ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: വ്യക്തിപരവും തൊഴിൽപരവുമായ മേഖലകളിൽ നിങ്ങൾ പുരോഗതി കൈവരിക്കും. കാര്യങ്ങളെല്ലാം ഒരുമിച്ചു സംഭവിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചേക്കാം. ഒരു ഇടവേള എടുക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ കുറച്ച് സമയത്തേക്ക് അത് ഒഴിവാക്കുക. ഭാഗ്യചിഹ്നം- ഒരു നോവൽ
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് മാസങ്ങൾക്ക് മുമ്പ് നിങ്ങൾ സ്വപ്നം കണ്ടിരുന്ന ഒരു പുരോഗമന കാലത്തേക്കാണ് നിങ്ങൾ ഇപ്പോൾ സഞ്ചരിക്കുന്നത്. വിദേശത്ത് നിന്ന് നിങ്ങളെ സന്ദർശിക്കുന്ന ഒരാൾ നിങ്ങൾക്ക് ഒരു അവസരം നൽകാൻ സാധ്യതയുണ്ട്. നിങ്ങൾ ഒരു ദീർഘകാല നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, അത് ഇപ്പോൾ അവലോകനം ചെയ്യേണ്ടതായി വന്നേക്കാം. ഭാഗ്യചിഹ്നം- ഒരു ഒറ്റക്കല്ല്
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ കഴിഞ്ഞ കാലത്തെക്കുറിച്ച്, പ്രത്യേകിച്ച് നിങ്ങളുടെ മഹത്തായ നേട്ടങ്ങളെക്കുറിച്ച് ഓർമിക്കും. ഈ ദിവസം മന്ദഗതിയിൽ ആരംഭിച്ചേക്കാം, എന്നാൽ നിങ്ങളുടെ ഊർജ്ജം ഈ ദിവസം മുഴുവൻ മെച്ചപ്പെടുത്തും. സംഭവ ബഹുലമായ ഒരു ദിവസമായിരിക്കില്ല ഇന്ന്. ഭാഗ്യചിഹ്നം- ഒരു ക്വാർട്സ്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി പിടികിട്ടാത്ത ചില കാര്യങ്ങൾ ഉണ്ടാകാം. ഇപ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് പഠിക്കാം. നിങ്ങൾ ആരെയെങ്കിലും വളരെ അധികമായി പിന്തുടരുന്നുണ്ടാകാം. ചിന്തകൾ പ്രകടിപ്പിക്കാനുള്ള സമയമാണിത്. നിങ്ങൾക്ക് ചില വൈകാരിക മാർഗനിർദേശം ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം- ഒരു നിയോൺ ചിഹ്നം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: കുട്ടികൾക്ക് നിങ്ങളുടെ സമയവും ശ്രദ്ധയും ആവശ്യമുള്ളതിനാൽ അവർക്കു വേണ്ടി കൂടുതൽ സമയം ചെലവഴിച്ചേക്കാം. മുൻപു നടത്തിയ ഒരു നിക്ഷേപം പ്രയോജനപ്പെട്ടേക്കാം. നിങ്ങൾ ഉടൻ തന്നെ ഒരു ഒത്തുചേരൽ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം- ഒരു എലി
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: അവസാന ദൗത്യവും നിങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഇനി ഒരു ഇടവേള എടുത്ത് മുന്നോട്ടുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യേണ്ട സമയമാണ്. ഒന്നിലധികം ആശയങ്ങൾ നിങ്ങളുടെ മനസിനെ ആകർഷിക്കും. നിങ്ങൾ ശരിയായത് തിരഞ്ഞെടുത്തുവെന്ന് ഉറപ്പാക്കുക. പണത്തിന്റെ ധാരാളമായ ഒഴുക്കിനുള്ള സാധ്യത കാണുന്നു. ഭാഗ്യചിഹ്നം- ഒരു പുതിയ റോഡ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ : ജീവിതത്തിൽ ഉണ്ടാകുന്ന അടുത്ത ഘട്ടത്തെ പ്രതിരോധിക്കരുത്. റിസ്ക് എടുക്കുന്നത് പിന്നീട് ഗുണം ചെയ്യും. നിങ്ങൾ ഉടൻ തന്നെ ഒരു പുതിയ പരിതസ്ഥിതിയുമായി പൊരുത്തപ്പെടേണ്ടി വന്നേക്കാം. വീടോ ഓഫീസോ മാറ്റാൻ പദ്ധതി ഉണ്ടെങ്കിൽ, അത് ഉടൻ നടക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം- ഒരു പഴയ പരിചയക്കാരൻ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ദേഷ്യം ഇല്ലാതാക്കിയാൽ തന്നെ നിങ്ങൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുകയും ആശങ്കകൾ കുറയുകയും ചെയ്യും. നിയന്ത്രണം നഷ്ടപ്പെട്ടുള്ള പെരുമാറ്റത്തിന് കനത്ത വില നൽകണമെന്ന് നിങ്ങൾക്ക് തോന്നിയേക്കില്ല. വ്യായാമം ചെയ്യുന്നതോ ധ്യാനം ചെയ്യുന്നതോ നല്ലതാണ്. ഭാഗ്യചിഹ്നം- ഒരു പന്നിയുടെ ആകൃതിയുള്ള പണപ്പെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: രഹസ്യങ്ങളെല്ലാം വെളിച്ചത്തു വരും. വളരെക്കാലമായി നിങ്ങളുടെ മനസിനെ അലട്ടുന്ന എന്തോ ഒന്ന് പരിഹരിക്കാനുള്ള സൂചനകൾ നിങ്ങൾ കണ്ടെത്തിയേക്കാം. പഴയ രീതികൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം ഉണ്ടാകില്ല. കുറച്ച് വ്യത്യസ്തമായി കാര്യങ്ങളെ സമീപിക്കേണ്ടി വന്നേക്കാം. ഭാഗ്യചിഹ്നം- ഒരു കറുത്ത ഡയറി
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചുറ്റുമുള്ളവരുടെ നാടകീയത നിറഞ്ഞ പെരുമാറ്റം നിങ്ങളുടെ സമാധാനം കെടുത്തിയേക്കാം. ആത്മാർത്ഥതയും ഹൃദയവും ഉള്ള ഒരാൾ നിങ്ങളുടെ രക്ഷയ്ക്കായി എത്തും. കൗശലക്കാരായി പ്രവർത്തിക്കാതിരിക്കിരിക്കുക. ഇക്കാര്യങ്ങളെല്ലാം മാറ്റിനിർത്തിയാൽ പൊതുവേ നിങ്ങൾക്ക് അനുകൂലമായ ദിവസം ആയിരിക്കും ഇന്ന്. ഭാഗ്യചിഹ്നം- ഒരു ട്രാംപൊലിന്‍ (സര്‍ക്കസ്സില്‍ ഉപയോഗിക്കുന്ന വസ്ത്രം)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് നല്ലൊരു ദിവസമായിരിക്കും ഇന്ന്. നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ഈ ദിനം അനുയോജ്യമാണ്. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഗുണം ചെയ്യും. ഒരു അടുത്ത സുഹൃത്തിന് ഒരു സന്ദേശം കൈമാറാൻ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. ആർക്കെങ്കിലും ഒരു ഉപകാരം ചെയ്യാനുള്ള സമയമാണിത്. അത് ഉപയോഗപ്പെടുത്തുക. ഭാഗ്യചിഹ്നം- വിളക്കുകൾ തൂക്കിയ ചരട്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: സ്വപ്നത്തിൽ നിന്നുണർന്ന് യാഥാർഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള സമയം ആണിത്. നിങ്ങളെ ചിലർ ഇതിനോടകം ചൂഷണം ചെയ്തിട്ടുണ്ടാകാം. വ്യക്തമായ ചിന്തയും അവലോകനവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ പ്രാപ്തരാക്കും. പഴയ ബോസ് നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യചിഹ്നം- ഒരു ചുവന്ന മാണിക്യം