ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ നിങ്ങൾ ഏറ്റെടുത്തിരിക്കുന്ന ജോലി പൂർത്തിയാക്കുന്നതിന് പരമാവധി പ്രയത്നിക്കുക. സ്ഥിരമായ പ്രയത്നവും പ്രതിജ്ഞാബദ്ധതയും നിലനിർത്തുക. ഗാർഹിക അന്തരീക്ഷത്തിൽ ചില വെല്ലുവിളികൾ ഉയർന്നു വന്നേക്കാം. അത് ചില കാര്യങ്ങളിൽ കാലതാമസം വരാൻ കാരണമായേക്കും. ഭാഗ്യചിഹ്നം - ഒരു പട്ടം
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍
വെല്ലുവിളി ഉയർത്തുന്ന ഒരു ദൗത്യം ഏറ്റെടുക്കാനും അത് കൃത്യസമയത്ത് പൂർത്തിയാക്കാനും നിങ്ങൾക്ക് കഴിയും. സ്വന്തം കഴിവിലും പ്രാപ്തിയിലും നിങ്ങൾക്ക് ആശ്ചര്യം തോന്നും. ചിലരുമായി വാദപ്രതിവാദത്തിൽ ഏർപ്പെടുന്നത് അസ്വസ്ഥതകൾ സൃഷ്ടിച്ചേക്കാം. പക്ഷേ, കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. പെരുമാറ്റത്തിൽ സൗമ്യത പുലർത്താൻ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം - കുരുവികൾ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്സമയ കൃത്യത പാലിക്കുന്നത് നിങ്ങൾക്ക് തന്നെ ഗുണകരമായി മാറിയേക്കും. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങളെലാം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. നിങ്ങൾ മുമ്പ് നിരസിച്ച ഒരു അവസരം വീണ്ടും വന്നുചേരും. ഇത്തവണ അത് പ്രയോജനപ്പെടുത്തുന്നതാകും അഭികാമ്യം. ഭാഗ്യചിഹ്നം - സ്ഫടികം കൊണ്ടുള്ള ആഭരണം.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍.ജോലിസ്ഥലത്ത് കൃത്യമായ ആസൂത്രണത്തോടു കൂടിയുള്ള സമീപനം പുതിയ അവസരങ്ങളുടെ വാതായനങ്ങൾ തുറക്കാൻ കാരണമാകും. ഇതിനകം ആസൂത്രണം ചെയ്തിരിക്കുന്ന ഒരു പദ്ധതിയിൽ സഹപ്രവർത്തകർ ചില തടസങ്ങൾ സൃഷ്ടിക്കും. ഒരു ചെറിയ യാത്ര പോകാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു വിളക്ക്.
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും കാര്യങ്ങൾ വരുതിയിലാണെന്ന തോന്നലുണ്ടാവുകയും ചെയ്യും. ഭാവിയിലേക്കുള്ള ചില ആശയങ്ങൾ അവതരിപ്പിക്കാൻ അനുയോജ്യമായ ദിവസമായിരിക്കും. എല്ലാ വിശദാംശങ്ങളും മുൻകൂട്ടി ചർച്ച ചെയ്യുക. പഴുതുകളെല്ലാം അടച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഭാഗ്യചിഹ്നം - ഒരു മൈൽ കുറ്റി.
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ ആന്തരിക ചോദനകൾ അടുത്ത ചുവട് വെയ്ക്കുന്നതിന് നിങ്ങൾക്ക് പ്രേരണ നൽകും. ഏതെങ്കിലും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ അഭിപ്രായം വില കൽപ്പിക്കപ്പെടും. ഒരു ക്ലയന്റ് നിങ്ങളിൽ പൂർണ വിശ്വാസം അർപ്പിക്കും. ഭാഗ്യചിഹ്നം - ഒരു ഡിജിറ്റൽ സൈൻ.
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ നിങ്ങൾ പരിശീലിക്കും. യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾക്കായി റിസ്ക് എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. വൈദ്യപരിശോധന ആവശ്യമായി വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു അണ്ണാൻ.
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ റിയൽ എസ്റ്റേറ്റ് സംബന്ധിച്ച വിഷയങ്ങളിൽ ആരെങ്കിലും നിങ്ങളുടെ ഉപദേശമോ സഹായമോ തേടിയേക്കും. ഒരുപാട് കാലമായി എന്തെങ്കിലും കാര്യത്തിന് വേണ്ടി ജോലി ചെയ്യുകയാണെങ്കിൽ അക്കാര്യത്തിൽ ഒരു പുനരവലോകനം ആവശ്യമായി വന്നേക്കും. ഒരു ചെറിയ ഇടവേള മനസിന് ആശ്വാസം നൽകും. ഭാഗ്യചിഹ്നം - ഒരു ബാഗ്.
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍. ദൂരദേശങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധം നിലനിർത്തുന്നത് പ്രയോജനം ചെയ്യും. ജോലിത്തിരക്കുകളോടൊപ്പം രസകരമായ സംഭവങ്ങൾ കൂടി നിറഞ്ഞ ദിവസമായിരിക്കും ഇന്നത്തേത്. വിലപിടിപ്പുള്ള വസ്തുവകകളുടെ കാര്യത്തിൽ ശ്രദ്ധിയ്ക്കുക. ഭാഗ്യചിഹ്നം - ഒരു പുതിയ ഫാൻ.
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍. ചുറുചുറുക്കുള്ള, പ്രായോഗിക സമീപനം വെച്ചുപുലർത്തുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടാൻ സാധ്യത. അയാൾക്ക് ജോലി നൽകാനോ അയാളെ സഹപ്രവർത്തകനാക്കാനോ നിങ്ങൾ ആഗ്രഹിക്കും. ഉത്കണ്ഠ അനുഭവപ്പെട്ടേക്കാം. മ്യൂസിക് തെറാപ്പി ഗുണം ചെയ്യും. ഭാഗ്യചിഹ്നം - മഞ്ഞുപാളി.
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍.ഗൗരവസ്വഭാവമുള്ള ചില ജോലികൾ അപ്രതീക്ഷിതമായി വന്നുചേരും. അപവാദ പ്രചാരണം നടത്തുന്നവർ നിങ്ങളുടെ ചുറ്റുമുണ്ടാകും. അവരെ അവഗണിക്കുക പ്രയാസമായിരിക്കും. പിരിമുറുക്കം തോന്നുന്ന സന്ദർഭങ്ങളിൽ കുടുംബാംഗങ്ങൾ സഹായത്തിനെത്തും. വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. ഭാഗ്യചിഹ്നം - ഒരു വുഡൻ ബോക്സ്.