ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പുതിയ എന്തെങ്കിലും കാര്യം നിങ്ങൾക്ക് നേരെ വരുന്നുവെങ്കിൽ സന്തോഷത്തോടെ അതിനെ സ്വാഗതം ചെയ്യുക. അത് ചിലപ്പോൾ ഒരു പുതിയ സംരംഭമാവാം, പുതിയ പ്രൊജക്ടാവാം പുതിയ എന്തെങ്കിലും പദ്ധതിയുമാവാം. എന്ത് തന്നെയായാലും തുടങ്ങുന്നതിന് മുമ്പ് ആവശ്യത്തിന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പ് വരുത്തുക. പവിത്രമായ ഒരിടം വീട്ടിൽ നിർമ്മിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു കണ്ണാടി.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: അടിസ്ഥാന തത്വങ്ങളിലേക്ക് മടങ്ങിപ്പോവുന്നത് നിങ്ങളുടെ ജീവിതയാത്രയിൽ ഗുണകരമാവും. നിങ്ങൾ ഇത് വരെ പരിശീലിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും അടിത്തട്ടിലുള്ള കാര്യങ്ങൾക്ക് മുൻതൂക്കം നൽകുക. അതായിരിക്കണം നിങ്ങളുടെ കൈമുതൽ. അങ്ങനെ മനസ്സിന് വ്യക്തതയുണ്ടാക്കി മുന്നോട്ട് പോയാൽ നിങ്ങൾക്ക് പുരോഗതിയുണ്ടാവുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ചില കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത് മാറ്റിവെക്കാനുള്ള സാധ്യതയുണ്ട്. വളരെ നല്ലൊരു ഓഫർ നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം – ഒരു മെഴുകുതിരി.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: എന്തെങ്കിലും കാര്യത്തിൽ നിന്ന് വിട്ട് നിൽക്കാനോ വേർപിരിയാനോ പദ്ധതിയുണ്ടെങ്കിൽ അതിന് പറ്റിയ സമയം ഇതാണ്. എന്നാൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ആവശ്യത്തിന് സമയമെടുത്ത് ചിന്തിക്കുക. കൂടുതൽ ആളുകളുമായി ഇത്തരം വിഷയങ്ങളിൽ ചർച്ച നടത്താത്തതാണ് നിങ്ങൾക്ക് നല്ലത്. അനാവശ്യമായി സമ്മർദ്ദത്തിന് അടിപ്പെടേണ്ട യാതൊരു കാര്യവുമില്ല. ഭാഗ്യ ചിഹ്നം – രത്നക്കല്ല്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ മനസ്സിലൊളിപ്പിച്ച് വെച്ചിരിക്കുന്ന കാര്യങ്ങൾ മുഖത്ത് തെളിയുന്നതിനാൽ അടുപ്പമുള്ള ഒരാൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കും. വൈകാരികമായി ആരെയെങ്കിലും അമിതമായി ആശ്രയിക്കുന്നത് ഒരു കാരണവശാലും നിങ്ങൾക്ക് ഗുണകരമായിരിക്കില്ല. നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ അമിതമായി ശ്രദ്ധിക്കാതിരിക്കുക. സ്വതന്ത്രമായി മുന്നോട്ട് പോവുക. ഭാഗ്യ ചിഹ്നം – ഒരു മഞ്ഞക്കല്ല്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: കുറച്ച് കാലമായി നിങ്ങളുമായി അത്ര അടുപ്പമില്ലാത്ത ഒരാൾ നിങ്ങളെ വളരെ സ്നേഹത്തോടെ സ്വാഗതം ചെയ്യും. ലക്ഷ്വറിയായിട്ടുള്ള ചില കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് വല്ലാതെ ശ്രദ്ധ കേന്ദ്രീകരിക്കും. വിദേശത്ത് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടാനുള്ള സാധ്യതയുണ്ട്. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തും. ഭാഗ്യചിഹ്നം – ഒരു മെഴുകുതിരി.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുമായി ഏറെക്കാലമായി സ്നേഹബന്ധത്തിലുള്ള ആൾ വിട്ട് പിരിഞ്ഞ് പോവാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വൈകാരികമായ അവസ്ഥയെ നിങ്ങൾക്ക് എളുപ്പത്തിൽ മറികടക്കാൻ പറ്റിയെന്ന് വരില്ല. നിങ്ങൾ തമ്മിലുള്ള ബന്ധം അത്രമേൽ ദൃഢതയുള്ളതായിരുന്നു. പണപരമായ ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – ഒരു ബുദ്ധ പ്രതിമ.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുമായി നേതൃപരമായ ഗുണങ്ങൾ ഏറ്റവും മികച്ച രീതിയിൽ പ്രകടിപ്പിക്കാനുള്ള അവസരം കിട്ടും. ഇക്കാര്യത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്യും. ഏറ്റവും ആത്മാർഥമായി സൂക്ഷ്മമായി കാര്യങ്ങൾ നന്നായി ചെയ്യാനുള്ള കഴിവ് കാരണം നിങ്ങളുടെ പ്രവൃത്തികൾ വിജയകരമായി മുന്നോട്ട് നീങ്ങും. വീടുമായി ബന്ധപ്പെട്ട് വളരെ നല്ല ഒരു വാർത്ത നിങ്ങളെ കാത്തിരിപ്പുണ്ട്. ഭാഗ്യചിഹ്നം – വീടിനകത്ത് വളർത്തുന്ന ചെടി.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിങ്ങൾ പദ്ധതിയിടുന്ന പോലെ കാര്യങ്ങൾ മുന്നോട്ട് നീങ്ങാതിരിക്കാൻ തടസ്സം സൃഷ്ടിക്കുന്ന ചിലരുണ്ടാവും. നിങ്ങൾ മറ്റുള്ളവരേക്കാൾ മുകളിലാണെന്ന ഒരു തോന്നൽ പല്ലപ്പോഴും കൂടെയുണ്ടാവും. എന്നാൽ ആ ചിന്ത നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുക. നിങ്ങൾ അപ്രതീക്ഷിതമായി ഒരു യാത്ര പോവാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു കസേര.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സാന്നിധ്യം കൊണ്ടും കഴിവ് കൊണ്ട് മറ്റുള്ളവരെ ആകർഷിച്ച് കൂടെ നിർത്താനുള്ള കഴിവ് അഭിന്ദനം അർഹിക്കുന്നതാണ്. നിങ്ങൾ ഒരു പുതിയ ബിസിനസ് ഐഡിയ ആലോചിക്കുന്നുണ്ടെങ്കിൽ അത് വൈകാതെ തന്നെ വിജയകരമായി പ്രാവർത്തികമാവാൻ സാധ്യതയുണ്ട്. ഒരു പാർട്ണർഷിപ്പ് ബിസിനസായിരിക്കും നിങ്ങൾക്ക് നല്ലത്. ഭാഗ്യചിഹ്നം – ഒരു കോണി.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം വളരെ വ്യത്യസ്തമായ അനുഭവങ്ങൾ പകരുന്ന തരത്തിലുള്ളതായിരിക്കും. ആവേശവും കഴിവും കൊണ്ട് നിങ്ങൾക്ക് വെല്ലുവിളികളെ അതിജീവിക്കാനാവും. നിങ്ങൾക്ക് വളരെ വിശ്വാസമുള്ള ഒരാളെ ശ്രദ്ധിക്കേണ്ടതുണ്ട്. അയാളെ കൂടുതൽ ആശ്രയിക്കാതിരിക്കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം – ഒരു ചിത്രശലഭം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഏറെക്കാലമായി മാറ്റിവെച്ച ജോലികൾ ഇനിയെങ്കിലും വൈകാതെ തീർക്കാൻ വേണ്ടി നിങ്ങൾ കാര്യമായി സമയം ചെലവഴിച്ച് പദ്ധതികൾ തയ്യാറാക്കും. എന്നാൽ അത് കൊണ്ട് കാര്യമുണ്ടാവില്ല. എല്ലാം വീണ്ടും പ്രതീക്ഷിച്ചതിലും നേരം വൈകാനാണ് സാധ്യത. വീട്ടിൽ നിന്നോ ജീവിതപങ്കാളിയിൽ നിന്നോ ലഭിക്കുന്ന ഒരു ഉപദേശം ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾ സ്വീകരിക്കേണ്ടതില്ല. ഭാഗ്യചിഹ്നം – ക്യാൻവാസ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രതികരണത്തിന് വേണ്ടി ഏറെക്കാലമായി കാത്തിരിക്കുന്ന ചിലരുണ്ടാവും. അവർ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മറുപടി നൽകാൻ നിങ്ങൾ ഏറെ ബുദ്ധിമുട്ടാനുള്ള സാധ്യതയുണ്ട്. പണ്ട് ചെയ്ത പല കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് കുറ്റബോധം തോന്നും. എന്നാൽ അവയിൽ പലതും തീരുത്താൻ വീണ്ടും അവസരം ലഭിക്കുമെന്ന് ഓർക്കുക. ആ അവസരം നന്നായി വിനിയോഗിക്കുക. ഭാഗ്യചിഹ്നം – ഒരു തൂവൽ.