ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കണക്കുകൂട്ടലുകളിൽ വരുന്ന ചെറിയ പിഴവുകൾ പോലും വലിയ നഷ്ടങ്ങളിലേക്ക് നയിച്ചേക്കാം. നിർദ്ദേശങ്ങൾ അയയ്ക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബത്തിലെ ആർക്കെങ്കിലും ആവേശകരമായ ഒരു വാർത്ത ലഭിച്ചേക്കാം. ഭാഗ്യചിഹ്നം – മസ്റ്റാർഡ് നിറമുള്ള ഒരു തലയണ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: വളരെ നാളുകൾക്ക് ശേഷം നിങ്ങളുടെ കുടുംബാംഗങ്ങൾ ഒന്നിക്കുന്നത് നിങ്ങൾ ആഘോഷിക്കണം. യാത്രക്ക് നേരിയ കാലതാമസമോ അസ്വസ്ഥതയോ ഉണ്ടാകാം. ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും നേരിടാൻ പ്രാപ്തരായിരിക്കണം. ഭാഗ്യചിഹ്നം – ഒരു സിൽക്ക് സ്കാർഫ്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഹൃദയത്തോട് എന്നേക്കും ചേർത്തുപിടിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്ന ചില ദിവസങ്ങളുണ്ട്, അവയിലൊന്നാണിത്. ഒരു പുതിയ യാത്രയ്ക്ക് തയ്യാറെടുക്കുക. ജോലി മാറ്റമോ ജോലി സ്ഥലത്തെ മാറ്റമോ സംഭവിച്ചേക്കാം ഭാഗ്യചിഹ്നം – ഒരു പക്ഷിക്കൂട്
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ആരോടെങ്കിലും നിങ്ങൾ അനുകമ്പ കാണിക്കുന്നുണ്ടെങ്കിൽ അത് അവർക്കൊരു ബുദ്ധിമുട്ടായാണ് തോന്നുക. നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരോട് സത്യസന്ധത പുലർത്തേണ്ടതുണ്ട്. നിങ്ങളുടെ അഭിനിവേശം സൂക്ഷ്മമായി പിന്തുടരുന്നത് പുതിയ ഉൾക്കാഴ്ചകൾ നൽകിയേക്കാം. ഭാഗ്യചിഹ്നം – ഒരു ക്രിസ്റ്റൽ ജാർ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളിലുള്ള വിശ്വാസം ആർക്കെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ തന്നെ പ്രവർത്തനങ്ങളിലൂടെയോ മാറൂ, വെറും വാക്കുകൾ കൊണ്ട് ഒന്നും സംഭവിക്കില്ല. ഓഫീസിലെ ചില ചില അന്തർധാരകളെ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. ഭാഗ്യചിഹ്നം – കാസ്റ്റ് ഇരുമ്പ്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പക്വതയുള്ള ഒരു വ്യക്തിയിൽ ആകർഷണം തോന്നിയേക്കാം, പക്ഷേ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കണം. ഒരു ഡോക്യുമെന്റ് ഒപ്പിടുന്നതിന് മുമ്പ് രണ്ടുതവണ പരിശോധിക്കാൻ നിങ്ങൾ പഠിക്കണം. സൈനിംഗ് മേഖലയിലുള്ള ഒരാൾക്ക് നല്ല ബ്രേക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം- ഒരു വെള്ളി ആഭരണം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വലിയ സംഭവ ബഹുലം അല്ലാത്ത ഒരു സാധാരണ ദിവസം ആയിരിക്കും ഇത്. പക്ഷേ, ചില ജോലികൾ തുടങ്ങുന്നതിനു മുൻപുള്ള ചെറിയൊരു ഇടവേള മാത്രമായിരിക്കും ഇത്. വളരെക്കാലത്തിനു ശേഷം എന്തെങ്കിലും വായിക്കണം എന്നാണ് ശുപാർശ ചെയ്യുന്നത്. ഭാഗ്യ ചിഹ്നം - ഒരു മണി പ്ലാന്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: മറ്റെന്തെങ്കിലും തീരുമാനം എടുത്തിരിക്കുന്ന ഒരാളെ പ്രീതിപ്പെടുത്തുന്നതിൽ നിങ്ങൾ വിജയിച്ചേക്കില്ല. നിങ്ങൾക്ക് ചുറ്റുമുള്ള ചില രസകരമായ ആളുകളുടെ കൂടെ കൂടുതൽ സമയം ചെലവഴിച്ചേക്കാം. നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് ഇപ്പോൾ വ്യക്തത ഉണ്ടാകില്ല. പക്ഷേ ഉടൻ അതേക്കുറിച്ച് കൂടുതൽ വ്യക്തത കൈവരും. ഭാഗ്യ ചിഹ്നം - ഒരു തേനീച്ച
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ലാഭനഷ്ടങ്ങൾ നിങ്ങളുടെ തൊഴിൽ ബന്ധങ്ങളെ ബാധിച്ചേക്കാം. രണ്ടിലൊന്ന് തീരുമാനിക്കാൻ നിങ്ങൾ നിർബന്ധിതരായേക്കാം. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളുമായി പങ്കിടാൻ പ്രധാനപ്പെട്ട എന്തെങ്കിലും ഉണ്ടായിരിക്കാം. നിർബന്ധ ബുദ്ധിയോട് കാര്യങ്ങൾ ആവശ്യപ്പെടുന്നത് മറ്റൊരാളെ വിഷമിപ്പിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു പിരമിഡ്