ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഴിവ് സ്വയം വിലയിരുത്തുന്നതിനേക്കാള്‍ വളരെ കൂടുതലാണ്. പുതിയ എന്തെങ്കിലും കാര്യങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ ദിവസം. അതൊരു പുതിയ സംരംഭമോ പ്രോജക്ടോ അസൈന്‍മെന്റോ ആകാം. എന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ നന്നായി ചെയ്തുവെന്ന് ഉറപ്പാക്കുക. ഭാഗ്യചിഹ്നം: ഒരു ഇന്‍ഡോര്‍ ചെടി.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കാം. ഒരു നല്ല ഓഫര്‍ നിങ്ങളെ തേടിയെത്തും. ഇന്ന്, നിങ്ങള്‍ പരിശീലിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ഉറച്ചുനില്ക്കാന് ശ്രമിക്കണം. ഭാഗ്യചിഹ്നം: ചെമ്പരത്തി പൂവ്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയെ കണ്ടെത്താനുള്ള സമയം. എന്നാല്‍ നിങ്ങള്‍ സൂക്ഷ്മമായ പോയിന്റുകള്‍ അവലോകനം ചെയ്യേണ്ടതായി വന്നേക്കാം. എല്ലാ കാര്യങ്ങളും എല്ലാ പദ്ധതികളും എല്ലാവരുമായി പങ്കുവെയ്ക്കാതിരിക്കുന്നതാണ് ഉചിതം. ഭാഗ്യചിഹ്നം: മഞ്ഞ ക്രിസ്റ്റല്‍.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മറഞ്ഞിരിക്കുന്ന വികാരങ്ങള്‍ ഒരാള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം. ആവശ്യമില്ലാത്ത ഒരാളെ നിങ്ങള്‍ വൈകാരികമായി വളരെയധികം ആശ്രയിച്ചേക്കാം. ഇതില്‍ നിന്ന് സ്വയം പിന്മാറി സ്വതന്ത്രമായി നീങ്ങുക. ഭാഗ്യചിഹ്നം: ഇന്ദ്രനീലം.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് കാലമായി കാണാത്ത ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് ഊഷ്മളമായ സ്വീകരണം ലഭിക്കാന്‍ സാധ്യതയുണ്ട്. ആഡംബര വസ്തുക്കളില്‍ മുഴുകാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം. നിങ്ങളില്‍ ചിലര്‍ വിദേശത്ത് ഒരു അവധിക്കാലം പ്ലാന്‍ ചെയ്യുന്നുണ്ടാകും. ഭാഗ്യചിഹ്നം: ഒരു കറുത്ത ടൂര്‍മാലിന്‍.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുമായുള്ള ബന്ധത്തില്‍ നിന്ന് ഒരാള്‍ അകന്നുപോകുകയാണെങ്കില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് വികാരങ്ങളില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞേക്കില്ല. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ഭാഗ്യചിഹ്നം: കൊബാള്‍ട്ട് നീല കല്ല്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നേതൃഗുണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, അതിന് അഭിനന്ദനങ്ങള്‍ ലഭിച്ചേക്കാം. ദൂരെയുള്ള ഒരാള്‍ നിങ്ങളെ അഭിനന്ദിച്ചേക്കാം. വീട്ടില്‍ നിന്നുള്ള ഒരു നല്ല വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: കുറ്റിച്ചെടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടാകാം. അത് കൂടുതല്‍ നീണ്ടുപോയേക്കാം. ശരിയായ സമയത്തിനായി കാത്തിരിക്കുക. കുടുംബത്തില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ഉള്ള ഒരു ഉപദേശം നിങ്ങള്‍ക്ക് പ്രസക്തമായി തോന്നിയേക്കാം. ഭാഗ്യചിഹ്നം: ഒരു പുതിയ സൈന്‍ബോര്‍ഡ്