ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പതിവ് ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ നിരാശാജനകമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് അലസത അനുഭവപ്പെടാം. പക്ഷേ ഉച്ചകഴിഞ്ഞ് കാര്യങ്ങള്‍ മെച്ചപ്പെടുന്നതായി തോന്നും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ ആശയ കുഴപ്പം ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ഒരു നീല കല്ല്.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ചില കഴിവുകള്‍ ഇന്നത്തെ ദിവസം പ്രോത്സാഹിക്കപ്പെടും. നിങ്ങളുടെ ഒരു അടുത്ത സുഹൃത്തിന് സഹായം ആവശ്യമായി വന്നേക്കാം. പുതിയ പ്രതിബദ്ധത നിങ്ങള്‍ക്ക് ഭാവിയില്‍ ഏറെ ഗുണം ചെയ്യും. ആര്‍ക്കെങ്കിലും ഉപകാരങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു തലപ്പാവ്.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ചുറ്റുമുള്ള സംഭവ വികാസങ്ങള്‍ നിങ്ങളുടെ മനസിന്റെ സമാധാനം നഷ്ടപ്പെടുത്തും. യാഥാര്‍ത്ഥ്യവും ആത്മാര്‍ത്ഥതയുമുള്ള ഒരാള്‍ നിങ്ങളുടെ രക്ഷക്കായി എത്തും. കൃത്രിമത്വത്തോട് കൂടി മറ്റുള്ളവരോട് പെരുമാറാതെ ഇരിക്കുന്നതാണ് നല്ലത്.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദൗത്യത്തിന് ശേഷം വിശ്രമിക്കുന്നത് നന്നായിരിക്കും. ഒരു ഇടവേള എടുത്ത ശേഷം മാത്രം മുന്നോട്ടുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. ഒന്നിലധികം ആശയങ്ങള്‍ നിങ്ങളുടെ മനസ്സിനെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. അതില്‍ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക. പണം ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം- ഒരു സിഗ്നേച്ചര്‍ ട്യൂണ്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കുട്ടികളുമായി ഇന്നത്തെ ദിവസം സമയം ചിലവഴിക്കാന്‍ ശ്രമിക്കുക. മുന്‍ കാലങ്ങളില്‍ നടത്തിയ ഒരു പ്രത്യേക നിക്ഷേപം ഇരട്ടിയായി നിങ്ങള്‍ക്ക് തിരിച്ചു കിട്ടും. സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ ഒരു കൂടിച്ചേരല്‍ ഉണ്ടായേക്കും. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന റിബണ്‍.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളില്‍ നിന്നും ആരെങ്കിലും കടം വാങ്ങിയിട്ടുണ്ടെങ്കില്‍ ഇന്നത്തെ ദിവസം അത് തിരികെ തരാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ ആരെയെങ്കിലും പിന്തുടര്ന്ന് നിരീക്ഷിക്കുന്നുണ്ടെകില് അത് അവര്‍ തിരിച്ചറിയാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വിദഗ്ധരുടെ ഉപദേശം ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു തൊപ്പി
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കും. പതിയെ നിങ്ങള്‍ക്ക് ഉണര്‍വ് അനുഭവപ്പെടും. ഇന്നത്തെ ദിവസം വളരെ അധികം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ക്ക് സാധിച്ചെന്നു വരില്ല. ഭാഗ്യ ചിഹ്നം - ഒരു ട്രോളി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ സ്വപ്നം കണ്ട കാര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായേക്കും. വിദേശത്ത് നിന്ന് വരുന്ന ഒരു വ്യക്തി മികച്ച അവസരം വാഗ്ദാനം ചെയ്തേക്കാം. നിങ്ങള്‍ ദീര്‍ഘകാല നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അവ ഇപ്പോള്‍ അവലോകനം ചെയ്യേണ്ട സമയമാണ്. ഭാഗ്യ ചിഹ്നം - ഒരു നക്ഷത്രം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സ്വയം പുരോഗതി വിലയിരുത്താന്‍ സാധിക്കും. ഒരുമിച്ച് കുറെ അധികം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടി വരും. ഒരു ഇടവേള നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വിശ്രമിക്കാന്‍ തീര്‍ച്ചയായും സമയം കണ്ടെത്തണം. ഭാഗ്യ ചിഹ്നം- ഒരു പെര്‍ഫ്യൂം ബോട്ടില്‍.