ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: അപ്രതീക്ഷിതമായ ഒരു ആഘോഷ പരിപാടി വരാനിരിക്കുന്നു. നിങ്ങളുടെ ജന്മ ഗ്രഹങ്ങൾപുതിയ സഹകരണങ്ങൾക്കും നിക്ഷേപങ്ങൾക്കും അനുകൂലമായ സ്ഥാനത്താണ്. ചർച്ചകളിൽ നിങ്ങളുടെ ഊഴത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നതാണ്അഭികാമ്യം.നിങ്ങൾക്ക് ലഭ്യമാകുന്ന സമയം കാര്യങ്ങളെ വിമർശന ബുദ്ധിയോടെ സമീപിക്കാനും സംസാരിക്കാനും ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു പാവ
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: മുൻപ് വളരെയധികം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നു എങ്കിലും ഇപ്പോൾ വളരെ നല്ല മാനസികാവസ്ഥയിലേയ്ക് തിരിച്ച് വരാൻ കഴിയും. എന്നാൽമുൻകാലത്തെ ചില ശീലങ്ങൾ തടസ്സം ഇതിന് സൃഷ്ടിച്ചേക്കാം. മനസ്സിന് കൂടുതൽ വ്യക്തത കൈവരാൻദീർഘ ദൂരം നടക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - മാതൃകയാക്കാവുന്ന ഒരാൾ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തേക്ക് ആസൂത്രണം ചെയ്തിരുന്ന കാര്യങ്ങളിൽ വരുന്ന മാറ്റം ഈ ദിവസത്തെ പൂർണ്ണമായും മാറ്റിമറിച്ചേക്കാം. പുതുതായി ഒരാളെ ഒരു പരിപാടിക്കിടെ പരിചയപെടാനിടയുണ്ട്, ആ പരിചയം നിങ്ങൾക്ക് ഏറെ അനുകൂലമായ ഫലങ്ങൾ നൽകിയേക്കാം. ഇന്നത്തെ ദിവസംപുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - വെള്ളി ചരട്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയതായി എന്തെങ്കിലും ആരംഭിക്കുന്നതിന് മുൻപ് നിങ്ങൾക്ക് അല്പം പരിഭ്രാന്തി തോന്നിയേക്കാം, പക്ഷേ നിങ്ങളുടെ കരുത്ത് നിങ്ങളോടൊപ്പമുണ്ടെന്ന് ഓർക്കുക. ഒരു തീരുമാനം നടപ്പിലാക്കുന്നത്സംബന്ധിച്ച് നിങ്ങളുടെ മനസ്സിൽ ഒരു ആശയക്കുഴപ്പം ഉണ്ടായേക്കാം. ഇക്കാര്യത്തിൽവ്യക്തത ലഭിക്കാൻ സാധാരണയിൽ കൂടുതൽ സമയമെടുത്തേക്കാം. ഭാഗ്യ ചിഹ്നം - റോസാചെടി
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ സ്വയം ഏർപ്പെടുത്തിയ നിബന്ധനകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കുന്ന ദിവസമാണ് ഇന്ന്. മത്സരങ്ങളിൽ നിങ്ങൾക്ക് നേട്ടമുണ്ടാവുകയും മറ്റുള്ളവരുടെ അഭിനന്ദനം നേടുകയും ചെയ്യും. ഇന്ന് ചെയ്യുന്ന കാര്യങ്ങളുടെ പ്രതിഫലം വളരെ പെട്ടന്ന് തന്നെ ലഭിക്കും. ഭാഗ്യ ചിഹ്നം - സൂര്യോദയം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ദിവസത്തിന്റെ ആദ്യപകുതി ആരംഭിക്കുന്നത് സാവധാനത്തിൽ ആയിരിക്കുമെങ്കിലും രണ്ടാം പകുതിയോടെ വേഗത കൈവരിച്ചേക്കാം. പതിവ് പോലെ ഇന്നും മാനസിക സമ്മർദ്ദം ഉണ്ടാകാനിടയുണ്ട്, പരിഹാരമെന്ന നിലയ്ക്ക് നിങ്ങൾക്ക് അല്പം വിശ്രമവും സാധാരണനിലയിലേയ്ക്ക് മടങ്ങി വരാനുള്ള സമയവും ആവശ്യമാണ്. രസകരമായ എന്തെങ്കിലും ഒന്ന് ഇന്ന് വൈകുന്നേരത്തോടെ നടക്കാൻ ഇടയുണ്ട്. ഭാഗ്യ ചിഹ്നം - ഉയരമുള്ള കെട്ടിടം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ നീണ്ടകാലം കൊണ്ട് നേടിയ അനുഭവങ്ങൾ ഏത് സാഹചര്യത്തെയും കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനുമുള്ള കഴിവ് നിങ്ങൾക്ക് നൽകും. നിങ്ങളുടെ കൂടെയുള്ളവർ നിങ്ങളിൽ നിന്ന് മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്, അത് നൽകാനുള്ള തയ്യാറെടുപ്പും പ്രവർത്തനങ്ങളും നിങ്ങൾ നടത്തണം. നിങ്ങളെ കൂടുതലായി ആശ്രയിക്കുന്ന ഒരാൾ ദുരിതത്തിലായേക്കാം. ഭാഗ്യ ചിഹ്നം - തവിട്ട് നിറത്തിലുള്ള സഞ്ചി അല്ലെങ്കിൽ ബാഗ്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കൂടെയുണ്ടാകും എന്ന് ഉറപ്പ് നൽകിയ ഒരാൾക്ക് വേണ്ടി എപ്പോഴും കൂടെ ഉണ്ടായിരിക്കണം എന്നതാണ് നിങ്ങളുടെ പ്രാഥമിക കർത്തവ്യം. എന്നാൽ അതിൽ കുറവുണ്ടാകുന്നത് നിങ്ങൾക്കിടയിൽ നിരാശയുണ്ടാകും. ഏതെങ്കിലും വസ്തു ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കുന്നുണ്ടെങ്കിൽ കുറച്ച് കൂടി നല്ല സമയമാകും വരെ കാത്തിരിക്കുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - മരതകം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചെറുതും രസകരവുമായ ഒന്നിൽ കൂടുതൽ അവസരങ്ങൾ കിട്ടാനിടയുള്ള ദിവസമാണ്. കുറേകാലമായി തീരുമാനമാകാതെ കിടക്കുന്ന കാര്യങ്ങളിൽ ഇപ്പോൾ ഒരു തീരുമാനം എടുക്കേണ്ട സമയമാണ്. നിങ്ങൾക്ക് വരുന്ന സന്ദേശങ്ങൾക്കും കോളുകൾക്കും മറുപടി നൽകുന്നത് ഇന്ന് ഗുണഫലമുണ്ടാക്കും. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ എംബ്രോയ്ഡറി
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രത്യേകിച്ച് ശ്രദ്ധയൊന്നും കൊടുക്കാതെ തന്നെ പതിവ് പോലെ ഒരു ദിവസമായി ഇന്ന് കടന്ന് പോകാനാണ് സാധ്യത. പക്ഷെ മുൻകൂട്ടി ആസൂത്രണം ചെയ്താൽ ഈ ദിവസവും പ്രയോജനപ്പെടുത്താൻ കഴിയും. മുന്നറിയിപ്പില്ലാതെ വരുന്ന ഒരു സുഹൃത്ത് നിങ്ങളെ ഏറെ സന്തോഷിപ്പിക്കാനിടയുണ്ട്. അമ്മയുടെ ആരോഗ്യകാര്യങ്ങൾ ആശങ്ക ഉണ്ടാക്കിയേക്കാം. ഭാഗ്യ ചിഹ്നം - തേനീച്ച
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ട്ടപെടുകയും അതോർത്ത് നിങ്ങൾ വല്ലാതെ വിഷമിക്കുകയും ചെയ്യും, പക്ഷെ എത്രയും വേഗം നിങ്ങൾ യാഥാർഥ്യം മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ച് വരാൻ ശ്രമിക്കണം. നിങ്ങളുടെ ജീവിതത്തിന് കൃത്യമായ ദിശാബോധം നൽകുന്ന രസകരമായ ഒരു ഇന്ന് നടക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം - ജ്യൂട്ട് ബാഗ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസിലെ വികാരങ്ങളും ചിന്തകളും മറ്റൊരാൾ അറിഞ്ഞാൽ നിങ്ങളുടെ മനസിനെ അത് മുറിവേൽപ്പിക്കുമെന്ന ഭയം നിങ്ങൾക്കുണ്ട്, അത് ആരോടെങ്കിലും പറയാതിരിക്കുന്നത് നിങ്ങളിൽ ഉത്കണ്ഠ ഉണ്ടാക്കാനായിട്ടുണ്ട്. നിങ്ങൾക്കത് ആരെയെങ്കിലും എഴുതി അറിയിക്കാവുന്നതാണ്. നിങ്ങളെക്കുറിച്ചും നിങ്ങളുടെ സ്വകാര്യതകളെ കുറിച്ചും നന്നായി അറിയുന്ന ഒരു സുഹൃത്തിനെ ഇക്കാര്യത്തിൽ ആശ്രയിക്കാവുന്നതാണ്. ഭാഗ്യ ചിഹ്നം - തടാകം