ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നേരത്തെ എടുത്ത ഒരു തീരുമാനവുമായി ബന്ധപ്പെട്ട് പുനരാലോചന നടത്താനുള്ള സാധ്യതയുണ്ട്. മറ്റുള്ളവരെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്നതിനായി പരമാവധി ഇടപെടാൻ നിങ്ങൾക്ക് താൽപര്യം തോന്നും. നിങ്ങൾ നേരത്തെ സഹായിച്ച ഒരാൾ കൊടുത്തത് തിരികെ തരും. ഭാഗ്യചിഹ്നം – ഒരു അത്തിപ്പഴം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങളുടെ മനസ്സിനുള്ളിൽ ആരോടും പങ്ക് വെക്കാതെ വെച്ചിരിക്കുന്ന വൈകാരികമായ കാര്യങ്ങൾ തുറന്ന് പറയാൻ ഈ ദിവസം ഉപയോഗിക്കണം. നേരത്തെയും നിങ്ങൾക്ക് ഇതിന് അവസരം ലഭിച്ചിട്ടുണ്ടാവാം. എന്നാൽ ഒരിക്കലും അത് ഇപ്പോഴത്തെ പോലെയുള്ള അവസരമായിരുന്നില്ല. ഹൃദയം തുറന്ന് ഇടപെടുക, അങ്ങനെ മറ്റുള്ളവർക്ക് നിങ്ങളെ മനസ്സിലാക്കാൻ പറ്റും. ഭാഗ്യചിഹ്നം – ഒരു കറുത്ത അഗ്നിപർവത ശില.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഏറെ ബുദ്ധിമുട്ടുള്ള ജോലിയാണെങ്കിലും നിങ്ങളുടെ പക്വത കൊണ്ട് എല്ലാം ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ കാഴ്ചപ്പാടിൽ വലിയ മാറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മറ്റുള്ളവരും ശ്രദ്ധിക്കാനിട വരും. ആരോഗ്യവുമായി ബന്ധപ്പെട്ട് കൂടുതൽ ശ്രദ്ധിക്കണം. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. ഭാഗ്യ ചിഹ്നം – ഒരു ജൂട്ട് ബാസ്കറ്റ്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ചില കാര്യങ്ങൾ വളരെ ഗംഭീരമായി ചെയ്തുവെന്ന് നിങ്ങൾക്ക് തോന്നും. എന്നാൽ അതിന് പ്രതീക്ഷിച്ച തരത്തിലുള്ള പരിഗണന ലഭിക്കാൻ സാധ്യതയില്ല. നിങ്ങളുടെ മറുപടിക്കായി ആരോ കാത്തിരിക്കുന്നുണ്ട്. ജോലിസ്ഥലത്ത് പോസിറ്റീവായ ഒരു മാറ്റത്തിന് സാധ്യയുണ്ട്. പക്ഷേ, അത് വളരെ സാവധാനം മാത്രമേ സംഭവിക്കുകയുള്ളൂ. ഭാഗ്യ ചിഹ്നം – ഒരു മാഗസിൻ.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഉപയോഗപ്രദമായതും വളരെ അഗാധവുമായ സംഭാഷണങ്ങൾക്ക് പറ്റിയ തരത്തിലുള്ള പ്രസന്നമായ ദിവസമാണ്. അത് ഗുണപരമായി നടക്കണമെങ്കിൽ നിങ്ങളുടെ ഇടപെടലുകൾ വളരെ പ്രധാനമാണ്. കൃത്യമായി അടുക്കും ചിട്ടയോടെയും മുന്നോട്ട് പോയാൽ അതിൻെറ ഗുണം വൈകാതെ അനുഭവിക്കാൻ സാധിക്കും. ഒരു പുതിയ ജീവിതചര്യ നിങ്ങൾ ആരംഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു മയിലിൻെറ തൂവൽ.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: പണ്ട് നിങ്ങൾ ചെയ്ത ഒരു തെറ്റ് കാരണം മുറിവുകൾ ഉണ്ടായിരിക്കാം. എന്നാൽ അത് മറന്നും പൊറുത്തും മുന്നോട്ട് പോവാനുള്ള സമയമാണിത്. നിങ്ങൾക്ക് പഴയ ഒരു സുഹൃത്ത് സർപ്രൈസ് തരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മനസ്സിനെ ഏറെ ദിവസങ്ങളായി അലട്ടിയിരുന്ന ഒരു ആശയക്കുഴപ്പത്തിന് ഇന്ന് വ്യക്തത കൈവരും. ഭാഗ്യചിഹ്നം – ഒരു മഞ്ഞ മരതകക്കല്ല്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുമായി ബന്ധപ്പെട്ട ഒരു വാർത്ത എല്ലായിടത്തും എത്തുകയും അപ്രതീക്ഷിതമായി ഒരാളിൽ നിന്ന് ആശംസകർ നേർന്ന് കൊണ്ട് സന്ദേശം ലഭിക്കുകയും ചെയ്യും. നിങ്ങളോട് പ്രതിബദ്ധതയുള്ള മനുഷ്യർക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കുക. ടൂൾസിൻെറയും സ്പെയർ പാർട്സിൻെറയോ ബിസിനസ് നടത്തുന്നയാളാണെങ്കിൽ ജോലിക്ക് ആവശ്യത്തിന് ആളില്ലാതെ പ്രതിസന്ധി നേരിടേണ്ടി വരും. ഭാഗ്യചിഹ്നം – ഒരു പിരമിഡ്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിലവിലെ ബോറടിപ്പിക്കുന്ന അന്തരീക്ഷത്തിൽ നിന്ന് മാറി പുതിയൊരു ജീവിതചര്യ ആരംഭിക്കും. നിങ്ങളുടെ ജോലിക്ക് അഭിനന്ദനം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെറിയ ചില ട്രിപ്പുകൾ പോയേക്കും. നിങ്ങൾക്ക് പ്രണയമുള്ള വ്യക്തിയോടൊപ്പം ഏറെ സമയം ചെലവഴിക്കാൻ സാധിക്കും. ഭാഗ്യചിഹ്നം: ഒരു നാഴികക്കല്ല്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ചില കാര്യങ്ങൾ നിങ്ങൾ മറക്കാനോ പരിഹരിക്കാനോ സാധിക്കുന്നില്ലെങ്കിൽ അതേക്കുറിച്ച് കൂടുതൽ ചിന്തിക്കാതെ ഒഴിവാക്കുന്നതാണ് നല്ലത്. സമയാസമയങ്ങളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. ജോലിയിൽ ഒരുമിച്ച് ചേരാൻ പറ്റുന്ന തരത്തിലുള്ള വളരെ താൽപര്യം തോന്നിക്കുന്ന ഒരാളെ നിങ്ങൾ കണ്ടുമുട്ടും. പുതിയ ചിന്തകൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞ് വരും. ഭാഗ്യചിഹ്നം – ഒരു ട്രങ്ക്.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഏറെക്കാലത്തിന് ശേഷം നിങ്ങളുടെ മനസ്സിന് വല്ലാത്ത ശാന്തത തോന്നുകയും സ്വന്തം കാര്യങ്ങൾക്കായി ആവശ്യത്തിന് സമയം ചെലവഴിച്ചുവെന്ന് ആശ്വാസം തോന്നുകയും ചെയ്യും. പുതിയ ജോലിസാധ്യതകൾ തെളിഞ്ഞ് വരുന്നുണ്ട്. ആ മേഖലയിൽ നിങ്ങൾ ശ്രദ്ധ തുടരുക. നിങ്ങളുടെ സഹോദരനോ സഹോദരിയോ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്ന് പോവുന്നത്. ഭാഗ്യചിഹ്നം – ഒരു സിൽക്ക് ത്രെഡ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പുതിയ ജോലി അവസരം ഒടുവിൽ നിങ്ങളെ തേടിയെത്തും. വളരെ ഗൗരവത്തോടെ തന്നെ നിങ്ങൾ ആ അവസരത്തെ സമീപിക്കുന്നതാണ് നല്ലത്. വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി രക്ഷിതാക്കൾക്ക് നിങ്ങളുടെ സമയം ആവശ്യമുണ്ട്. വരുന്ന ദിവസങ്ങളിൽ അതിഥികൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് പുരോഗതിയുണ്ടാവും. ഭാഗ്യചിഹ്നം – ഒരു ഡിസൈനർ വാച്ച്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ലളിതമായി സങ്കീർണതകളില്ലാതെ ജോലി ചെയ്താൽ നിങ്ങൾക്ക് എല്ലാം നന്നായി പൂർത്തിയാക്കാൻ സാധിക്കും. മറ്റുള്ളവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നത് ചിലപ്പോൾ നിങ്ങളെ വല്ലാതെ സങ്കടപ്പെടുത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾ ശ്രദ്ധാകേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു ചെറിയ പാർട്ടിയിൽ ഇന്ന് പങ്കെടുക്കുകയും വളരെ ആസ്വദിച്ച് ഇടപെടുകയും ചെയ്യും. ഭാഗ്യചിഹ്നം – ഒരു പ്രാവ്.