ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ആഡംബര വസ്തുക്കളിൽ നിങ്ങൾക്ക് അമിതമായ ആഗ്രഹം തോന്നിയേക്കാം. നിങ്ങളിൽ ചിലർ ഉടൻ വിദേശത്തേക്ക് ഒരു അവധിക്കാല യാത്ര ആസൂത്രണം ചെയ്തേക്കാം. പാചകം ചെയ്യുന്നത് ഒരു നല്ല തെറാപ്പി ആയി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു മെഴുകുതിരി
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഏത് വെല്ലുവിളിയും കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകും. നിങ്ങൾ വളരെ അടുത്ത് വിശ്വസിക്കുന്ന ഒരാൾ ഒരു പ്രധാനപ്പെട്ട കാര്യം പങ്കുവെക്കും. ഉടൻ തന്നെ ഒരു റോഡ് ട്രിപ്പിന് പോകാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചിത്രശലഭം
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ജോലി പൂർത്തിയാക്കാൻ നിങ്ങൾ ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടാകാം. ചില ജോലികൾ കൂടുതൽ നീട്ടിവെച്ചേക്കാം. ജോലിക്കിടെ അൽപം വിശ്രമിക്കാൻ ശ്രമിക്കുക. കുടുംബത്തിൽ നിന്നോ പങ്കാളിയിൽ നിന്നോ ലഭിക്കുന്ന ഉപദേശങ്ങൾ നിങ്ങൾ കാര്യമാക്കില്ല. ഭാഗ്യ ചിഹ്നം - ക്യാൻവാസ്