ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിലവിലെ മാനസികാവസ്ഥയെക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ ഇന്നത്തെ ദിവസം തോന്നിയേക്കാം. ഇത് നിങ്ങളിൽ ചില മിഥ്യാധാരണകൾ ഉണ്ടാക്കാനും സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് ഒരു മാറ്റം ആവശ്യമാണ്. സന്തോഷകരമായ ഒരു സംഭവം ഇന്നത്തെ ദിവസം ഉണ്ടായേക്കാം. മറ്റുള്ളവരുടെ ചില ഉപകാരങ്ങൾ സ്വീകരിക്കേണ്ടതില്ല. ഭാഗ്യ ചിഹ്നം - ചിഹ്നങ്ങൾ
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: സമയം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയെന്നത് ഇന്ന് നിങ്ങൾ നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. സമയം കൃത്യമായി ആസൂത്രണം ചെയ്യുന്നത് ഇന്നത്തെ ദിവസം സുഗമമായി കടന്നു പോകാൻ സഹായിക്കും. നിങ്ങളുടെ വിശ്വാസം നേടുന്നത് ബുദ്ധിമുട്ടാണെന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാം. നിങ്ങളുടെ ടീമുമായി കൂടുതൽ ഫലപ്രദമായി സംവദിക്കാൻ ഒരു പുതിയ ആശയം കണ്ടെത്താൻ സാധിക്കും. ഇത് ഏതെങ്കിലും തരത്തിലുള്ള അംഗീകാരത്തിലേക്കും നയിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു വിന്റേജ് ക്ലോക്ക്
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: സംക്ഷിപ്തമായി, എന്നാൽ ഫലവത്തായ രീതിയിൽ തീരുമാനങ്ങൾ എടുക്കുന്നത് അവസാനിപ്പിക്കാനിടയുണ്ട്. ഇതിന് പിന്നിൽ പല യാഥാർത്ഥ്യങ്ങളുണ്ട്. ജോലിസ്ഥലത്ത് ഒരു മാറ്റത്തിന് ചില പദ്ധതികൾ ആസൂത്രണം ചെയ്യുക. സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും കൃത്യമായി ആശയവിനിമയം നടത്താൻ എപ്പോഴും ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - ഒരു നക്ഷത്രസമൂഹം
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചില പഴയ ശീലങ്ങളിൽ മാറ്റം വരുത്താനിടയുണ്ട്. ചില ചെറിയ സംഘർഷങ്ങൾ ഉണ്ടായേക്കാം. ഇത് നേരിയ തടസ്സങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്. എന്നാൽ ചെറിയ തർക്കങ്ങൾ വലിച്ചു നീട്ടേണ്ടതില്ല. ചില സമയങ്ങളിൽ മറ്റൊരാളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയും. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ നാണയം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക ഇടപാടുകളെക്കുറിച്ചായിരിക്കും ഇന്നത്തെ ദിവസം കൂടുതൽ ചിന്തിക്കുക. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. ചില പുതിയ വരുമാന സ്രോതസ്സുകൾ ഉടൻ തുറക്കാനിടയുണ്ട്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യ കാര്യത്തിൽ സൂക്ഷ്മ പരിശോധന ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു വെള്ളി വയർ
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സ് ചില അസ്വസ്ഥതകളിലൂടെ കടന്നുപോകുന്ന ദിവസമായിരിക്കും ഇന്ന്. മനസ്സ് ശാന്തമാക്കാൻ കുറച്ച് സമയമെടുത്തേക്കാം. എന്നാൽ നിങ്ങൾക്ക് ഉടൻ തന്നെ അത് ശരിയാക്കാൻ കഴിഞ്ഞേക്കും. ചില ആരോഗ്യ ദിനചര്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാനസിക വിഷമങ്ങൾ മാറാൻ സഹായിച്ചേക്കും. മനസ്സിന് സമ്മർദ്ദമുണ്ടാവുമെങ്കിലും അത് വൈകാതെ മാറുമെന്ന് സ്വയം ചിന്തിക്കുക. ചെറിയ കാര്യങ്ങൾ ചെയ്യുമ്പോഴും അനാവശ്യമായി മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന രീതി ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ഒരു അലാറം ക്ലോക്ക്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളൊരു ബിസിനസുകാരനാണെങ്കിൽ, മുമ്പ് ശ്രദ്ധിക്കപ്പെടാതെ പോയ ചില നിയമപരമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ സൂക്ഷ്മമായി പരിശോധിക്കുകയും അവലോകനം ചെയ്യുകയും വേണം. നിങ്ങൾക്ക് ജാമ്യക്കാരനാകാൻ സ്വാധീനമുള്ള ഒരു വ്യക്തിയെ കണ്ടുമുട്ടിയേക്കാം. ഭാഗ്യ ചിഹ്നം - പഴങ്ങൾ
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലിയിൽ നിന്ന് ഒരു ഇടവേള എടുക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. അപ്രതീക്ഷിതമായി ഒരു ഇടവേള ആസൂത്രണം ചെയ്യാനും സാധ്യതയുണ്ട്. നിങ്ങളിൽ നിന്ന് ലഭിക്കേണ്ട ചില വിവരങ്ങൾക്കായി മാത്രം ആരെങ്കിലും നിങ്ങളോട് അടുക്കാനും ശ്രമിക്കുന്നുണ്ടാകാം. ഭാഗ്യ ചിഹ്നം - പുതിയ കാർ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം മെല്ലെ പോകുന്നതായി തോന്നുമെങ്കിലും വൈകുന്നേരത്തോടെ വേഗത കൂടും. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സുഹൃത്തുക്കളുമായി വീണ്ടും ബന്ധപ്പെടാൻ അവസരം ലഭിക്കും. കുറച്ച് സുഹൃത്തുക്കൾ നിങ്ങളെ വിളിച്ച് ദീർഘ നേരം സംസാരിച്ചേക്കാം. നിങ്ങൾ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ജോലിഭാരം കൂടാൻ ഇടയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു പുതിയ നോവൽ
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഒരു കൂട്ടം പഴയ സുഹൃത്തുക്കൾ നിങ്ങളെ കാണാനും വീണ്ടും പഴയ ബന്ധം പുതുക്കാനും കാത്തിരിക്കുന്നുണ്ടാകും. മാതാപിതാക്കൾ ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ നിങ്ങളോട് പറയാൻ സാധ്യതയുണ്ട്. അക്കാര്യങ്ങൾ നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്. ഇന്നത്തെ ദിവസം മുഴുവനും നിങ്ങൾക്ക് അലസത അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു പരുക്കൻ റോഡ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ കാത്തിരിക്കുന്ന ചില കാര്യങ്ങൾ നിങ്ങളെ മുന്നോട്ട് നയിക്കും. എന്നാൽ ഈ ദൗത്യം പൂർത്തിയാക്കാൻ നിങ്ങൾ ബോധപൂർവമായ ശ്രമം നടത്തേണ്ടി വരും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ ചിലപ്പോൾ നിങ്ങളെ പിന്നോട്ട് വലിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു കാർ നമ്പർ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: രാവിലെ അൽപ്പം അലസത നിങ്ങളെ ബാധിച്ചേക്കാം. അതുകൊണ്ട് തന്നെ നിങ്ങൾ ജോലി ചെയ്യാനുള്ള ഒരു മാനസികാവസ്ഥയിൽ ആയിരിക്കില്ല. അലസമായി ഇരിക്കാൻ നിങ്ങൾക്ക് വലിയ താൽപര്യമുണ്ടാവും. എന്നാൽ ഉച്ചയോടെ ചില മാറ്റങ്ങൾ കണ്ടു തുടങ്ങും. ഭാഗ്യ ചിഹ്നം - ഒരു മോതിരം