ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ആലോചിക്കുന്നുണ്ടെങ്കിൽ അത് തുടങ്ങാൻ പറ്റിയ ദിവസമാണ്. എന്നാൽ ആവശ്യമായ തയ്യാറെടുപ്പുകളെല്ലാം നടത്തിയിട്ടുണ്ടെന്ന് നേരത്തെ തന്നെ ഉറപ്പാക്കുന്നതാണ് നിങ്ങൾക്ക് നല്ലത്. നിങ്ങൾ സ്വയം വിലയിരുത്തിയതിനേക്കാൾ ഏറെ കഴിവുകൾ നിങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കുക. വീട്ടിൽ വളരെ പവിത്രമായ ശാന്തമായ ഒരു സ്ഥലം നിർമ്മിക്കുവാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു നിഴൽ ചിത്രം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: നിങ്ങൾ പരിശീലിച്ച് കൊണ്ടിരിക്കുന്ന അടിസ്ഥാന കാര്യങ്ങളിൽ ഉറച്ചു നിൽക്കാൻ പരമാവധി ശ്രദ്ധിക്കുക. അത് വഴി നിങ്ങൾക്ക് കൂടുതൽ പുരോഗതി ഉണ്ടാവും. ഒപ്പം തന്നെ മനസ്സിന് ആത്മവിശ്വാസം വർധിക്കുകയും ചെയ്യും. തീരുമാനങ്ങൾ എടുക്കുന്നത് കുറച്ച് സമയത്തേക്ക് മാറ്റിവെക്കുന്നതാണ് ഉചിതം. ഒരു നല്ല അവസരം നിങ്ങളുടെ ദിവസത്തെ മനോഹരമാക്കി മാറ്റാനുള്ള സാധ്യത കാണുന്നുണ്ട്. ഭാഗ്യചിഹ്നം – ഒരു ചുവന്ന മെഴുകുതിരി.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആരെങ്കിലുമായി സഹകരിക്കാൻ വിചാരിക്കുകയോ പങ്കാളിത്തം സ്ഥാപിക്കാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ഇത് മികച്ച സമയമാണ്. നിങ്ങളുടെ എല്ലാ പദ്ധതികളും മറ്റുള്ളവരുമായി പങ്കിടാതിരിക്കുന്നതാണ് ഉചിതം. അനാവശ്യമായി സ്വയം സമ്മർദ്ദം ചെലുത്തുന്നത് അവസാനിപ്പിക്കുക. ഊർജ്ജം നിങ്ങൾക്ക് അനുകൂലമായ അവസ്ഥയിലാണ്. ഭാഗ്യ ചിഹ്നം – ഒരു രത്നക്കല്ല്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മനസ്സിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചില വികാരങ്ങൾ നിങ്ങളിലൂടെ തന്നെ മറ്റുള്ളവർക്ക് വെളിവാക്കപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങൾ ഒരാളെ വൈകാരികമായി വളരെയധികം ആശ്രയിക്കുന്നുണ്ട്. അത് ഗുണകരമായിരിക്കില്ലെന്ന് വൈകാതെ തന്നെ ബോധ്യപ്പെടും. അയാളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി നീങ്ങുന്നതാണ് ഏറ്റവും നല്ലത്. ഭാഗ്യ ചിഹ്നം – ഒരു മഞ്ഞക്കല്ല്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: കുറച്ച് കാലമായി നിങ്ങൾ കണ്ടുമുട്ടാത്ത ഒരു വ്യക്തിയിൽ നിന്ന് വളരെയധികം ഊഷ്മളമായ സ്വീകരണം ലഭിക്കാൻ സാധ്യതയുണ്ട്. വിദേശത്ത് ഒരു അവധിക്കാലം ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ അതിന് പറ്റിയ സമയമാണ്. അതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക. സ്പോർട്സ് ഇപ്പോൾ നിങ്ങളുടെ മനസ്സിനും ശരീരത്തിനും ഒരു നല്ല തെറാപ്പി ആയിരിക്കും. ഭാഗ്യചിഹ്നം – ഒരു മെഴുകുതിരി.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു ബന്ധത്തിൽ നിന്ന് പിന്തിരിയാനുള്ള അവസ്ഥയിലാണെങ്കിൽ അത് ഒട്ടും എളുപ്പമായിരിക്കില്ല. ആ വ്യക്തിക്ക് നിങ്ങളിൽ നിന്ന് അകലാൻ തോന്നുന്നുണ്ടാവും. എന്നാൽ വൈകാരികമായ അടുപ്പം കാരണം നിങ്ങളിരുവരും ഏറെ ബുദ്ധിമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇന്ന് പണമിടപാട് നടത്തുകയാണെങ്കിൽ നിങ്ങൾ വളരെയധികം ജാഗ്രത പുലർത്തണം. ഭാഗ്യചിഹ്നം – ഒരു ബുദ്ധപ്രതിമ.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ നേതൃഗുണങ്ങൾ ഇപ്പോൾ പഴയതിനേക്കാൾ വളരെയധികം മെച്ചപ്പെടുന്നുണ്ട്. സൂക്ഷ്മതയോടെ ആത്മാർഥതയോടെ കാര്യങ്ങൾ ചെയ്യുന്ന രീതി ഉള്ളതിനാൽ നിങ്ങൾക്ക് എല്ലായിടത്തും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കും. അകലെ നിന്ന് ഒരാൾ നിങ്ങളെ വല്ലാതെ ആരാധിക്കുന്നുണ്ട്. വീട്ടിൽ നിന്നുള്ള ഒരു നല്ല വാർത്ത നിങ്ങളെ സന്തോഷിപ്പിക്കാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു ഇൻഡോർ പ്ലാൻറ്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രവർത്തന ശൈലിയെ എതിർത്തിരുന്ന ചിലർ ഉണ്ടായിരിക്കാം. എന്നാൽ ഇപ്പോൾ അവർക്കും നിങ്ങളോട് മതിപ്പാണ്. സാമ്പത്തിക നേട്ടം തുടരും. ഒരു പുതിയ സ്ഥലമോ വസ്തുവുോ വാങ്ങിക്കുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോവാൻ പറ്റിയ ദിവസമാണ്. ഭാഗ്യചിഹ്നം: ഒരു ചേമ്പർ.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആശയത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് വളരെ വേഗം നിങ്ങൾക്ക് അനുകൂലമായി മാറുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് അതുമായി മുന്നോട്ട് പോവുക. പങ്കാളിത്തത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നത് നല്ലതാണ്. ഇപ്പോൾ റിസ്ക് എടുക്കുന്നത് പരമാവധി ഒഴിവാക്കുക. വീട്ടിലെ സമാധാനത്തിന് വെല്ലുവിളികൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ഒരു പർവ്വതാരോഹകൻ.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം സമ്മിശ്ര വികാരങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള ഒരു ദിവസമാണ്. നിങ്ങൾ വളരെ അടുത്ത് വിശ്വസിച്ച ഒരാളിൽ വിശ്വാസ്യത നഷ്ടപ്പെടുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. അവരെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കാൻ ശ്രമിക്കുക. നിങ്ങൾ ഉടൻ തന്നെ ഒരു റോഡ് ട്രിപ്പിന് പോകാനുള്ള സാധ്യതയുണ്ട്. ശാരീരിക പരിക്കുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – ഒരു ചിത്രശലഭം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: മാറ്റിവെച്ചിട്ടുള്ള ജോലികൾ പൂർത്തിയാക്കുന്നതിന് വേണ്ടി ഇന്ന് നിങ്ങൾ വലിയ ശ്രമങ്ങൾ തന്നെ നടത്തേണ്ടി വരും. എന്നാൽ വീണ്ടും അവ മാറ്റിവെക്കുന്നതിനുള്ള സാധ്യതയുമുണ്ട്. നന്നായി വിശ്രമിക്കുക. ശരിയായ സമയത്തിനായി കാത്തിരിക്കുക. കുടുംബത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ വരുന്ന ഒരു ഉപദേശവും ഇപ്പോൾ നിങ്ങൾക്ക് പ്രസക്തമായി തോന്നില്ല. ഭാഗ്യചിഹ്നം – ഒരു ക്യാൻവാസ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുന്നവരോട് പ്രതികരിക്കുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമായി മാറില്ല. നിങ്ങളുടെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് നിങ്ങൾക്ക് നിലവിൽ കുറ്റബോധം ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പങ്കാളിയായിരുന്ന ഒരാൾ നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ പ്രവർത്തിക്കാം. അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കും. ഭാഗ്യചിഹ്നം – രണ്ട് തൂവലുകൾ.