ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ചില വൈകാരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. അത്തരം വൈകാരിക പ്രശ്നങ്ങളെ നേരിടാൻ സ്വയം തയ്യാറെടുക്കുക. നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു കാര്യം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ജോലിസ്ഥലത്തെ പുതിയ സാഹചര്യം മൂലം ഇനി സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് നിങ്ങൾക്ക് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ടാകും. ഭാഗ്യചിഹ്നം - ചെമ്പരത്തിപ്പൂവ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: എല്ലാ പ്രവർത്തനങ്ങളിലും മികച്ച ഫലങ്ങൾ നേടാൻ നിങ്ങളെക്കൊണ്ട് ആകും വിധം പരമാവധി പരിശ്രമിക്കുക. വളരെക്കാലം വെറുതെ ഓരോ കാര്യങ്ങൾ ചിന്തിച്ച് നിങ്ങൾ ഒരുപാട് സമയം കളഞ്ഞു. ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്നുള്ള ഒരു ചെറിയ സഹായം ഒരു വലിയ പിന്തുണയായി തോന്നിയേക്കാം. ഭാഗ്യചിഹ്നം - ജമന്തി
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: പുതുമകൾ നിറഞ്ഞ ഒരു ദിവസം ആയിരിക്കും ഇന്ന്- പുത്തൻ വാഗ്ദാനങ്ങളും സന്തോഷങ്ങളും നിറഞ്ഞ നല്ലൊരു ദിവസം. നിങ്ങൾക്കു വേണ്ടി ചെലവഴിക്കാൻ നിങ്ങൾ തന്നെ കണ്ടെത്തിയ ദിവസം കൂടി ആയിരിക്കും ഇത്. സാമ്പത്തിക ഭദ്രത ഏറെക്കാലത്തേക്ക് സ്ഥിരമായി അങ്ങനെ തന്നെ തുടരുമെന്നു തന്നെ കരുതാം. വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരു ബിസിനസ് അവസരം നഷ്ടമായേക്കാം. അതിനാൽ വ്യാവസായിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. ഭാഗ്യചിഹ്നം - ഒരു നിയോൺ സൈൻ ബോർഡ്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഇന്ന് നിങ്ങൾ പെട്ടെന്ന് പേരും പ്രശസ്തിയും നേടിയേക്കാം. ജോലിയുമായി ബന്ധപ്പെട്ട് പെട്ടെന്നുള്ള ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. അസ്വസ്ഥപ്പെടുത്തുന്ന തരത്തിലുള്ള അന്തരീക്ഷം ഉണ്ടായിരുന്നിട്ടും നിങ്ങളുടെ മാനസികാരോഗ്യം നല്ല രീതിയിൽ ആയിരിക്കും മുന്നോട്ടു പോകുന്നത്. ഭാഗ്യചിഹ്നം - സൂര്യകാന്തിപ്പൂവ്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വളരെക്കാലമായി എന്തെങ്കിലും ഒരു കാര്യം നിഗൂഢമായി തുടരുന്നുണ്ടെങ്കിൽ അതിപ്പോൾ വെളിച്ചത്ത് വന്നേക്കാം. ഉന്നത പദവിയിലുള്ള ഒരു സ്ത്രീ നിങ്ങളുടെ ജോലിയിൽ ചില തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. ജോലിയിൽ ഉയർച്ച ഉണ്ടാകും. ഭാഗ്യചിഹ്നം - ഒരു ബുദ്ധ പ്രതിമ
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: കാര്യങ്ങളെ സാധാരണ രീതിയിൽ സമീപിക്കുന്നതോ നിങ്ങളുടെ വിശ്രമ മനോഭാവമോ നിങ്ങൾക്ക് ആവശ്യമുള്ള ഫലങ്ങൾ നൽകിയേക്കില്ല. വളരെക്കാലമായി മനസിൽ ഓർത്തു കൊണ്ടിരിക്കുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടിയേക്കാം. സമീപകാലത്ത് നിങ്ങൾക്കുണ്ടായ ഒരു അനുഭവം ഇന്ന് ആവർത്തിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു കാന്തം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസും ശരീരവും ഒരുപോലെ സുന്ദരമാണ്. ഇക്കാര്യം ശ്രദ്ധിച്ച ആരെങ്കിലും ഉടൻ തന്നെ നിങ്ങളെ നേരിട്ട് ഇത് അറിയിക്കും. ഒരു വിദേശയാത്രയ്ക്കുള്ള ആസൂത്രണങ്ങൾ ഉടൻ ആരംഭിക്കാൻ സാധ്യത ഉണ്ട്. നിങ്ങൾക്കു വേണ്ടി നിങ്ങൾ തന്നെ ഒരു പുതിയ ദിനചര്യ ഉണ്ടാക്കിയേക്കാം. പുതിയ ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായേക്കാം. ഭാഗ്യചിഹ്നം - ഒരു മരത്തടി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: എല്ലാ കാര്യങ്ങൾക്കും ഉള്ള ഉത്തരം നിങ്ങൾക്ക് അറിയില്ലായിരിക്കാം, അതിനാൽ എല്ലാം ഊഹിച്ചെടുക്കുന്ന സ്വഭാവത്തിൽ അൽപം മാറ്റം വരുത്തുന്നത് നല്ലതാണ്. നക്ഷത്രങ്ങൾ ഇപ്പോൾ അൽപ്പം മങ്ങിയ കാലഘട്ടത്തെ ആണ് സൂചിപ്പിക്കുന്നത്. മിക്ക സമയത്തും സ്വയം തീരുമാനങ്ങളെടുക്കാനും നയിക്കാനും നിങ്ങൾക്കു സാധിക്കും. ഭാഗ്യചിഹ്നം - ഒരു മഞ്ഞ റോസാപ്പൂവ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം മുഴുവനും പെട്ടെന്നുള്ള ചില പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തേക്കാം. ഇത് നിങ്ങൾക്ക് ചില വിനോദ നേരങ്ങളും വലിയ മാനസിക ആശ്വാസവും നൽകിയേക്കാം. ഒരു നല്ല കാര്യത്തിനായി സംഭാവന ചെയ്യാൻ ഇന്നു നിങ്ങൾക്ക് ഉദാരമനസ്കത തോന്നിയേക്കാം. ഭാഗ്യചിഹ്നം - ഒരു നക്ഷത്രം
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നിങ്ങളുടെ ജോലികൾക്ക് മുൻഗണന നൽകുന്നില്ലെങ്കിൽ പെട്ടെന്ന് അതൊരു ഭാരമായി തോന്നിയേക്കാം. ഇന്ന് ഒരു ബന്ധു നിങ്ങളെ സന്ദർശിക്കാൻ എത്തിയേക്കാം. കുട്ടികളുമായുള്ള പ്രശ്നം പരിഹരിക്കാൻ പതിവിലും കൂടുതൽ സമയം എടുത്തേക്കാം. ഭാഗ്യചിഹ്നം - ആമ്പൽ പൂവ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലെ ഊർജ്ജം പകർച്ചവ്യാധി പോലെ എല്ലായിടത്തും വ്യാപിക്കും. അതുമായി ബന്ധപ്പെട്ട ഓരോ നിമിഷവും നിങ്ങൾ ആസ്വദിക്കും. നിങ്ങളുടെ പുതിയ ജീവിത സാഹചര്യങ്ങൾ ഈ ഊർജ്ജം കൈവരിക്കുന്നതിന് ഒരു പ്രധാന കാരണം ആണ്. നിങ്ങൾക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് ആരിൽ നിന്നെങ്കിലും ഉടൻ ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു പച്ചപ്പുല്ല്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ചില സമയത്ത് നിങ്ങൾക്ക് ഏതെങ്കിലും കാര്യങ്ങളുമായി ബന്ധപ്പെട്ട് മാനസികമായ തളർച്ചയോ താൽപ്പര്യമില്ലായ്മയോ തോന്നിയേക്കാം. നിലവിലെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോഴും അനിശ്ചിതത്വവും തോന്നിയേക്കാം. എന്നാൽ കാര്യങ്ങളെല്ലാം ഇപ്പോൾ ഒരു പരിവർത്തന പ്രക്രിയയിലാണ് എന്നു മനസിലാക്കുക. പഴയ ഒരു സുഹൃത്തിനെ ഇപ്പോൾ വീണ്ടും കണ്ടു മുട്ടിയേക്കാം. ഭാഗ്യചിഹ്നം - ഒരു ആൽമരം