുള്ള ഒരാളിൽ നിന്നോ ഒരു ബന്ധുവിൽ നിന്നോ കേൾക്കുന്ന ഒരു വാർത്ത മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് ചെയ്യാനുണ്ടായിരുന്ന ഒരു കാര്യം പ്രതീക്ഷിച്ചതിലും ഒരുപാട് വൈകി മാത്രമേ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. സാധാരണ ചെയ്യുന്ന എല്ലാകാര്യങ്ങളും ചെയ്ത് കൊണ്ട് തന്നെ ഈ ദിവസവും മുന്നോട്ട് പോവും. ഭാഗ്യചിഹ്നം - ഒരു പുഷ്യരാഗക്കല്ല്.
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ താൽക്കാലികമായുള്ള എന്തെങ്കിലും മാറ്റത്തിലൂടെ കടന്നുപോവും. അത് നിങ്ങളെ വൈകാരികമായി ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾ അമിതമായ ഉത്കണ്ഠയെ നിയന്ത്രിക്കുക. മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ശ്രദ്ധിക്കുക. നിങ്ങൾക്ക് ഈ ദിവസം എന്തെങ്കിലും പ്രത്യേക തീരുമാനം എടുക്കാനുണ്ടാവും. തൽക്കാലം അത് മാറ്റിവെക്കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം - ഒരു തെളിഞ്ഞ സ്ഫടികം
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ വൈകുന്നേരം കുടുംബവുമായി ഒന്നിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. അതല്ലെങ്കിൽ പുറത്ത് നിന്നുള്ള ഒരു സുഹൃത്ത് നിങ്ങളെ സന്ദർശിക്കാൻ വന്നേക്കും. വൈകുന്നേരത്തിന് മുമ്പ് പണികൾ അവസാനിപ്പിക്കാൻ നിങ്ങൾക്ക് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതായി വരും. വീട്ടിലോ മറ്റോ ഉണ്ടാവുന്ന ഒരു ചെറിയ പ്രശ്നം പരിഹരിക്കാൻ നിങ്ങൾക്ക് ഇടപെടേണ്ടതായി വരും. ഭാഗ്യചിഹ്നം - പുഷ്പം കൊണ്ടുള്ള മാതൃക
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ കാര്യങ്ങൾ വരുതിയിലാവണമെങ്കിൽ നിങ്ങളുടെ ആവശ്യങ്ങളെ അൽപം ലളിതമാക്കേണ്ടി വരും. വിഷയങ്ങൾ സങ്കീർണമാക്കിയതിന് ശേഷം അത് പരിഹരിക്കാനായി ഏറെ സമയം ചെലവഴിക്കാനുളള സാധ്യതയുണ്ട്. വളരെ സത്യസന്ധതയും ആത്മാർഥയുമുള്ള ഒരാളെ കണ്ടുമുട്ടും. അയാൾ നിങ്ങളെ ജോലിയിൽ നേരിട്ട് സഹായിച്ചേക്കും. ഭാഗ്യചിഹ്നം - ചെറിപ്പഴം
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ എന്തെങ്കിലും കാര്യം ചെയ്യാനായി അനാവശ്യമായി വൈകുന്നുണ്ടെങ്കിൽ അക്കാര്യം എത്രയും പെട്ടെന്ന് ചെയ്ത് തീർക്കുന്നതാണ് നല്ലത്. നിങ്ങൾക്ക് വേണ്ടതെന്തോ നിങ്ങളെത്തേടി വരാനിരിക്കുന്നുണ്ട്. എന്നാൽ അത് സ്വീകരിക്കുവാൻ നിങ്ങൾ തയ്യാറായിരിക്കണം. ഭാഗ്യചിഹ്നം - ഒരു നദിയുടെ പരിസരം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ അതിഥികളെ ആരെയെങ്കിലും സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലായിരിക്കും. അതിന് വേണ്ടി ഗംഭീരമായ തയ്യാറെടുപ്പുകളും നടത്തും. ഒരു വലിയ ആഘോഷത്തിനുള്ള എല്ലാ സാധ്യതകളും കാണുന്നുണ്ട്. നിങ്ങൾക്ക് ശമ്പളവർധനവുണ്ടാവും. ബിസിനസുകാരനാണെങ്കിൽ ലാഭം കൂടാനുള്ള സാധ്യതയും കാണുന്നു. ഭാഗ്യചിഹ്നം - ഒരു പഴക്കൊട്ട.
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ മനോഹരമായ വ്യക്തിത്വം കാരണം മറ്റൊരാൾക്ക് വലിയ മതിപ്പുണ്ടാവാൻ സാധ്യതയുണ്ട്. നിങ്ങളെക്കുറിച്ച് വളരെക്കുറിച്ച് കാര്യങ്ങളേ അറിയാൻ സാധിക്കുകയുള്ളൂവെങ്കിലും മറ്റൊരാളെ നിങ്ങൾക്ക് വിശദമായി അറിയാനുള്ള അവസരം ലഭിക്കും. ചില കാര്യങ്ങൾ അപ്രതീക്ഷിതമായി മാറാനുള്ള സാധ്യതയുണ്ട്. അത് നിങ്ങൾക്ക് നല്ലതിനായിരിക്കും. ഭാഗ്യചിഹ്നം - ഒരു അമൂർത്തകല.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തുടരുന്ന എന്തെങ്കിലും ഒരു നല്ല കാര്യത്തിൻെറ ഗുണഫലം നിങ്ങൾക്ക് ലഭിച്ച് തുടങ്ങും. ജോലിസ്ഥലത്ത് നിങ്ങൾ കരുതുന്നതിനേക്കാൾ നന്നായി നിങ്ങൾ അംഗീകരിക്കപ്പെടാം. ജോലിസ്ഥലത്തെ കീഴുദ്യോഗസ്ഥൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - തത്ത.
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ കുടുംബകാര്യങ്ങൾക്കായിരിക്കും ഈ ആഴ്ചയിൽ കൂടുതൽ പ്രാധാന്യം നൽകുക. വളരെക്കാലമായി പലരും ചെയ്യാൻ മടിച്ചിരുന്ന ഒരു കാര്യം നിങ്ങൾ മുൻകയ്യെടുത്ത് ചെയ്യും. അകന്ന ബന്ധുവിൻെറ ഒരു ഫോൺവിളി നിങ്ങൾക്ക് ഏറെ സന്തോഷം പകരും. ഭാഗ്യചിഹ്നം - ഒരു സിലിക്കൺ ട്രേ.
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ ചിന്തയിൽ ഉരുത്തിരിഞ്ഞ് വന്ന ഒരു ആശയം നടപ്പിലാക്കാനായി അടങ്ങാത്ത ആഗ്രഹം തോന്നും. എന്നാൽ അതിൻെറ വരുംവരായ്കകൾ എന്താണെന്ന് വ്യക്തമായ അറിവുണ്ടാവില്ല. നിങ്ങൾ അക്കാര്യം വളരെ അടുപ്പമുള്ളവരുമായി ചർച്ച ചെയ്യും. നിങ്ങൾക്ക് അഭിമുഖീകരിക്കാൻ ഭയമുള്ള ഒരാളെ നേരിൽ കണ്ട് സംസാരിക്കാനും ധൈര്യം കാണിക്കും. ഭാഗ്യചിഹ്നം - ഒരു പഴയ ക്യാമറ.
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾക്ക് ആരോടെങ്കിലും അടുപ്പം തോന്നുന്നുവെങ്കിൽ അത് മറച്ച് വെയ്ക്കാതെ തുറന്ന് പറയാൻ ശ്രമിക്കുക. പറയാതെ വീണ്ടും വീണ്ടും മാറ്റിവെക്കുന്നതിനേക്കാൾ നല്ലതാണ് തിരസ്കരിക്കപ്പെടുകയാണെങ്കിൽ അത് സംഭവിക്കുന്നത്. നിങ്ങളോട് അനുകൂലമായ പ്രതികരണം ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പിക്കാൻ സാധിക്കും. അമ്മയുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് ടംബ്ലർ.