ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ യഥാർത്ഥ കഴിവ് പ്രകടിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് വെറും വാക്കുകൾ കൊണ്ടല്ല, പ്രവൃത്തികൾ കൊണ്ട് ചെയ്യാൻ ശ്രമിക്കുക. ചില ആളുകൾ നിങ്ങളെക്കുറിച്ച് പരദൂഷണം പറയുന്നത് അവസാനിപ്പിച്ചേക്കും. അത്തരം കാര്യങ്ങൾ അവഗണിക്കാൻ നിങ്ങളും ശ്രമിക്കണം. എപ്പോഴും ശ്രദ്ധയോടെ ഇരിക്കുക. ഭാഗ്യ ചിഹ്നം - മധുര നാരങ്ങ
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി അടക്കി വച്ചിരുന്ന നിങ്ങളുടെ ആഗ്രഹം ഇപ്പോൾ വീണ്ടും ഉയർന്നു വന്നേക്കാം. വീട്ടിലെ ചില പ്രശ്നങ്ങൾ നിങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കാനിടയുണ്ട്. പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധത്തിന് സമീപകാലത്തെ നിങ്ങളുടെ തന്നെ ചില പെരുമാറ്റങ്ങൾ കാരണം വിള്ളലുണ്ടാകാനിടയുണ്ട്. ഭാഗ്യചിഹ്നം - ഒരു കുരുവി
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ശ്രദ്ധയോടെയുള്ള ചില പ്രവർത്തനങ്ങൾ പ്രതിസന്ധികൾ ഒഴിവാക്കിയേക്കാം. വൈകാരികമായി പൊട്ടിത്തെറിക്കേണ്ട അവസരങ്ങളുണ്ടായാലും അത് നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുക. അപ്രതീക്ഷിതമായി ഒരു അതിഥി എത്താൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - മയിൽ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈയിടെ കണ്ടുമുട്ടിയ ആരോടെങ്കിലും ആകർഷണീയത തോന്നിയേക്കാം. എന്നാൽ അവരെ എങ്ങനെ വീണ്ടും സമീപിക്കണമെന്ന കാര്യത്തിൽ ആശങ്കയുണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെങ്കിൽ ആഗ്രഹിച്ച ഫലങ്ങൾ നേടുന്നതിന് അൽപ്പം കൂടി കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ഭാഗ്യചിഹ്നം - വെള്ളി മോതിരം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷം മനസ്സമാധാനം നേടിയെടുക്കും. ഇതേ കാരണത്താൽ മറ്റുള്ളവർ നിങ്ങളെ തന്നെ ശ്രദ്ധിക്കാനുമിടയുണ്ട്. ആരെയെങ്കിലും ചില കാര്യങ്ങൾ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അതിനുള്ള നല്ല സമയമാണിത്. ഭാഗ്യചിഹ്നം - സ്വർണ്ണ വള
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഇറക്കി വയ്ക്കാൻ സാധിക്കും. മനസ്സിന്ആശ്വാസം ലഭിക്കും. പുതിയ കാര്യങ്ങൾ തിരഞ്ഞെടുക്കാനുള്ള ഏറ്റവും മികച്ച സമയമാണിത്. അത് നിങ്ങളെ തിരക്കിലാക്കാനും സാധ്യതയുണ്ട്. കുട്ടികൾ നൽകുന്ന ഉപദേശം ഇന്നത്തെ ദിവസംനിങ്ങൾ ശ്രദ്ധിക്കണം. ഭാഗ്യചിഹ്നം - ക്വാർട്സ്