ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുമായി ഏറെ കാലത്തിന് ശേഷമുള്ള ഒത്തുചേരൽ നിങ്ങൾക്ക് സന്തോഷം പകരും. ഈ ഇടവേള നിങ്ങൾക്ക് അത്യാവശ്യമായിരുന്നു. നിങ്ങൾ ആലോചിച്ച് കൊണ്ടിരുന്ന പുതിയ പദ്ധതിക്ക് ഏകദേശ രൂപരേഖയാവും. പണ്ട് മുതലേ നിങ്ങളെ വേട്ടയാടിക്കൊണ്ടിരുന്ന നിരാശയുള്ള ഒരു കാര്യം അവസാനിക്കും. ഭാഗ്യചിഹ്നം – ലില്ലീസ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: തകർന്നിരിക്കുന്ന ഒരു ബന്ധം പുനസ്ഥാപിക്കുന്നതിനായി വളരെ ലളിതമായ ചില ഇടപെടലുകൾ നിങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം. ഒരാളുമായി ഇടപെടാൻ നിങ്ങൾ ഏറെക്കാലമായി കാത്തിരിക്കുന്നുവെങ്കിൽ അത് ഇന്ന് നടന്നേക്കും. നിങ്ങളുടെ വ്യക്തിത്വത്തിലുള്ള ഒരു മാറ്റം നിങ്ങളെപ്പോലും അമ്പരപ്പിക്കുന്നതായിരിക്കും. ഭാഗ്യചിഹ്നം – ഒരു റെഡ് റോസ്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ തിരക്ക് പിടിച്ച സമയം ഇതാ അവസാനിക്കുകയാണ്. ഇനി പഴയപോലെ സാധാരണ ദിനചര്യകളിലേക്ക് മടങ്ങാൻ സാധിക്കും. നിങ്ങളുടെ മനസ്സിൻെറ കരുത്ത് ഇന്നത്തെ ദിവസത്തെ എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിക്കാൻ സഹായിക്കും. വളരെ അടുത്ത ഒരു സുഹൃത്ത് നിങ്ങളുടെ അരികിലെത്തുകയും ഏറെ സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്യും. ഭാഗ്യ ചിഹ്നം – ഒരു പവിഴ നെക്ലേസ്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ദിവാസ്വപ്നം കാണുകയും പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് ഇരിക്കുകയും ചെയ്യും. മാനസികമായും ശാരീരികമായും നിങ്ങൾക്ക് പുത്തനുണർവ് ലഭിക്കുന്ന ദിവസം. നിങ്ങളുടെ കഴിവ് നന്നായി അറിയാവുന്ന ഒരാളുമായി എതിരിട്ട് മത്സരിക്കേണ്ടതായി വരും. ഭാഗ്യ ചിഹ്നം – വജ്ര ആഭരണം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വീട്ടിലെ ഉത്തരവാദിത്വങ്ങളും ജോലിയും കാരണം നിങ്ങൾക്ക് വളരെ തിരക്ക് പിടിച്ച ഒരു ദിവസമായി അനുഭവപ്പെടും. നിങ്ങളുടെ പെട്ടെന്നുള്ള ദേഷ്യവും വികാരങ്ങളും പരമാവധി നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ച് നിരവധി കാര്യങ്ങൾ താൽക്കാലികമായി നിർത്തി വെക്കേണ്ടി വരും. ഭാഗ്യചിഹ്നം – ഒരു ടൈൽ.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ചെറിയൊരു കാര്യം ഇന്നത്തെ ദിവസത്തിലെ നിങ്ങളുടെ പ്രവർത്തനങ്ങളെയെല്ലാം ബാധിക്കും. സമയനിഷ്ഠമായി പൂർത്തിയാക്കേണ്ട എന്തെങ്കിലും ജോലിയോ അസൈൻമെൻറുകളോ ഏറ്റെടുക്കാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ അത് വളരെ ആലോചിച്ച് മാത്രം തീരുമാനിക്കുക. ഏറെക്കാലമായി കിട്ടാനുണ്ടായിരുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു പഴയ ഇഷ്ടപ്പെട്ട വസ്തു.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ജോലിപരമായി ഒരു വലിയ പ്രശ്നത്തിലേക്ക് പോവാനുള്ള സാധ്യതയുണ്ട്. അത് നേരത്തെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞാൽ നിങ്ങൾക്ക് ഗുണകരമായിരിക്കും. നിങ്ങളുടെ പ്രകടനങ്ങൾ എങ്ങനെയാണെന്ന് വളരെ ശ്രദ്ധയോടെ നിങ്ങൾ തന്നെ നിരീക്ഷിക്കുക. നിങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ പ്രതീക്ഷിച്ചതിലും അപ്പുറത്ത് സംഭാവന ചെയ്യുന്നത് സന്തോഷം പകരും. ഭാഗ്യചിഹ്നം – ഒരു പുതിയ പാത.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു അഭിമുഖത്തിന് വേണ്ടി തയ്യാറെടുക്കുന്നുവെങ്കിൽ അതിന് വേണ്ടി പരമാവധി സമയമെടുത്ത് തയ്യാറെടുക്കുന്നത് നല്ലതായിരിക്കും. ആരെങ്കിലും എന്തെങ്കിലും വിടുവായത്തരം പറഞ്ഞെന്ന് കരുതി അത് നിങ്ങളുടെ ആത്മവിശ്വാസത്തെയോ പ്രവർത്തനങ്ങളെയോ ബാധിക്കേണ്ടതില്ല. നിങ്ങൾ നിങ്ങളുടെ സ്വപ്നത്തിനെ പിന്തുടരുകയാണ്. അതിനിടയിൽ അനാവശ്യമായി ചെലവഴിക്കാൻ സമയമില്ലെന്ന് ഓർക്കുക. നിങ്ങൾക്ക് തീർച്ചയായും നല്ല ഫലം പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം: ഒരു ഇൻഡോർ ഗെയിം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വീട്ടിലെ ജോലികളെല്ലാം തന്നെ എത്രയും പെട്ടെന്ന് തീർക്കുക. അതിന് ശേഷം മാത്രം വെല്ലുവിളിയുള്ള മറ്റ് ജോലികളിലേക്ക് കടക്കുക. എല്ലായ്പ്പോഴുമെന്ന പോലെ ഇപ്പോഴും നിങ്ങളുടെ അമ്മയുടെ അനുഗ്രവും പിന്തുണയും നിങ്ങൾക്ക് വളരെ ഗുണകരമായി മാറും. ഒരു മെൻററുടെ ഉപദേശം നിങ്ങൾക്ക് ജീവിതത്തിൽ നന്നായി ഉപകാരപ്പെടും. ഭാഗ്യചിഹ്നം – ജമന്തിപ്പൂ.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: വളരെ വ്യത്യസ്തമായ ഒരു പ്രതിസന്ധി ഘട്ടത്തെ നിങ്ങൾ അഭിമുഖീകരിക്കും. എന്താണ് ഏറ്റവും പ്രധാനപ്പെട്ടതെന്നും ഏറ്റവും വേഗത്തിൽ ചെയ്യേണ്ടത് എന്താണെന്നുമുള്ള ആശങ്ക നിങ്ങളെ വല്ലാത്ത അവസ്ഥയിലെത്തിക്കും. ഇന്നത്തെ ഊർജ്ജത്തിൽ നിങ്ങൾ അമിതമായി ചെലവാക്കാനും അനാവശ്യമായി ഇടപെടാനുമുള്ള സാധ്യതകൾ കാണുന്നു. മധുരം കഴിക്കാനുള്ള നിങ്ങളുടെ അമിതമായ ആഗ്രഹം ഇന്ന് പരമാവധി നിയന്ത്രിക്കുന്നതാണ് ശരീരത്തിനും മനസ്സിനും നല്ലത്. ഭാഗ്യചിഹ്നം – ഒരു പൂന്തോട്ടം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സർഗാത്മകമായ കഴിവുകൾ പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനുള്ള സാധ്യതയുണ്ട്. പുറത്ത് നിന്നുള്ള അനാവശ്യമായ ഒരു ഉപദേശവും ഏറ്റെടുക്കാതിരിക്കാൻ നിങ്ങൾ ഉറച്ച് തീരുമാനിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഒരുപാട് കാലം ചില കാര്യങ്ങൾ മറച്ച് വെച്ച് മുന്നോട്ട് പോവാൻ സാധിക്കില്ലെന്ന് മനസ്സിലാക്കുക. പലതും മറനീക്കി പുറത്ത് വരാനുള്ള സമയം ആയിട്ടുണ്ട്. അതിനാൽ ജാഗ്രതയോടെ മുന്നോട്ട് പോവുക. ഭാഗ്യചിഹ്നം – ഒരു പുതിയ പേഴ്സ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ സംരംഭമോ പുതിയ തുടക്കമോ ജീവിതത്തിൽ ഉണ്ടായേക്കും. അതിലേക്ക് ചുവടുവെച്ച് തുടങ്ങുമ്പോൾ കൃത്യമായി കണക്ക് കൂട്ടി പദ്ധതികൾ തയ്യാറാക്കിയതിന് ശേഷം മാത്രം മുന്നോട്ട് പോവാൻ തീരുമാനിക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. ആവശ്യത്തിന് പണം നിങ്ങൾക്ക് ലഭിക്കാൻ സാധ്യതയുള്ള ദിവസമാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ചില മനുഷ്യരെ നിങ്ങൾ കണ്ടുമുട്ടും. ആത്മീയകേന്ദ്രങ്ങളിൽ സന്ദർശനം നടത്താനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഡെയ്സിച്ചെടി.