ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ നിങ്ങൾ പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. അടുത്ത് തന്നെ പഠിച്ച കാര്യം പ്രയോഗിക്കാനും അവസരം ലഭിക്കും. ജോലിഭാരം കൂടാൻ സാധ്യത. എന്നാൽ ഇത് താത്ക്കാലികമാണ്. ഭാഗ്യചിഹ്നം - ഒരു തൂവൽ
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍
വെല്ലുവിളി ഉയർത്തുന്ന ഒരു ദൗത്യം ഏറ്റെടുക്കാനും അത് കൃത്യസമയത്ത് പൂർത്തിയാക്കാനും നിങ്ങൾക്ക് കഴിയും. സ്വന്തം കഴിവിലും പ്രാപ്തിയിലും നിങ്ങൾക്ക് ആശ്ചര്യം തോന്നും. ചിലരുമായി വാദപ്രതിവാദത്തിൽ ഏർപ്പെടുന്നത് അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. പക്ഷേ, കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. പെരുമാറ്റത്തിൽ സൗമ്യത പുലർത്താൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - കുരുവികൾ
കാൻസർ (Cancer - കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ കൃത്യമായ വസ്തുതകൾ ഉപയോഗിച്ച് നിങ്ങൾക്ക് ചില സത്യങ്ങൾ വ്യക്തമാകും. ഏതെങ്കിലും സാഹചര്യങ്ങളിൽ ആർക്കെങ്കിലും രണ്ടാമതൊരു അവസരം കൂടി നൽകുന്നത് ഇന്നത്തെ ദിവസം അഭികാമ്യമാണ്. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യചിഹ്നം - രണ്ട് കുരുവികൾ
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ പുതിയ ചില അവസരങ്ങൾ നിങ്ങളെ തേടിയെത്തും. എന്നാൽ നിങ്ങൾ ഇവയിൽ ശരിയായത് തിരഞ്ഞെടുക്കാനുള്ള മാനസികാവസ്ഥയിലായിരിക്കില്ല. അതിനർത്ഥം നിങ്ങൾ കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടതുണ്ട് എന്നാണ്. ഒരു തീരുമാനമെടുക്കാൻ ഏറെ ചിന്ത ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - മൺപാത്രങ്ങൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ ജോലിസ്ഥലത്ത് ചില പുതിയ ആളുകളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. അവരെക്കുറിച്ച് മുൻവിധിയോടെ നിലപാടുകൾ സ്വീകരിക്കുന്നതിന് മുമ്പ് അവരെ കൂടുതൽ മനസ്സിലാക്കാൻ സ്വയം സമയം നൽകുക. വീട്ടിൽ ചിലവഴിക്കുന്ന സമയം നിങ്ങൾക്ക് ദേഷ്യം തോന്നിയേക്കാം. ഭാഗ്യചിഹ്നം - കഴുകൻ
സ്കോർപിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ രുചികരമായ ഭക്ഷണവും സന്തോഷകരമായ അന്തരീക്ഷവുമായിരിക്കും ഇന്ന് നിങ്ങളെ തേടിയെത്തുക. കഠിനാധ്വാനം ആവശ്യമായ ദിവസം ആയിരിക്കും ഇന്ന്. ആഴ്ചയുടെ ആരംഭമാണെങ്കിലും നിങ്ങൾ ജോലിയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആഗ്രഹിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു അണ്ണാൻ
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ ചില അവസരങ്ങൾ നിങ്ങളെ തേടി എത്തിയില്ലെങ്കിലും ഒരു വലിയ ഭാഗ്യം ഉടൻ നിങ്ങൾക്ക് ലഭിക്കും. മക്കൾക്ക് നിങ്ങളുടെ സമയവും സാമീപ്യവും ആവശ്യമായി വന്നേക്കാവുന്ന ദിവസമാണ്. കുടുംബത്തിലെ പ്രായമായവർക്ക് ആരോഗ്യ സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. ജോലിയും ജീവിതവും തമ്മിൽ ഒരു ബാലൻസ് നിലനിർത്തുക. ഭാഗ്യചിഹ്നം - ഒരു പൂന്തോട്ടം
കാപ്രികോൺ (Capricorn - മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ നിങ്ങൾ ഇപ്പോൾ തന്നെ ചില തീരുമാനങ്ങൾ എടുക്കേണ്ട നിർണായകമായ ദിവസമാണ്. അത്തരം കാര്യങ്ങളിൽ കാലതാമസം ഉണ്ടാകരുത്. നിങ്ങളുടെ ഇണ നിങ്ങൾക്ക് പൂർണ പിന്തുണ നൽകും. ദിവസത്തിന്റെ രണ്ടാം പകുതിയിൽ ചില സന്ദർശകരെ പ്രതീക്ഷിക്കാം. ഭാഗ്യചിഹ്നം - ഒരു തത്ത
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ നെഞ്ചിൽ നിന്ന് ഒരു വലിയ ഭാരം ഇറക്കി വച്ചതായി അനുഭവപ്പെടും. ഇനി നിങ്ങൾ മുൻഗണന നൽകാൻ ആഗ്രഹിക്കുന്ന കാര്യത്തിലേക്ക് ചുവടു വയ്ക്കാം. കാര്യങ്ങൾ ഇനി കൂടുതൽ നീട്ടിവയ്ക്കേണ്ടി വരില്ല. ആരോ നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നുണ്ടാകാം. ഭാഗ്യചിഹ്നം - കിളിക്കൂട്