ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഒരേ സമയത്ത് നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യാനുണ്ടെങ്കിലും നിങ്ങൾക്ക് എല്ലാം അനായാസമായി ചെയ്ത് തീർക്കാൻ സാധിക്കും. ഓഫീസിലുള്ള ജോലികൾ കുറയുന്നതിനാൽ ആശ്വാസം തോന്നും. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മടിച്ച് നിൽക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറുടെ സേവനം തേടുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം – ഗോൾഡ് ഫിഷ്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നേരത്തെ നിങ്ങൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ട ഒരവസരം വളരെ വ്യത്യസ്തമായ രീതിയിൽ നിങ്ങളെത്തേടി വീണ്ടുമെത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. നിങ്ങളുടെ വ്യക്തിത്വത്തെ മോശമാക്കി ചിത്രീകരിക്കാൻ വളരെ അടുപ്പമുള്ള ഒരാൾ തന്നെ ശ്രമം നടത്തും. അമിതമായി ആത്മവിമർശനം നടത്തേണ്ട കാര്യമില്ല. ഭാഗ്യചിഹ്നം – നീന്തൽ.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: അടിസ്ഥാനപരമായി നിങ്ങൾക്കുള്ള കഴിവുകൾ വെച്ച് സാഹചര്യങ്ങളെ മെച്ചപ്പെടുത്താൻ സാധിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുക. നിങ്ങളുടെ ദിവസക്രമത്തിൽ നിന്ന് മാറിയുള്ള പ്രവർത്തികൾ മനസ്സിന് ബുദ്ധിമുട്ടുണ്ടാക്കും. ഭാഗ്യ ചിഹ്നം – വാനമ്പാടി.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇത് ഒരു മാറ്റത്തിനുള്ള സമയമാണ്. പ്രധാനമായും ജോലിയിൽ മാറ്റം വരും. ജോലി, ജോലിസ്ഥലം, ഓഫീസ് സാഹചര്യങ്ങൾ എന്നിവയിൽ എന്തിലെങ്കിലും മാറ്റമുണ്ടാവും. ചെറിയ സാമ്പത്തിക ഞെരുക്കത്തിന് സാധ്യതയുണ്ട്. രക്ഷിതാക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വെക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം – ഒരു പൂന്തോട്ടം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഇപ്പോൾ അൽപം വിശ്രമം ആവശ്യമാണ്. അതിനാൽ ഒരു ഇടവേള എടുക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ ജീവിതപങ്കാളിക്ക് ചെറിയ അടുപ്പക്കുറവ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. നിങ്ങൾ അധികം സംസാരിക്കാൻ സമയം കണ്ടെത്താതതാണ് കാരണം. അതിനാൽ തുറന്ന ഇടപെടലിലൂടെ ആ പ്രശ്നം പരിഹരിക്കുക. ഭാഗ്യചിഹ്നം – ഒരു കിളിക്കൂട്.
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: സാമൂഹികമായി ആളുകളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും യാത്രയ്ക്കും പറ്റിയ ദിവസമാണ്. ഒരു പുതിയ ജോലി വരുന്നതിനാൽ നിങ്ങൾക്ക് കാര്യങ്ങൾ പലതും മാറ്റിവെക്കേണ്ടതായി വരും. പുതിയ ഒരാളുടെ കടന്നുവരവ് കാരണം നിങ്ങൾക്ക് തൊഴിൽ അവസരം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഭാഗ്യചിഹ്നം – രണ്ട് കുരുവികൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളെ സംബന്ധിച്ചിടത്തോളം അൽപം കഠിനമായ ദിവസമായിരിക്കും. എന്നാൽ വൈകുന്നേരം ആവുമ്പോഴേക്കും നിങ്ങളുടെ മനസ്സ് ആവശ്യപ്പെടുന്ന തരത്തിലുള്ള സംതൃപ്തി ലഭിക്കും. വളരെ പ്രസക്തമായ ഒരു കാര്യം നിങ്ങളെ ആലോചനയിൽ പിടിച്ചിരുത്താനുള്ള സാധ്യതയുണ്ട്. ഒരു പുതിയ ചിന്ത നിങ്ങൾക്ക് പ്രചോദനം നൽകും. ഭാഗ്യചിഹ്നം – മരത്തിൻെറ പെട്ടി.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഏറെക്കാലം മുമ്പ് പല കാരണങ്ങളാൽ പാതിവഴിയിൽ നിർത്തിവെച്ച ഒരു പദ്ധതി പുനരാരംഭിക്കാനുള്ള സാധ്യതകൾ കാണുന്നു. ആ പദ്ധതി വിജയം കാണുമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഒരു സംശയവും ഉണ്ടാവില്ല. മനസ്സ് പറയുന്നത് പോലെത്തന്നെ കാര്യങ്ങൾ നടക്കും. ദീർഘകാലം നിക്ഷേപങ്ങളിൽ നിന്ന് മികച്ച ലാഭം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം: ഒരു പുതിയ ഫോൺ.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഒരു ബന്ധു കാരണം മനസ്സിന് നോരിയ തോതിൽ വിഷമമുള്ള ചില കാര്യങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മധ്യസ്ഥൻ വഴി ലഭിക്കുന്ന നിക്ഷേപ അവസരം ഭാവിയിൽ നിങ്ങൾക്ക് ഗുണകരമായി മാറും. ഇത് വരെ നിങ്ങൾ അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത കാര്യം സഹോദരിയിൽ നിന്നോ സഹോദരനിൽ നിന്നോ കേൾക്കും. ഭാഗ്യചിഹ്നം – തകരപ്പെട്ടി.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: യാത്ര ചെയ്യുക... പിന്നെയും പിന്നെയും യാത്ര ചെയ്യ്ത് കൊണ്ടേയിരിക്കുക. ഈ ഘട്ടത്തിൽ നിങ്ങൾക്ക് ഒരു സ്ഥലത്ത് തന്നെ കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരം ലഭിച്ചെന്ന് വരില്ല. ഉത്കണ്ഠ കൊണ്ടോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നത് ഗുണം ചെയ്യില്ല. അത്തരം അവസരങ്ങൾ ശ്രദ്ധയോടെ ഒഴിവാക്കുക. നിങ്ങൾക്ക് മുമ്പ് ലഭിച്ച ഒരു ഉപദേശം അനുസരിച്ച് പ്രവർത്തിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു സെറാമിക് ജാർ.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ചുറ്റുപാടുമുള്ള കാര്യങ്ങൾ നിങ്ങൾ ചിന്തിക്കുന്നത് പോലെത്തന്നെ സംഭവിക്കാനുള്ള സാധ്യതയില്ല. നിങ്ങളുടെ കാഴ്ചപ്പാട് മാറ്റുന്നതായിരിക്കും നല്ലത്. മറ്റുള്ളവർ എന്ത് പറയുന്നു എന്ന് ചിന്തിച്ച് കൊണ്ടല്ല നിങ്ങൾ ഇത് വരെ മുന്നോട്ട് പോയിട്ടുള്ളത്. ആ ധാരണയിൽ ഇപ്പോഴും ഒരു മാറ്റവും വരുത്തേണ്ട കാര്യമില്ല. നിങ്ങൾക്ക് ആശ്വാസം പകരുന്ന ഒരു പുതിയ സുഹൃത്ത് ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യചിഹ്നം – ഒരു നീല കുപ്പി.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: സമ്മർദ്ദത്തിലാക്കുന്ന ചില ചിന്തകൾ നിങ്ങളുടെ മനസ്സിനെ അലട്ടും. എന്നാൽ അത് പിന്നീട് പരിഹരിക്കാവുന്ന കാര്യമാണെന്ന് നിങ്ങൾക്ക് തന്നെ ബോധ്യപ്പെടും. ഒരു വഴിയിൽ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുക എളുപ്പമാവില്ല. അതിനാൽ സാമ്പത്തികമായി മെച്ചമുണ്ടാവുന്ന വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുക. നിങ്ങൾ വളരെ സർഗാത്മകമായി ഇടപെടാൻ കഴിയുന്നയാളാണ്. അത് പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു വെള്ളി സ്പൂൺ.