ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ചെയ്യുന്ന ജോലിക്ക് അംഗീകാരവും പ്രശംസയും കിട്ടുന്ന ദിവസമായിരിക്കും. നിങ്ങളുടെ പ്രകടനത്തെ വിലയിരുത്തി ആരെങ്കിലും മോശം അഭിപ്രായം പറയുന്നുണ്ടെങ്കിൽ അത് അവഗണിക്കുക. മുൻവിധിയോടെയുള്ള അഭിപ്രായ പ്രകടനങ്ങളെയും തള്ളിക്കളയുക. പ്രകൃതിയോട് ചേർന്ന് നിൽക്കുന്നത് ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. ഭാഗ്യചിഹ്നം – കറുത്ത ടോർമാലിൻ.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾ ഇപ്പോൾ യാത്രകൾക്ക് തയ്യാറെടുക്കുന്നുവെങ്കിൽ അവയെല്ലാം മാറ്റിവെക്കുക. യാത്രകൾക്ക് അടുത്ത മാസമാണ് നല്ലത്. ഇന്ന് നിങ്ങൾക്ക് നേരെ വരുന്ന നിരവധി കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കേണ്ടി വരും. ഓരോന്നും അതിൻേറതായ സമയത്ത് തന്നെ തീർക്കുക. ആത്മീയ കാര്യങ്ങളിൽ പുരോഗതിക്ക് സാധ്യത. എവിടെ നിന്നെങ്കിൽ പണം കിട്ടാനുണ്ടെങ്കിൽ അത് ലഭിക്കും. ഭാഗ്യചിഹ്നം – ഇന്ദ്രനീലക്കല്ല്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം ഏറ്റവും നന്നായി വിനിയോഗിക്കുക. നിങ്ങൾക്ക് ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ സാധിക്കും. ഒരു ബന്ധുവിന് നിങ്ങളിൽ നിന്ന് സാമ്പത്തികമായ സഹായം ആവശ്യമായി വരും. നിങ്ങൾക്ക് വളരെ അടുപ്പമുള്ള ഒരാൾ ഏറെക്കാലത്തിന് ശേഷം ഇന്ന് വൈകുന്നേരം സർപ്രൈസ് സന്ദർശനത്തിന് എത്തും. ഭാഗ്യ ചിഹ്നം – മരതകം.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ വളരെ അവിചാരിതമായി പുറത്ത് പോവുകയും ഷോപ്പിങ് നടത്തുകയും ചെയ്യും. നിങ്ങൾക്ക് നേരത്തെ ഏറ്റെടുത്തിട്ടുള്ള നിരവധി കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. അവയെല്ലാം സമയത്തിന് തന്നെ ചെയ്ത് തീർക്കാൻ ശ്രമിക്കുക. വീട്ടിൽ നിന്ന് സഹായം കുറവായതിനാൽ സാധാരണ ചെയ്യാറുള്ള പലതും വിചാരിച്ച പോലെ ചെയ്യാൻ സാധിക്കില്ല. ഭാഗ്യ ചിഹ്നം – ഒരു കാർണേല്യൻ.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ വിജയത്തിന് പിന്നിൽ മികച്ച ടീം വർക്കാണുള്ളത്. അതിനാൽ അവരെ പ്രചോദിപ്പിക്കാനും അഭിനന്ദിക്കാനും മറക്കാതിരിക്കുക. നിങ്ങൾക്ക് പുതിയ ഒരാളുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നുവെങ്കിൽ അത് മടിയില്ലാതെ സ്വാഗതം ചെയ്യുക. ജോലിയുമായി ബന്ധപ്പെട്ട ഒരു വലിയ തർക്കം നടക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – സ്ഫടികം.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലി പാതിവഴിയിൽ മുടങ്ങാനുള്ള സാധ്യതയുണ്ട്. മറ്റൊരാളുടെ അഹങ്കാരം കൊണ്ടാണെങ്കിൽ തൽക്കാലം അതിന് വകവെച്ച് കൊടുക്കുക. ജോലി തീർക്കുകയെന്നതാണ് മുഖ്യമായ കാര്യം. ഇപ്പോഴത്തെ കാര്യങ്ങൾ കൃത്യമായി ചെയ്ത് തീർക്കാൻ ചെറിയ കാലത്തേക്ക് പദ്ധതികൾ തയ്യാറാക്കിയാൽ മതി. അതിഥികൾ വരാനുള്ള സാധ്യതയുണ്ട്. അവർക്കായി എല്ലാം തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. . ഭാഗ്യചിഹ്നം – ഒരു കോഫി ഷോപ്പ്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: വീട്ടുകാരുമായി സമയം ചെലവഴിക്കാൻ ഏറ്റവും പറ്റിയ ദിവസമാണ്. കുടുംബാംഗങ്ങളുമായി നേരിട്ട് ഇടപെടാൻ സാധിച്ചില്ലെങ്കിൽ ഫോണിലോ മറ്റോ വിളിച്ച് വിശേഷങ്ങൾ പങ്കുവെക്കുക. ജോലിയിൽ കൂടുതൽ ശ്രദ്ധ വേണം. നിങ്ങൾക്ക് പ്രധാനപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാനുണ്ട്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടും. നന്നായി വർക്ക് ഔട്ട് ചെയ്താൽ നിങ്ങൾക്ക് ഇപ്പോൾ ആവശ്യമുള്ള ഊർജ്ജം ലഭിക്കും. ഭാഗ്യചിഹ്നം – മഞ്ഞക്കല്ല്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് കാലങ്ങൾക്ക് മുമ്പ് ഏറ്റവും പ്രിയപ്പെട്ടതായിരുന്ന ഒരു കാര്യം വീണ്ടും താൽപ്പര്യത്തോടെ ചെയ്ത് തുടങ്ങും. ഇന്നത്തെ ദിവസം ഏറെ ഊർജ്ജസ്വലമായിട്ടായിരിക്കും മുന്നോട്ട് പോവുക. എന്നാൽ ദിവസത്തിന് വേഗത പോരെന്ന് നിങ്ങൾക്ക് തോന്നും. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിൽ മുമ്പ് നഷ്ടമായത് തിരിച്ച് പിടിക്കാൻ പറ്റിയ ദിവസമാണ്. ഭാഗ്യചിഹ്നം: ഒരു സ്ഫടികക്കല്ല്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഏറെ ദൂരെ നിന്നോ വിദേശത്ത് നിന്നോ അപ്രതീക്ഷിതമായി ഏറെക്കാലത്തിന് ശേഷം വരുന്ന ഒരു ഫോൺകോൾ ഇന്ന് നിങ്ങളുടെ മനസ്സിന് വല്ലാത്ത സന്തോഷം പകരും. നിങ്ങൾക്ക് വളരെ സ്പെഷ്യലായി തോന്നും. നിലവിലുള്ള തിരക്ക് പിടിച്ച കാര്യങ്ങളിൽ നിന്ന് മാറിനിന്ന് അൽപം വിശ്രമിക്കുന്നത് നല്ലതായിരിക്കും. നിങ്ങളുടെ നിലവിലെ പങ്കാളിക്ക് വളരെ പ്രധാനപ്പെട്ട ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും. ഭാഗ്യചിഹ്നം – ഒരു ചന്ദ്രകാന്തക്കല്ല്.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ആരോഗ്യകാര്യങ്ങളിൽ ഒരു പുതിയ തുടക്കമിടാൻ പറ്റിയ ദിവസമാണ്. വ്യായാമമോ പരിശീലനമോ ചെയ്ത് തുടങ്ങാം. ഒരു പുസ്തകമോ ലേഖനമോ നിങ്ങൾക്ക് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമാവും. നിങ്ങൾ നഷ്ടമായി എന്ന് കരുതുന്ന ഒരു കാര്യം വളരെ അവിചാരിതമായി തിരികെ ലഭിക്കും. അത് നിങ്ങൾക്ക് സന്തോഷം പകരും. ഭാഗ്യചിഹ്നം – മഴവില്ലിൻെറ വർണങ്ങളുള്ള കല്ല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഏറെക്കാലമായി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിൽ പുരോഗതിയുണ്ടെന്ന് വ്യക്തമായി മനസ്സിലാവും. നിങ്ങളുടെ മനസ്സ് പറയുന്നതെന്താണോ അത് ചെയ്യാൻ ശ്രമിക്കുക. നെഗറ്റീവ് ആയ കാര്യങ്ങളിൽ അധികം ശ്രദ്ധ കൊടുക്കരുത്. ഇന്നത്തെ ദിവസം നല്ലതും ചീത്തുയുമായ കാര്യങ്ങൾ ഒരുപോലെ നിറഞ്ഞതായിരിക്കും. ഭാഗ്യചിഹ്നം – ഒരു റോസ് സ്ഫടികക്കല്ല്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: പുറത്ത് നിന്നുള്ള ഒരാളുടെ വളരെ നല്ല ഉപദേശം കാരണം ഇന്ന് നിങ്ങളുടെ വിലപ്പെട്ട സമയം ലാഭിക്കാൻ കഴിയും. മാറ്റി വെച്ചിരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇപ്പോൾ നിങ്ങൾക്ക് ആത്മവിശ്വാസം തോന്നും. സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പിന്തുണയാണ് ഇന്ന് വലിയ സന്തോഷം പകരുക. ഭാഗ്യചിഹ്നം – വജ്രം.