ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മുൻകാലങ്ങളിൽ സംഭവിച്ച ചില കാര്യങ്ങൾ മറക്കാൻ ബുദ്ധിമുട്ടു തോന്നും. എന്നാൽ അവ മറക്കുന്നതാണ് നിങ്ങൾക്കു നല്ലത്. നിങ്ങൾക്ക് സംഭവിച്ച നഷ്ടങ്ങളെല്ലാം ജീവിത പാഠങ്ങളായി കണ്ട് മുന്നോട്ട് പോകുക.
ഭാഗ്യചിഹ്നം - നഷ്ടപ്പെട്ടു പോയ ഒരു സാധനം കണ്ടുകിട്ടുന്നത്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭാഗികമായി നിങ്ങൾക്ക് അനുകൂലമായ ദിവസമാണിന്ന്. നിങ്ങൾക്ക് അൽപം താഴ്ച്ചയും വിഷാദവും അനുഭവപ്പെടാം. എന്തിനെക്കുറിച്ചെങ്കിലും നിങ്ങൾ അമിത പ്രതീക്ഷകൾ വെച്ചു പുലർത്തുന്നുണ്ടാകാം. അൽപം കൂടി ക്ഷമയോടെ കാത്തിരിക്കണം.
ഭാഗ്യചിഹ്നം - ഒരു തത്ത
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മികച്ച നർമബോധം ഉള്ളവരായിരിക്കും നിങ്ങൾ. എന്നാൽ നർമ സംഭാഷണങ്ങളിലൂടെ ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ചിന്തകൾ ചില ആളുകൾക്ക് അൽപം വിപ്ലവകരമായി തോന്നിയേക്കാം. എന്നാൽ സ്വന്തം ബോധ്യത്തിൽ നിങ്ങൾ ഉറച്ചു നിൽക്കും.
ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് ബോക്സ്