ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിരവധി സർപ്രൈസുകളും ആഘോഷങ്ങളും നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുണ്ട്. പുതിയ നിക്ഷേപങ്ങൾക്കും പുതിയ ബിസിനസ് ബന്ധങ്ങൾക്കും പറ്റിയ സമയമാണിത്. വിട്ടുവീഴ്ച ചെയ്യേണ്ടുന്ന ഘട്ടങ്ങളിൽ ശാന്തനായിരിക്കുക. ആരോഗ്യകരമായ വിമർശനങ്ങളെ വിലയിരുത്തി മുന്നോട്ട് പോവുന്നതാണ് എപ്പോഴും നല്ലത്. ഭാഗ്യചിഹ്നം – ഒരു കോലം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾക്ക് വൈകാരികമായതും വിഷമിപ്പിക്കുന്നതുമായ പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചിരിക്കാം. അവയെല്ലാം മാറി ജീവിതം സന്തുലിതമായ അവസ്ഥയിൽ എത്താൻ പോവുന്ന സമയം വരികയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും പണ്ട് മുതലേ നിങ്ങൾ ശീലിച്ച് വെച്ചിട്ടുള്ള ചില കാര്യങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. ഭാഗ്യചിഹ്നം – റോൾ മോഡൽ.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: പെട്ടെന്നുണ്ടാവുന്ന ഒരു മാറ്റം ഇന്നത്തെ നിങ്ങളുടെ പദ്ധതികളെയെല്ലാം തകിടം മറിക്കും. ഒരു ഇവൻറിന് നിങ്ങൾക്ക് ക്ഷണം ലഭിക്കുകയും പുതിയ ഒരാളെ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്യും. ഈ പുതിയ ബന്ധം ദീർഘകാലം നിലനിൽക്കുന്നതായിരിക്കും. ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം – ഒരു സിൽവർ ചരട്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പുതിയ ഒരു കാര്യം തുടങ്ങുന്നതിന് നിങ്ങൾ വല്ലാതെ വൈമുഖ്യം കാണിക്കും. എന്നാൽ അതിന് ആവശ്യമായ ഘടകങ്ങളെല്ലാം നിങ്ങളുടെ കയ്യിലുണ്ട്. മറ്റൊരു കാര്യത്തിൽ തീരുമാനം എടുക്കുന്നതുമായി ബന്ധപ്പെട്ട് നിങ്ങളുടെ മനസ്സിൽ നിരവധി ആശങ്കകൾ ഉയർന്ന് വരാനുള്ള സാധ്യത കാണുന്നുണ്ട്. കൂടുതൽ വ്യക്തത കൈവരുന്നതിന് നിങ്ങൾ കുറച്ച് സമയം കൂടി കാത്തിരിക്കുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം – ഒരു റോസാച്ചെടി.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടേതായ രീതിയിൽ കാര്യങ്ങൾ പൂർത്തിയാക്കാനും അതിലൂടെ മികച്ച പ്രകടനം നടത്താനും പറ്റിയ ഒരു ദീവസമാണ്. വളരെ അനായാസം മറ്റുള്ളവരെ പിന്തള്ളി മുന്നോട്ട് പോവുന്നത് നിങ്ങൾക്ക് അറിയാൻ സാധിക്കും. നിങ്ങൾക്ക് വലിയ പ്രശംസ ലഭിക്കുന്ന ദിനം കൂടിയാണ്. ഇന്ന് നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രതിഫലം ലഭിക്കും. ഭാഗ്യചിഹ്നം – സൂര്യോദയം.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം തുടങ്ങുന്നത് വളരെ സാവധാനമായിരിക്കും. എന്നാൽ രണ്ടാം പകുതിയിൽ തിരക്കുകൾ വർധിക്കും. എല്ലാ ദിവസവും ഒരേ കാര്യം തന്നെ ചെയ്യുന്നത് കൊണ്ടുള്ള സമ്മർദ്ദം നിങ്ങൾക്ക് അനുഭവപ്പെടും. നിങ്ങളുടെ മനസ്സിന് ശാന്തമാവാനും തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാനും അൽപം സമയം നൽകുക. ഏറെ രസകരമായതും ആസ്വാദ്യകരമായതുമായ ഒരു വൈകുന്നേരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഭാഗ്യചിഹ്നം – ഒരു വലിയ കെട്ടിടം.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: സാഹചര്യങ്ങളെ വിലയിരുത്തി അതിനനുസരിച്ച് പ്രവർത്തിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കുന്നതിനുമുള്ള പക്വത നിങ്ങൾക്ക് ഇത്രയും വർഷങ്ങൾ കൊണ്ട് കൈവന്നിട്ടുണ്ട്. അൽപം കൂടി മെച്ചപ്പെട്ട കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാൻ സാധിക്കും. അതിന് മുൻകൈ എടുക്കേണ്ടത് നിങ്ങൾ തന്നെയാണ്. നിങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഒരാൾ വല്ലാത്ത സമ്മർദ്ദത്തിലൂടെയാണ് കടന്ന് പോവുന്നത്. ഭാഗ്യചിഹ്നം – ഒരു അണ്ണാൻ.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആർക്കൊപ്പമാണോ സമയം ചെലവഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത് അത് പാലിക്കേണ്ട സമയമാണിത്. വാഗ്ദാനം പാലിച്ചില്ലെങ്കിൽ അത് നിങ്ങൾക്കിടയി തെറ്റിദ്ധാരണകൾക്ക് കാരണമാവും. വസ്തു വിൽപനയ്ക്ക് എന്തെങ്കിലും പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ അത് ഇപ്പോഴത്തെ സാഹചര്യത്തിൽ മാറ്റിവെക്കുന്നതായിരിക്കും നല്ലത്. ഭാഗ്യചിഹ്നം: ഒരു പേഴ്സ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിരവധി അവസരങ്ങൾ നിങ്ങളെ തേടിയെത്താൻ സാധ്യതയുള്ള വളരെ ഊർജ്ജസ്വലമായ ഒരു ദിവസമാണിത്. അവസരങ്ങൾ ചെറുതാണെന്ന് തോന്നുമെങ്കിലും അത് നിങ്ങൾക്ക് വലിയ താൽപര്യം ഉളവാക്കുന്നതായിരിക്കും. തീർക്കാൻ സാധിക്കാതെ മാറ്റിവെച്ചിരിക്കുന്ന കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കുന്നത് നല്ലതാണ്. മെസേജുകൾക്ക് മറുപടി അയക്കുന്നതും കോളുകളോട് പ്രതികരിക്കുന്നതും നല്ലതായിരിക്കും. ഭാഗ്യചിഹ്നം – ഒരു സ്വർണാഭരണം.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുന്ന ഒരു സാധാരണ ദിവസം. ഇനി ചെയ്യാനുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് ഊർജം ചെലവഴിക്കുക. നേരത്തെ അറിയിച്ചതിന് ശേഷം എത്തുന്ന ഒരു സുഹൃത്ത് നിങ്ങളെ ഉത്സാഹഭരിതനാക്കും. നിങ്ങളുടെ അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – ഒരു തേനീച്ച.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇന്ന് വല്ലാതെ സ്വപ്നം കാണാനുള്ള സാധ്യതയുണ്ട്. പ്രിയപ്പെട്ട ഒരാളുടെ ഓർമ്മകൾ ഇടക്കിടെ മനസ്സിലേക്ക് ഓടിയെത്തും. എന്നാൽ എത്രയും പെട്ടെന്ന് ഉണർന്ന് ഭാവിയിലേക്ക് വേണ്ടി ഇപ്പോൾ തന്നെ പദ്ധതികൾ തയ്യാറാക്കി പ്രവർത്തിച്ച് തുടങ്ങാനുള്ള സമയമാണിത്. നിങ്ങൾക്ക് വല്ലാതെ താൽപര്യം തോന്നുന്ന ഒരു അവസരം തേടിയെത്തും. അത് ജീവിതത്തെ തന്നെ മാറ്റിമറിച്ചുവെന്നും വരാം. ഭാഗ്യചിഹ്നം – ഒരു ചെറിയ ബാഗ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സിൽ തോന്നുന്ന വികാരങ്ങൾ ആരോടെങ്കിലും പങ്ക് വെക്കുകയാണെങ്കിൽ അപമാനിക്കപ്പെടുമെന്ന് നിങ്ങൾക്ക് ഭയം തോന്നും. മനസ്സിൽ തന്നെ വെച്ചാൽ അത് ഉത്കണ്ഠ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. മനസ്സിൽ തോന്നുന്ന കാര്യങ്ങളെല്ലാം എഴുതി വിശ്വസിക്കാവുന്ന ഒരാൾക്ക് അയച്ച് കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ രഹസ്യങ്ങളെല്ലാം അറിയുന്ന ഒരു അടുത്ത സുഹൃത്ത് തന്നെയാണ് ഏറ്റവും നല്ലത്. ഭാഗ്യചിഹ്നം – ഒരു തടാകം.