ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: തിരക്ക് പിടിച്ചുള്ള ഓട്ടത്തിൽ, നിങ്ങളോടൊപ്പം നിൽക്കുന്ന പ്രധാന വ്യക്തികളെയും നിങ്ങളുടെ ജീവിതത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്നവരെയും നഷ്ടപ്പെടുത്തരുത്. ഒരു പുതിയ നിയമനമോ കരാറുകളോ ആഘോഷങ്ങൾക്ക് കാരണമായേക്കും. ഭാഗ്യചിഹ്നം - പേപ്പർ ബാഗ്
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍
വെല്ലുവിളി ഉയർത്തുന്ന ഒരു ദൗത്യം ഏറ്റെടുക്കാനും അത് കൃത്യസമയത്ത് പൂർത്തിയാക്കാനും നിങ്ങൾക്ക് കഴിയും. സ്വന്തം കഴിവിലും പ്രാപ്തിയിലും നിങ്ങൾക്ക് ആശ്ചര്യം തോന്നും. ചിലരുമായി വാദപ്രതിവാദത്തിൽ ഏർപ്പെടുന്നത് അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. പക്ഷേ, കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. പെരുമാറ്റത്തിൽ സൗമ്യത പുലർത്താൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - കുരുവികൾ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഉദാരമനസ്കത കാണിക്കാൻ ശ്രമിക്കുമ്പോഴെല്ലാം അത് തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ട്. ആശയവിനിമയങ്ങളിൽ ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. കാര്യങ്ങൾ വ്യക്തതയോടെയും ചിട്ടയോടെയും കൈകാര്യം ചെയ്യാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു സെലിബ്രിറ്റി
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പുതിയ സാഹചര്യങ്ങൾ, ജോലിയിലെ ചില വെല്ലുവിളികൾ, ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലുകൾ എന്നിവ നിങ്ങളെ ബാധിക്കാനിടയുണ്ട്. നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ യഥാർത്ഥ ഉദ്ദേശ്യത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാൻ കഴിഞ്ഞേക്കും. സാധ്യമെങ്കിൽ തിരക്കുകളിൽ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുന്നത് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - ഒരു കിളിക്കൂട്
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഒരു വ്യക്തിക്ക് നിങ്ങളിൽ നിന്ന് സഹായം ആവശ്യമായി വന്നേക്കാം. അത് എത്ര ചെറുതാണെങ്കിലും നിങ്ങൾ നടപ്പിലാക്കി കൊടുക്കണം. ഇന്നത്തെ ദിവസം കുറച്ച് സമയം നിങ്ങൾക്ക് ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടക്കുന്നില്ലെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. ഭാഗ്യചിഹ്നം - ആംഗ്യഭാഷ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ഏറെക്കുറെ പ്രതീക്ഷ നഷ്ടപ്പെട്ട ഒരു കാര്യം വീണ്ടും ഉയർന്നുവരും. നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഫലം ലഭിക്കുന്നതായി തോന്നും. അമ്മയ്ക്ക് ചില സഹായങ്ങളും പിന്തുണയും ആവശ്യമായി വന്നേക്കാം. അമിതമായി ചെലവാക്കുന്ന ശീലത്തിന് മാറ്റം വരുത്തുക. ഭാഗ്യചിഹ്നം - ക്രാൻബെറി ജ്യൂസ്
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ കഴിവിനെ മാറി നിന്ന് നോക്കി കാണുന്ന ഒരാൾ അത് പ്രകടിപ്പിക്കാനുള്ള ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ്. രണ്ടാമത് ഒന്ന് ചിന്തിക്കാതെ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ തുടരുക. നിങ്ങൾ ജോലിയിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇപ്പോൾ അതിന് ശരിയായ സമയമാണ്. ഭാഗ്യചിഹ്നം - മഞ്ഞുപാളി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ആശങ്കാജനകമായ കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് സ്വയം ചില മുന്നറിയിപ്പുകൾ ലഭിക്കും. നിങ്ങൾ ചിന്തിക്കുന്ന കാര്യങ്ങൾ ശരിയായി മാറാം. ആവശ്യമുള്ള ആളുകൾക്ക് പിന്തുണ നൽകുന്നത് തുടരുക. നിങ്ങൾക്ക് മുമ്പ് അറിയാവുന്ന ആരെങ്കിലും പ്രണയാഭ്യർത്ഥന നടത്തും. ഭാഗ്യചിഹ്നം - റോസച്ചെടി