ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലുള്ള ഭയത്തെ അഭിമുഖീകരിക്കേണ്ട ദിവസമാണിത്, പ്രത്യേകിച്ചും അത് പൊതുസഭകളിൽ സംസാരിക്കുന്നതോ വലിയ ജനക്കൂട്ടത്തെ അഭിമുഖീകരിക്കുന്നതോ സംബന്ധിച്ചുള്ളത് ആണെങ്കിൽ. നിങ്ങളുടെ മനസ് പറയുന്നത് കേൾക്കുക. മറഞ്ഞിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരിക. ഭാഗ്യചിഹ്നം- കാന്തം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഉപരിപഠനത്തിനായുള്ള അന്വേഷണങ്ങൾ നടത്തുന്നവർക്ക് അതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ കഴിയും. മുൻപ് നിങ്ങളുടെ മുന്നിൽ ഇല്ലാതിരുന്ന ചില ഓപ്ഷനുകളും പ്രത്യക്ഷപ്പെട്ടേക്കാം. കേൾക്കുന്ന കാര്യങ്ങളെല്ലാം വിശ്വസിക്കാതിരിക്കുകയും വസ്തുതകൾ സ്വയം സ്ഥിരീകരിക്കുകയും ചെയ്യുക. ഭാഗ്യചിഹ്നം - പെയിന്റു ചെയ്ത ഒരു ഗ്ലാസ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ പറ്റിയ ദിവസം. എന്തെങ്കിലും കാര്യത്തിനായി ആരുടെയെങ്കിലും അനുവാദം കാത്തിരിക്കുകയാണെങ്കിൽ അത് സംഭവിക്കും. നിങ്ങളുടെ അർപ്പണബോധത്തിനും ചെയ്യുന്ന പ്രവൃത്തികൾക്കും തക്കതായ പ്രതിഫലം ലഭിക്കും. ഭാഗ്യചിഹ്നം - ഒരു പദപ്രശ്നം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: സമീപകാലത്ത് സംഭവിച്ച ഒരു കാര്യത്തിൽ നിന്ന് നിങ്ങൾ പുറത്തു കടന്നിട്ടുണ്ടാകിലല്ല. പക്ഷേ, ഇപ്പോൾ അത് നിങ്ങൾക്ക് പ്രയോജനമായി ഭവിക്കും. പുതിയൊരാശയം മനസിൽ തോന്നും. നിങ്ങളെത്തന്നെ തുറന്നു പ്രകടിപ്പിക്കുക. നല്ല നിരീക്ഷണപാടവം ഉള്ളവരാകുക. ഭാഗ്യചിഹ്നം - ഒരു ഗിറ്റാർ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: അക്കാദമിക് രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ മേഖലകളിൽ പ്രതിസന്ധികൾ നേരിടേണ്ടി വരും. പുതിയതായി എന്തെങ്കിലും ചെയ്യുന്നതിനു മുൻപ് അതേക്കുറിച്ച് നന്നായി പഠിക്കുക. നിങ്ങൾ അവഗണിച്ചിട്ടുള്ള ചില കാര്യങ്ങളിൽ മാതാപിതാക്കൾ നിങ്ങളുമായി വീണ്ടും ബന്ധപ്പെടും. ഭാഗ്യചിഹ്നം - റോസ് ഗോൾഡ് വാച്ച്