ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വളരെയധികം പരിശ്രമിക്കുന്നുണ്ടെങ്കിലും അത്ര എളുപ്പത്തിൽ സ്വീകാര്യത ലഭിക്കില്ല. ജോലിസ്ഥലത്ത് പോസിറ്റീവും എന്നാൽ മന്ദഗതിയിലുള്ളതുമായ ചലനം ഉണ്ടായേക്കാം. നിങ്ങളുടെ തിരിച്ചുവരവിനായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകാം. ഭാഗ്യചിഹ്നം – ഒരു പഴയ ക്ലാസിക്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മുൻകാല തെറ്റ് ചില ഓർമകൾ അവശേഷിപ്പിച്ചിട്ടുണ്ടാകാം, പക്ഷേ ക്ഷമിക്കാനും മറക്കാനുമുള്ള സമയമാണിത്. ഇന്ന് നിങ്ങൾക്ക് ഒരു സന്തോഷകരമായ സർപ്രൈസ് ലഭിച്ചേക്കാം. അത് ഒരു പഴയ സുഹൃത്തിൽ നിന്നാകാം. നിങ്ങളുടെ മനസിലുള്ള ഒരു ആശയക്കുഴപ്പത്തിന് വ്യക്തത ലഭിക്കും. ഭാഗ്യചിഹ്നം – ഒരു മയിൽപ്പീലി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ജീവിതത്തിൽ പുതിയ വഴി തെളിയും. നിങ്ങളുടെ ജോലിക്ക് ഒരു അഭിനന്ദനം ലഭിക്കാൻ സാധ്യതയുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ഒരു ചെറിയ യാത്ര നടക്കും. നിങ്ങൾ വളരെക്കാലമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്ക് കഴിയും. ഭാഗ്യചിഹ്നം – ഒരു അടഞ്ഞ വാതിൽ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: കഴിഞ്ഞ കാലത്ത് സംഭവിച്ച എന്തെങ്കിലും കാര്യം ഇപ്പോൾ ചില പ്രതീക്ഷകൾ നൽകിയേക്കാം. ജോലിയിലെ പുതിയ സംഭവവികാസങ്ങളൊന്നും ഇപ്പോൾ നിങ്ങളെ പ്രചോദിപ്പിച്ചേക്കില്ല. ഒരു അടുത്ത സുഹൃത്ത് നിങ്ങളുടെ ശൂന്യത നികത്താൻ മറ്റാരെയെങ്കിലും കണ്ടെത്തിയേക്കാം. അത് താത്കാലികമായി മുറിവേൽപ്പിച്ചേക്കാം. ഭാഗ്യചിഹ്നം – ഒരു നീല ടൂർമാലിൻ
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: പരിഹരിക്കാനോ മറക്കാനോ കഴിയാത്ത കാര്യത്തെ ഇപ്പോഴെങ്കിലും അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത്. പുതിയ ആളുകൾക്ക് നിങ്ങളെക്കുറിച്ച് കൂടുതൽ മെച്ചപ്പെട്ട അഭിപ്രായം തോന്നിയേക്കാം. ഒരു മാനസിക സംഘർഷം വളരെക്കാലത്തിനുശേഷം അവസാനിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു കൊന്ത
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വളരെയധികം പ്രായോഗിക തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് നിങ്ങളുടെ വൈകാരിക ക്ഷമതയി ബാധിച്ചേക്കാം. ഒരു സാമൂഹിക ഒത്തുചേരലിൽ കണ്ടുമുട്ടിയേക്കാവുന്ന ആരെങ്കിലും നിങ്ങളെ പ്രശംസിക്കാൻ ശ്രമിക്കും. ഭാഗ്യചിഹ്നം – ഒരു ഡിസൈനർ വാച്ച്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരോട് നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത് എന്നു ചിന്തിക്കുക. നല്ലൊരു നിക്ഷേപ അവസരം വന്നേക്കാം. എന്തെങ്കിലും അന്വേഷിക്കുന്നുണ്ടെങ്കിൽ ഒരു അയൽക്കാരൻ അതിശയകരമാം വിധം നിങ്ങളെ സഹായിച്ചേക്കാം. ഭാഗ്യചിഹ്നം – ഒരു വളർത്തു മുയൽ