ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമാണ്. ഇത് നിങ്ങളെ ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ പ്രേരിപ്പിക്കും. ആരെങ്കിലും കടം ചോദിച്ചാല്‍ അത് മാന്യമായി നിരസിക്കുക. നടത്തം അല്ലെങ്കില്‍ മറ്റേതെങ്കിലും ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - ഒരു തൂവല്‍.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു പഴയ പരിചയക്കാരനെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. ഔട്ട്ഡോര്‍ മീറ്റിംങിന് കാലാവസ്ഥ അനുകൂലമായിരിക്കില്ല. ഒരു ലക്ഷ്യം നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് നിങ്ങളെങ്കില്‍ അതിനുള്ള അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു പേപ്പര്‍.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അതിഥികള്‍ മുൻകൂട്ടി അറിയിക്കാതെ വരും. ഇന്നത്തെ ദിവസം മധുര പലഹാരങ്ങള്‍ ലഭിക്കും. ചില കുടിശ്ശികകള്‍ തീര്‍പ്പാകാന്‍ സാധ്യതയുണ്ട്. ഒരു സ്റ്റാഫ് നിങ്ങളെക്കുറിച്ച് പരാതി ഉന്നയിച്ചേക്കാം. ഉടന്‍ തന്നെ അത് പരിഹരിക്കുക. ഭാഗ്യ ചിഹ്നം - മുത്തുകളുടെ ഒരു ചരട്.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കരുതലോട് കൂടി ജീവിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടില്ല. നിങ്ങളുടെ മനസിലുള്ള ശക്തമായ ആശയങ്ങള്‍ മുന്നോട്ട് വയ്ക്കുക. പുതിയ ഒരു വിഭവം പരീക്ഷിക്കുന്നതിന് പറ്റിയ ദിവസമാണ്. നിങ്ങളുടെ നിലവിലുള്ള ആരോഗ്യസ്ഥിതിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന ചരട്.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പേടിസ്വപ്നങ്ങളോ മോശം സ്വപ്നങ്ങളോ ഉപബോധമനസ്സിന്റെ ഭയം മാത്രമാണെന്നും മനസിലാക്കുക. അവയെ ഗൗരവമായി കാണരുത്. എതിര്‍ലിംഗത്തില്‍ നിന്നുള്ള ഒരാള്‍ നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന ഇഷ്ടിക മതില്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെക്കുറിച്ച് ചിന്തിക്കുന്ന വളരെ അടുപ്പമുള്ള ആരെങ്കിലും നിങ്ങളുടെ അഭാവം അറിയാന്‍ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി സമയം കണ്ടെത്തുക. വൈകുന്നേരത്തോടെ ഔട്ടിംഗിന് പോകാന്‍ സാധ്യതയുണ്ട്. സാധാരണ നടത്തുന്ന മെഡിക്കല്‍ പരിശോധന സഹായകമായേക്കാം. ഭാഗ്യ ചിഹ്നം - ഒരു നിയോണ്‍ ഹൈലൈറ്റര്‍.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ഭയം ഇപ്പോള്‍ നിയന്ത്രണത്തിലാണെന്ന് മനസിലാക്കുക. സമീപ മാസങ്ങളില്‍ നിങ്ങള്‍ നേടിയ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് സന്തോഷം തോന്നും. നിങ്ങള്‍ക്ക് അധിക ഉത്തരവാദിത്തം ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ആല്‍മരം.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: കുടുംബം നിങ്ങളോടൊപ്പംഏറെ നേരം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. പുതിയ കരാര്‍ ഒപ്പിടാന്‍ സാധ്യത. മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പതിവിലും കൂടുതല്‍ തിരക്കുള്ള ദിവസമായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. ഭാഗ്യ ചിഹ്നം - മൂന്ന് പക്ഷികള്‍