ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇന്നത്തെ ദിവസം കൂടുതൽശ്രദ്ധയും വ്യക്തമായ ആശയവിനിമയവും ആവശ്യമാണ്. ഇവ സാധ്യമാണെങ്കിൽ നിങ്ങൾക്ക് ഇന്ന് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. ജോലിയുമായി ബന്ധപ്പെട്ട് ഒരു വിദേശ യാത്ര ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിൽ ഏതാനും മാസങ്ങൾക്കുള്ളിൽ അത് നടക്കും. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ വേഗത്തിലുള്ള വളർച്ച കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു അണ്ണാൻ
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ കുറച്ച് കാലമായി നിരവധി അഭിമുഖങ്ങൾക്ക് പോവുകയും ഒന്നിലും അവസരം കിട്ടാതിരിക്കുകയും ചെയ്യുകയാണെങ്കിൽ വിഷമിക്കരുത്, അല്പം കൂടി കാത്തിരിക്കുക. മികച്ച അവസരം കിട്ടുക തന്നെ ചെയ്യും. അധികം താമസിയാതെ കുറച്ച് അതിഥികളെ ഇന്ന് നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതാണ്. ഭാഗ്യ ചിഹ്നം - രണ്ട് കുരുവികൾ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെങ്കിൽ ധ്യാനം പരിശീലിക്കുക. ഇത് മനസ്സ് ശാന്തമാക്കും.അത് നിങ്ങൾക്ക് അല്പം ആശ്വാസം നൽകുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും. ചില ചിന്തകൾ നിങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ചിലത് പൂർണ്ണമായും നീക്കം ചെയ്യേണ്ടതുമുണ്ട്. ആരുടെയെങ്കിലും അനാവശ്യ അഭിപ്രായങ്ങൾ കാരണം നിങ്ങൾക്ക് വേദന തോന്നിയേക്കാം. എന്നാൽ ഇത്ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നതാണ് നല്ലത്. ഭാഗ്യ ചിഹ്നം - ഒരു ഈന്തപ്പന
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്വളരെ വേഗത്തിൽ ഒരവസരം കിട്ടിയേക്കാം. നിങ്ങൾക്ക് ചിന്തിക്കാനോ പ്രതികരിക്കാനോ ഉള്ള സമയം വളരെ കുറവായിരിക്കും. ഒരു വ്യക്തി ശാശ്വതമായ ഒരു മതിപ്പ് നിങ്ങളിൽ അവശേഷിപ്പിച്ചേക്കാം. നിങ്ങൾ ഒരു അക്കാദമിക് മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ വെല്ലുവിളി നിറഞ്ഞ സമയങ്ങളായിരിക്കും മുന്നിലുള്ളത്. കരുതലോടെ മുന്നോട്ട് പോകുക. ഭാഗ്യ ചിഹ്നം - മൺപാത്രങ്ങൾ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ അങ്ങേയറ്റം അർപ്പണബോധത്തോടെ ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് നിങ്ങൾക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടാകും. നിലവിൽ ആവശ്യവും വിതരണവും തമ്മിലുള്ള ഒരു ആശയക്കുഴപ്പം നിങ്ങൾക്ക് നേരിടേണ്ടി വന്നേക്കാം. സ്വന്തം കാര്യങ്ങൾക്കായികുറച്ച് സമയം മാറ്റി വയ്ക്കുക. ഭാഗ്യ ചിഹ്നം - വെളുത്ത രത്നം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നല്ല ജോലി കിട്ടാൻ കുറച്ച് കൂടി സമയമെടുക്കും. ഇക്കാര്യത്തിൽ കൂടുതൽ ക്ഷമ കാണിക്കേണ്ടതുണ്ട്. അതിശയകരമായ ഫലങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ നിലവിലെ ജോലി തുടരുക. കായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക്നല്ല അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.ബിസിനസിൽ നിന്നും നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഭാഗ്യ ചിഹ്നം - റോക്കിംഗ് ചെയർ അഥവാ ആടുന്ന കസേര
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഒരു നിർണായക വിഷയത്തിൽ നിങ്ങളുടെ നല്ല സുഹൃത്ത് നിങ്ങളിൽ നിന്ന് ഉപദേശം തേടാനിടയുണ്ട്. ദൂരെ നിന്ന് നിങ്ങളുടെ ജോലിയെയും വ്യക്തിത്വത്തെയും അഭിനന്ദിക്കുന്ന ഒരാൾ ഇപ്പോൾ നിങ്ങളെ സമീപിച്ചേക്കാം. എന്നാൽ വസ്തുതകൾ പരിശോധിക്കാതെ മറ്റുള്ളവർ പറയുന്നത് മാത്രം കേൾക്കരുത്. ഭാഗ്യ ചിഹ്നം - വെള്ളി ചരട്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ടീമിന് നിങ്ങൾ ഒരു കഠിന പരിശീലകൻ ആയാൽ അതിന്റെ ഫലങ്ങളും അതിശയിപ്പിക്കുന്നതായിരിക്കും. നിങ്ങളുടെ പ്രവർത്തനത്തിന് ഉന്നത സ്ഥാനത്തുള്ളവരിൽനിന്ന് അഭിനന്ദനം ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. അത് പരിഹരിക്കാൻ ഉടനടി ഇടപെടണം. ഭാഗ്യ ചിഹ്നം - സ്ഫടികം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിലയേറിയതെന്തും നിങ്ങൾ ശ്രദ്ധാപൂർവ്വം സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ചില വിശ്വാസ പ്രശ്നങ്ങളോ ജോലി സ്ഥലത്ത് പെട്ടെന്നുണ്ടാകാനിടയുള്ള സംഭവവികാസങ്ങൾ മൂലം വിഷമമോഉണ്ടാകാം. ഒരു സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്.ഒരു ബിസിനസ് തുടങ്ങാനുള്ള പ്രപ്പോസൽ നിങ്ങൾക്കു മുന്നിൽ വന്നേക്കാം. അത് സ്വീകരിക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - പിരമിഡ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കൈവശമുള്ള ഒരു വസ്തുവോ മറ്റെന്തെങ്കിലുമോ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അത് നിയമപരമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കുടുംബത്തിൽ നിന്ന് ഒരു നല്ല വാർത്ത പ്രതീക്ഷിക്കാവുന്നതാണ്. കുട്ടികൾക്ക് ഇന്ന്ഒരു പ്രതിഫലമോ അംഗീകാരമോ ലഭിച്ചേക്കാം.ജോലിസ്ഥലത്ത് സമ്മർദം കൂടാൻ സാധ്യതയുണ്ടെങ്കിലും അവ താത്കാലികം മാത്രമാകും. ഭാഗ്യ ചിഹ്നം - കൊത്തിയെടുത്ത കല്ല്