ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ സ്ഥാനം തങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചേക്കാം. നിങ്ങളുടെ പദ്ധതികൾ മറ്റുള്ളവരുമായി ചർച്ച ചെയ്യുന്നതിനു മുമ്പ് ജാഗ്രത പാലിക്കുക. പ്രത്യേകിച്ച് ജോലിസ്ഥലത്ത്. അമ്മയുടെ ആരോഗ്യ കാര്യങ്ങളിൽ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു മേലാപ്പ്
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് പ്ലാൻ ചെയ്ത യാത്ര മാറ്റിവയ്ക്കുന്നതാണ് നല്ലത്. അത് ചിലപ്പോൾ നിങ്ങൾക്ക് അനുഗ്രഹമായി മാറിയേക്കാം. ചില ബന്ധുക്കൾ മുന്നറിയിപ്പില്ലാതെ എത്താൻ സാധ്യതയുണ്ട്. ഓഫീസ് ജോലികൾ, പ്രത്യേകിച്ച് ഡെസ്ക് ജോലികൾ ചെയ്യുന്നവർക്ക് തിരക്ക് അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങൾക്കായി സമയം ചെലവഴിക്കേണ്ടി വരും. ഭാഗ്യചിഹ്നം - മെഴുകുതിരി സ്റ്റാൻഡ്
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പുതിയ റോളിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ച്ചപ്പാട് ഇന്ന് നിങ്ങൾക്ക് ലഭിക്കും. കടം വാങ്ങിയ സുഹൃത്ത് അത് തിരികെ നൽകും. ഈ മാസാവസാനം ഒരു യാത്രയ്ക്ക് സാധ്യതയുണ്ട്. അത് നിങ്ങൾക്ക് ആശ്വാസകരമായ ഒരു യാത്രയായിരിക്കും. ഭാഗ്യചിഹ്നം - സൂര്യോദയം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഒന്നിലധികം ചിന്തകൾ നിങ്ങളുടെ മനസ്സിനെ ആകുലപ്പെടുത്താൻ സാധ്യതയുണ്ട്. കാര്യങ്ങൾ മനസ്സിരുത്തി ആലോചിച്ച ശേഷം തീരുമാനങ്ങളെടുക്കുക. നിങ്ങൾ ഇന്ന് ഉദാരമനസ്കരായിരിക്കും. വീടിനോ കുടുംബത്തിനോ വേണ്ടി ഇന്ന് കൂടുതൽ സമയം ചെലവഴിക്കും. ഭാഗ്യചിഹ്നം - പുഷ്യരാഗം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വ്യാജമായി പെരുമാറുന്ന ആളുകളിൽ നിന്ന് അകലം പാലിക്കുക. അവർ നിങ്ങൾ അറിയാതെ നിങ്ങളുടെ കുറ്റം പറയുന്നുണ്ടാവും. നിങ്ങളുടെ ചില മുൻകാല പ്രയത്നങ്ങൾക്ക് മാനേജ്മെന്റിൽ നിന്ന് അഭിനന്ദനം ലഭിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഇന്ദ്രനീല കല്ല്
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: സ്വയം ചെയ്യേണ്ട ചില ജോലികളുടെ ലിസ്റ്റ് മനസ്സിൽ തയ്യാറാക്കും. നിങ്ങളുടെ ആത്മാർത്ഥത മറ്റ് ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചു പറ്റിയേക്കാം. നിങ്ങളുടെ ഒരു ആരാധകൻ നിങ്ങളെ തേടിയെത്താൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു സ്വർണ്ണ മാസ്ക്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എന്തെങ്കിലും ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് വിജയിക്കുക തന്നെ ചെയ്യും. നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് തന്നെ പോകുക. നിങ്ങൾക്ക് നഷ്ടപ്പെടുമെന്ന് കരുതിയ ഒന്നിനെക്കുറിച്ചുള്ള ചില വാർത്തകൾ നിങ്ങളിൽ പ്രതീക്ഷ നിലനിർത്തും. ഭാഗ്യചിഹ്നം - ഒരു വെള്ളി ഫോയിൽ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യേണ്ടി വന്നേക്കാം. ഒരു സഹപ്രവർത്തകനുമായി പെട്ടെന്ന് അടുക്കും. ഒരു പുതിയ ആരോഗ്യ ദിനചര്യ ആസൂത്രണം ചെയ്യാൻ അനുകൂലമായ സമയമാണ്. പ്രമാണങ്ങളിൽ ശ്രദ്ധാപൂർവ്വം ഒപ്പിടുക. ഭാഗ്യചിഹ്നം - അവിയൽ