ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ ശരിയായി പൂര്‍ത്തിയാക്കിയതിനാല്‍ അഭിനന്ദനങ്ങള്‍ തേടിയെത്താന്‍ സാധ്യതയുണ്ട്. ആരെങ്കിലും നിങ്ങളെ അനാവശ്യമായി വിലയിരുത്തുന്നുണ്ടെങ്കില്‍ അത്തരക്കാരെ പൂര്‍ണ്ണമായി അവഗണിക്കുക. ചില അപ്രതീക്ഷിത പരിശോധനകള്‍ നടത്താന്‍ ഇടയുള്ളതിനാല്‍ നിങ്ങളുടെ ഓഫീസ് ജോലികള്‍ എല്ലായ്പോഴും പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - പുഷ്പ വസ്ത്രം.
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ യാത്ര പദ്ധതികള്‍ മാറ്റിവെക്കേണ്ടി വരും. ഇന്ന് കാര്യങ്ങള്‍ ഓരോന്നായി ആസൂത്രണം ചെയ്യാനും തീരുമാനം എടുക്കാനും അനുകൂലമായ ദിവസമാണ്. കാര്യങ്ങള്‍ ആസൂത്രിതമായി ചെയ്താല്‍ പുരോഗമനപരമായ ഭാവിയ്ക്ക് സാധ്യതയുണ്ട്. സാമ്പത്തിക തടസ്സങ്ങള്‍ നീങ്ങാനിടയുണ്ട്. ഭാഗ്യ ചിഹ്നം - സ്ട്രോബെറി.
ജെമിനി (Gemini -മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. ഒരു സഹോദരന് നിങ്ങളുടെ മാര്‍ഗനിര്‍ദേശം ആവശ്യമായി വന്നേക്കാം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത ഒരാള്‍ വൈകുന്നേരത്തോടെ നിങ്ങളെ അപ്രതീക്ഷിതമായി സന്ദര്‍ശിച്ചേക്കാം. ഭാഗ്യ ചിഹ്നം - വെള്ളി നിറത്തിലുളള വയര്‍
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു ഷോപ്പിംഗ് നിങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ അതില്‍ മുഴുകിയേക്കാം. ജോലികള്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ തീര്‍ക്കാന്‍ ശ്രദ്ധിക്കണം. വീട്ടു ജോലി സാധാരണ ജോലികളെ പ്രതികൂലമായി ബാധിച്ചേക്കാം. ഭാഗ്യ ചിഹ്നം -ഒരു മെറ്റലിക് ആര്‍ട്ട്.
ലിയോ (Leo -ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍ ആയിരിക്കും. നിങ്ങള്‍ക്ക് സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയാല്‍ അത് നഷ്ടപ്പെടുത്തരുത്. ജോലിസ്ഥലത്തെ ഏതെങ്കിലും തര്‍ക്കങ്ങള്‍ നിങ്ങളുടെ ദിവസത്തെയാകെ പ്രതികൂലമായി ബാധിച്ചേക്കാം. ഭാഗ്യ ചിഹ്നം - നിറമുള്ള കുപ്പി.
വിര്‍ഗോ (Virgo- കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലി സ്തംഭിച്ചിരിക്കുകയാണെങ്കില് അത് പരിഹരിക്കാനും തടസ്സങ്ങള്‍ നീക്കാനും പറ്റിയ സമയമാണ്. ഹ്രസ്വകാല ആസൂത്രണമായിരിക്കും ഈ സമയത്ത് ഗുണം ചെയ്യുക. ഇന്ന് രാത്രി വീട്ടില്‍ അതിഥികള്‍ വരാന്‍ സാധ്യതയുണ്ട്. അവരെ സ്വീകരിക്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ തയ്യാറാണെന്ന് ഉറപ്പാക്കുക. ഭാഗ്യ ചിഹ്നം - ഒരു കുരങ്ങന്.
ലിബ്ര (Libra -തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തോടൊപ്പം വീട്ടില്‍ നേരിട്ടോ അല്ലാതെയോ കുറച്ചു സമയം ചിലവഴിക്കാന്‍ പറ്റിയ ദിവസമാണിന്ന്. നിങ്ങളുടെ ജോലി അവലോകനം ചെയ്യപ്പെട്ടേക്കാം. അമിതമായ മാനസിക സമ്മര്‍ദ്ദം കാരണം നിങ്ങള്‍ക്ക് ക്ഷീണം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു തടി പെട്ടി.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി ചെയ്യാൻ നേരത്തെ നിങ്ങള്‍ക്കുണ്ടായിരുന്ന ആവേശവും താല്പര്യവും ഇപ്പോഴും ഉണ്ടെന്ന് ഉറപ്പാക്കുക. അത് വീണ്ടും വീണ്ടും പരിശോധിച്ച് ഉറപ്പാക്കേണ്ട സമയമാണിത്. എന്ത് പ്രവര്‍ത്തി ആരംഭിച്ചാലും അത് അല്പം സാവധാനത്തില്‍ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനാകും. ഭാഗ്യ ചിഹ്നം - ഐസ്ക്രീം
സാജിറ്റെറിയസ് (Sagittarius -ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ദൂരെ നിന്നോ വിദേശത്തു നിന്നോ എത്തുന്ന ഒരു ഫോണ്‍ കോള്‍ നിങ്ങളുടെ ദിവസത്തെ സന്തോഷകരമാക്കിയേക്കാം. ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്യുന്നത് നല്ലതായിരിക്കും. ചിലരോട് ഉടനടി ചില ഉത്തരങ്ങള്‍ നല്‍കേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു പന്ത്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ ആരോഗ്യ ദിനചര്യകള്‍ ആരംഭിക്കാന്‍ നല്ല ദിവസമാണ്. ഒരു പുസ്തകമോ ലേഖനമോ വായിച്ചതിലൂടെ ഉണ്ടായ പ്രചോദനമാകും ഇതിന് കാരണം. നഷ്ടപ്പെട്ടതായി നിങ്ങള്‍ കരുതിയ ചിലത് ഈ ദിവസം കണ്ടെത്താന്‍ സാധിച്ചേക്കും. ഭാഗ്യ ചിഹ്നം - ഈച്ച.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സഹായിക്കുന്ന ചില സൂചനകള്‍ ഇന്ന് നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മനസ്സില്‍ എന്താണോ അതനുസരിച്ച് പ്രവര്‍ത്തിക്കുക. നെഗറ്റീവ് ചിന്തകളെ അകറ്റി നിര്‍ത്തുക. ഭാഗ്യ ചിഹ്നം - മഞ്ഞു തുള്ളികള്‍.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു മേലുദ്യോഗസ്ഥന്റെ സമയോചിതമായ നിര്‍ദ്ദേശം നിങ്ങളുടെ സമയം ലാഭിക്കാന്‍ സഹായിക്കും.തീരുമാനമെടുക്കാതെ മാറ്റി വച്ച ഒരു കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാനുള്ള ആത്മവിശ്വാസം നിങ്ങള്‍ക്ക് ഉണ്ടാകും. കുടുംബത്തിലെ ആര്‍ക്കെങ്കിലും വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - തടാകം.