ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: തിരക്ക് നിറഞ്ഞ ദിവസം നിങ്ങള്‍ക്ക് നിയന്ത്രിക്കാനാകും. ജോലിഭാരം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും. ഒരു അടുത്ത സുഹൃത്തിനെ കുറിച്ചുള്ള ഒരു നല്ല വാര്‍ത്ത നിങ്ങള്‍ക്ക് ആശ്വാസം നല്‍കിയേക്കാം. ഭാഗ്യചിഹ്നം: വെള്ളി സ്പൂണ്‍
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ പുതിയ ഐഡിയകള്‍ കൊണ്ടുവരണം. ഒന്നിലധികം പ്രൊജക്ടുകള്‍ ചെയ്യുന്നുണ്ടെങ്കില്‍, മുന്‍ഗണനയുള്ള ഒന്നില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം. ഇ-കൊമേഴ്സ് മേഖലയിലുള്ള ആളുകള്‍ക്ക് മികച്ച അവസരങ്ങള്‍ കണ്ടെത്താനാകും. ഭാഗ്യചിഹ്നം: പട്ടം
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ആത്മവിശ്വാസം മറ്റുള്ളവര്‍ക്ക് അസൂയ ഉണ്ടാക്കും. ചുറ്റുമുള്ള ചില ആളുകള്‍ നിങ്ങളുടെ മുന്‍കാല പ്രവൃത്തികളെ കുറിച്ച് ഗോസിപ്പുകള്‍ മെനഞ്ഞേക്കാം. അത് മനസ്സിലാക്കുക. ഭാഗ്യചിഹ്നം: ഗിത്താര്‍
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ആരെങ്കിലും നിങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കത് അവിശ്വസനീയമായി തോന്നിയേക്കാം. നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് മുന്‍കൂട്ടി തീരുമാനിക്കണം. ഒരു പഴയ ശീലം ഒഴിവാക്കും. ഭാഗ്യചിഹ്നം: സില്‍വര്‍ സ്കാര്‍ഫ്