ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ഇത് വരെ തീരുമാനമാകാതെ കിടക്കുന്ന ഏതെങ്കിലും ജോലികളോ എന്തെങ്കിലും കുടിശ്ശികകളെയോ സംബന്ധിച്ച് അന്വേഷിക്കാൻ ഇന്ന് അനുകൂലമായ ദിവസമാണ്. അണുബാധയോ തലവേദനയോ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു തർക്കത്തിന്റെ സാഹചര്യമുണ്ടായാൽ ശാന്തമായിരിക്കാൻ ശ്രമിക്കുക. ആ ശാന്തത ഭാവിയിൽ സഹായകമാകും. ഭാഗ്യ ചിഹ്നം - പൂന്തോട്ടം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം പൊതുവിൽ അനുകൂലമായ ഫലങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്, അതുകൊണ്ട് തന്നെ ചില പുതിയ ജോലികളോ പുതിയ ചില ആലോചനകളോ എല്ലാം ഇന്ന് ആരംഭിച്ചേക്കാം. ആരെങ്കിലും പണം കടം ചോദിച്ചാൽ മാന്യമായി നിരസിക്കുന്നതാണ് നല്ലത്. ഇന്ന് കുറച്ച് കൂടുതൽ നടക്കാൻ ശ്രമിക്കണം, അത് നിങ്ങൾക്ക് ഒരു ചികിത്സാ സംബന്ധിയായ സഹായമായേക്കാം. ഭാഗ്യ ചിഹ്നം - രണ്ട് തൂവലുകൾ
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആന്തരികമായി നിങ്ങൾ എത്ര തന്നെ ശക്തരാണെങ്കിലും നിങ്ങളുടെ വൈകാരികത മറ്റുള്ളവർക്ക് മനസിലാകുന്നതാണ്. കാര്യങ്ങൾ സന്തുലിതമായി നിലനിർത്താൻ അല്പം വിലപേശലും ചർച്ചയുമൊക്കെ വേണ്ടി വന്നേക്കാം. നിങ്ങളുടെ ഒരു സഹപ്രവർത്തകൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ടേക്കാം, അത് സത്യസന്ധമായ ആവശ്യമാണ് കഴിയുമെങ്കിൽ സഹായിക്കുക. ഭാഗ്യ ചിഹ്നം - ഗോലി (Pebbles)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ പരിചയക്കാരനെ കണ്ടുമുട്ടാനോ വീണ്ടും ബന്ധപ്പെടാനോ സാധ്യതയുണ്ട്. പുറത്തു പോകേണ്ട എന്തെങ്കിലും പരിപാടികൾ ഇന്നുണ്ടെങ്കിൽ കാലാവസ്ഥ സഹായിച്ചേക്കില്ല. നിങ്ങൾ എന്തിനെയെങ്കിലും പിന്തുണക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിനുള്ള അവസരമൊരുങ്ങും. ഭാഗ്യ ചിഹ്നം - കൈകൊണ്ട് നിർമ്മിച്ച പേപ്പർ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മുന്നറിയിപ്പില്ലാതെ ഇന്ന് നിങ്ങൾക്ക് ചില അതിഥികൾ വന്നേക്കാം. ഇന്ന് മധുര പലഹാരങ്ങൾ ധാരാളം കിട്ടുന്ന ദിവസമാണ്. മുടങ്ങിക്കിടക്കുന്ന ചില സാമ്പത്തിക പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കാനേയ്ക്കും. നിങ്ങളുടെ ഒരു സ്റ്റാഫ് ഇന്നൊരു പരാതി ഉന്നയിച്ചേക്കാം, അത് ഗൗരവമായി കണ്ട് പരിഹരിക്കാൻ വേണ്ടത് ചെയ്യണം. ഭാഗ്യ ചിഹ്നം - മുത്തുകൾ
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ പൊതുഅന്തരീക്ഷം അനുകൂലമാണെന്ന് തോന്നുന്നതിനാൽ, ദീർഘകാലമായി സംസാരിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യം ഇന്ന് സംസാരിക്കാവുന്നതാണ്. വീട്ടിലെയും ഓഫീസിലെയും പേപ്പർ സംബന്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കുക. നിങ്ങൾക്ക് കുറെ നാളായി ഉറക്കം കുറവാണ്, ഇന്ന് രാത്രി നല്ല ഉറക്കം ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - വാതിൽപ്പടി
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: എല്ലായ്പ്പോഴും ഒരു കരുതലുള്ളതിനാൽ നിങ്ങൾ ഒരു തരത്തിലും ദുർബലരാകില്ല. പ്രധാനപ്പെട്ട ചിലർ നിങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനിടയുള്ളതിനാൽ നിങ്ങളുടെ ഏറ്റവും ശക്തമായ നിലപാടുകൾ മുന്നോട്ട് വയ്ക്കുക. ആരോഗ്യസ്ഥിതിയിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. ഭാഗ്യ ചിഹ്നം - ചുവന്ന സ്കാർഫ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അടുത്തുള്ള ആരോ നിങ്ങളെ മിസ് ചെയ്യുന്നു. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി കുറച്ച് സമയം കണ്ടെത്തുക. വൈകുന്നേരം ഒരു ഔട്ടിംഗിന് പോകാനുള്ള അവസരമുണ്ടാകും. ഒരു പതിവ് മെഡിക്കൽ പരിശോധന സഹായകരമാകും. ഭാഗ്യ ചിഹ്നം - നിയോൺ ചിഹ്നം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം മുഴുവൻ പഴയ ഓർമ്മകൾ കൊണ്ട് നിറഞ്ഞതായിരിയ്ക്കും. യാഥാർഥ്യത്തെക്കുറിച്ച് ഒരു പരിശോധന നടത്തുന്നത് നല്ലതായിരിയ്ക്കും. ഇന്ന് നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കുക. പഴയ ഒരു സംവിധാനത്തിന് വേണ്ടി പുതിയ പദ്ധതികൾ തയാറാക്കുക. ഭാഗ്യ ചിഹ്നം - ഗ്ലാസ് കുപ്പി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്കുണ്ടായിരുന്ന ഭയം ഇപ്പോൾ നിയന്ത്രണവിധേയമാണ് . ഇനി മോശം സ്വപ്നങ്ങളൊന്നും കാണില്ല, കാരണം കാലം മാറി. അടുത്തകാലത്ത് നിങ്ങൾ നേടിയ ചില കാര്യങ്ങളിൽ നിങ്ങൾക്ക് അഭിമാനവും നന്ദിയും തോന്നും. നിങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ കിട്ടാനിടയുണ്ട്. ഭാഗ്യ ചിഹ്നം - ആൽമരം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ നിങ്ങളുടെ കുടുംബത്തിനാകെ വൈകാരികമായ പിന്തുണ നൽകുന്ന ആളാണ്, അതുകൊണ്ട് തന്നെ അവർ നിങ്ങളിൽ നിന്ന് കൂടുതൽ സമയം ആഗ്രഹിക്കും. പുതിയ കരാറുകളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉള്ളവർക്ക് ഇന്ന് തിരക്ക് പിടിച്ച ദിവസമായിരിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ചില തടസ്സങ്ങൾ ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - പക്ഷിക്കൂട്ടം