ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ദിവസമാണ് ഇന്ന്. നിങ്ങൾ ചില കാര്യങ്ങൾ പിന്നത്തേക്ക് മാറ്റിവെച്ചേക്കാം. അവ ഉടൻ നടക്കാൻ സാധ്യതയുണ്ട്. ഒരു സുഹൃത്ത് നിങ്ങളുടെ സഹായം തേടി എത്തിയേക്കാം. അപ്രതീക്ഷിതമായി ഷോപ്പിംഗ് നടത്താൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ജമന്തിപ്പൂ
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ നിരവധി അപ്രതീക്ഷിത സംഭവങ്ങൾ നടക്കുന്ന ദിവസം ആയിരിക്കും. നിങ്ങൾക്ക് മുതിർന്നവർ നൽകുന്ന ഉപദേശം അവഗണിക്കാതിരിക്കാൻ ശ്രമിക്കുക. മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനോടൊപ്പം സ്വയം പരിചരിക്കുന്നതിന് പ്രാധാന്യം നൽകേണ്ട ദിവസം കൂടിയാണ് ഇന്ന്. ഭാഗ്യ ചിഹ്നം - ഒരു ചിത്രശലഭം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ക്ഷമാപൂർവമുള്ള പെരുമാറ്റം കാരണം ചില കാര്യങ്ങൾ നിങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ഫലം കണ്ടേക്കാം. നിങ്ങളെ ഏതെങ്കിലും മാനസിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരു നല്ല കൗൺസിലറെ കാണാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക്, അക്കാദമിക് രംഗങ്ങളിൽ അവർ പ്രതീക്ഷിക്കുന്നതിലും മികച്ച ഫലം ലഭിക്കും. ഭാഗ്യ ചിഹ്നം - ഒരു തേനീച്ച
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പരിചയത്തിലുള്ള ആരെങ്കിലും ഒരു സഹായത്തിനായി നിങ്ങളെ സമീപിച്ചേക്കാം. സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. വീട്ടിൽ എന്തെങ്കിലും നിർമാണ പ്രവൃത്തികൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെെങ്കിൽ അത് പിന്നത്തേക്ക് മാറ്റിവെയ്ക്കുന്നതാണ് നല്ലത്. നിങ്ങളുടെ ആരോഗ്യ കാര്യത്തിലും ഫിറ്റ്നസ് കാര്യത്തിലും മുൻപത്തേക്കാൾ കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഉദയ സൂര്യൻ
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് സന്തോഷിക്കാൻ ജീവിതത്തിൽ ധാരാളം നല്ല കാരണങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളുടെ സാമീപ്യം പ്രതീക്ഷിക്കുന്നുണ്ട്. അവരെ നിരാശരാക്കരുത്. മുൻപ് നഷ്ടപ്പെട്ട എന്തെങ്കിലും വിലപിടിപ്പുള്ള വസ്തു ഇപ്പോൾ കണ്ടെത്തിയേക്കാം. അസാധാരണമായ വിധം തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. ഭാഗ്യ ചിഹ്നം - ഒരു പർവതം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങൾ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ സംഭവിച്ചേക്കാം. നിങ്ങളുടെ പങ്കാളിയിൽ നിന്നുള്ള ഒരു നല്ല വാർത്ത നിങ്ങളെ സന്തോഷിപ്പിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ ചിലത് ഇന്ന് മുടങ്ങിയേക്കാം. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തണം. ഭാഗ്യ ചിഹ്നം - ഒരു പുരാവസ്തു
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ചില ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സാധിച്ചേക്കും. ജീവിതത്തിൽ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ, നിങ്ങൾക്ക് അതേക്കുറിച്ചുള്ള എന്തെങ്കിലും സൂചനകൾ മുൻപേ ലഭിച്ചിരിക്കാം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ തിരക്കുകൂട്ടരുത്. തിടുക്കത്തിൽ തീരുമാനങ്ങളെടുത്താൽ അതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ഒരു പ്ലാറ്റിനം മോതിരം
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ അമിതമായ പ്രായോഗികതാ മനോഭാവം ചിലരെ വേദനിപ്പിച്ചേക്കാം. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ആത്മാർത്ഥമായി പരിശ്രമിക്കേണ്ടി വന്നേക്കാം. നിങ്ങൾ വിചാരിച്ചതു പോലെ എല്ലാ കാര്യങ്ങളും വിജയരമായി പൂർത്തിയാക്കണമെന്നില്ല. ജോലി സംബന്ധമായി വളരെക്കാലമായി കാത്തിരുന്ന ഒരു നല്ല വാർത്ത കേട്ടേക്കാം. ഭാഗ്യ ചിഹ്നം - സ്വർണം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾ ആഗ്രഹിച്ചതു പോലെ എല്ലാ കാര്യങ്ങളും സംഭവിക്കും. മറ്റുള്ളവരോട് മൽസര ബുദ്ധി സൂക്ഷിച്ച് മനസിൽ അമിത സമ്മർദ്ദം ചെലുത്തരുത്. നിങ്ങളുടെ ഉത്തരവാദിത്തങ്ങളെല്ലാം പൂർത്തിയാക്കണം. നിങ്ങളുടെ ഊർജ്ജം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കണം. സുഹൃത്തുക്കളുമൊന്നിച്ച് ഒരു ഒത്തുചേരൽ സംഘടിപ്പിക്കാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുക. ഭാഗ്യചിഹ്നം - പഴയ ഒരു ഒരു ഫോട്ടോ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ ലക്ഷ്യസ്ഥാനം നിങ്ങളുടെ മനസിൽ ഉണ്ടെങ്കിൽ അവിടേക്കെത്താൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ നടത്തണം. ഒരു പഴയ കസിനോ ബന്ധുവോ നിങ്ങളെ സ്നേഹത്തോടെ ഓർക്കും. നിങ്ങൾ കച്ചവടം നടത്തുന്നവർ ആണെങ്കിൽ വാങ്ങാനും വിൽക്കാനും അനുകൂലമായ ദിവസമാണ്. നിങ്ങളുടെ സുഹൃത്തുക്കളിൽ ആരെങ്കിലും അവരുടെ ചില പ്രശ്നങ്ങൾ നിങ്ങളോട് പങ്കുവെച്ചേക്കാം. നിങ്ങളാൽ ആകും വിധം അവരെ സഹായിക്കുക. ഭാഗ്യ ചിഹ്നം - ഒരു രാപ്പാടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ എടുക്കുന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിൽക്കാൻ പരിശ്രമിക്കുക. ജോലിസ്ഥലത്ത് മുതിർന്ന ചില ഉദ്യോഗസ്ഥർ നിങ്ങളുടെ പ്രകടനത്തെ അഭിനന്ദിച്ചേക്കാം. നിങ്ങൾക്ക് ഒരു അധിക ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വന്നേക്കാം. നിങ്ങളുടെ കഴിവുകളെല്ലാം നന്നായി പ്രകടിപ്പിക്കുക. കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര പോകാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - മൂന്ന് പ്രാവുകൾ
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലികളെല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്ത് അവ ചിട്ടയോടെ നടപ്പിലാക്കാൻ ശ്രമിക്കണം. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് കൂടുതൽ അടുക്കുന്നതായി നിങ്ങൾക്കു തന്നെ തോന്നിയേക്കാം. വിശ്വസ്തനായ ഒരു സുഹൃത്തിന്റെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കണം.. അവരുടെ അനുഗ്രഹം വാങ്ങാനും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവരൊടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് സന്തോഷം നൽകും. ഭാഗ്യ ചിഹ്നം - കടുക്