ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഇത് വരെ എടുത്ത തീരുമാനത്തെക്കുറിച്ച് പുനരാലോചന നടത്തേണ്ടത് നിങ്ങളല്ലെങ്കിലും നിങ്ങൾക്ക് വീണ്ടുവിചാരം ഉണ്ടാകാൻ സാധ്യതയുണ്ട്. അപരിചിതരെ സഹായിക്കാനും അവരെ സമീപിക്കാനും താല്പര്യം ഉണ്ടായേക്കാം. നിങ്ങൾ സഹായിച്ച ആരെങ്കിലും ആ ഉപകാരം ഇപ്പോൾ തിരികെ നൽകാനിടയുണ്ട്.
ഭാഗ്യ ചിഹ്നം - തിരശ്ശീല
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ എത്രകണ്ട് പരിശ്രമിച്ചാലും അത്ര എളുപ്പത്തിൽ സ്വീകാര്യത കിട്ടിയേക്കില്ല. ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായതും അല്പം മന്ദഗതിയിൽ ഉള്ളതുമായ ചില നീക്കങ്ങൾ ഉണ്ടെന്ന് തോന്നുന്നു. നിങ്ങളുടെ തിരിച്ചുവരവിനായി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാകാം.
ഭാഗ്യ ചിഹ്നം - പഴയ ഒരു ക്ലാസിക്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഏറ്റെടുത്ത ജോലി സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. നിങ്ങളുടെ കാഴ്ചപ്പാടിലെ വികാസവും മെച്ചപ്പെടുത്തലും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുണ്ട്. ഒരു നല്ല വ്യായാമ ദിനചര്യ ശീലിക്കുന്നത് ഇപ്പോൾ ആവശ്യമാണ്.
ഭാഗ്യ ചിഹ്നം - ഗ്ലാസ് പാത്രം
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മുൻകാലത്ത് പറ്റിയ തെറ്റിന്റെ ചില പാടുകൾ നിങ്ങളിൽ ബാക്കിയുണ്ടാകാം, പക്ഷെ ക്ഷമിക്കാനും മറക്കാനുമുള്ള സമയാണിത് എന്ന് ഓർക്കുക. ഒരു പഴയ സുഹൃത്തിൽ നിന്ന് ഇന്ന് നിങ്ങൾക്ക് സന്തോഷകരവും അപ്രതീക്ഷിതവുമായത് സംഭവിച്ചേക്കാം. മനസ്സിലുണ്ടായിരുന്ന ഒരു ആശയക്കുഴപ്പത്തിന് വ്യക്തത ലഭിക്കും.
ഭാഗ്യ ചിഹ്നം - മയിൽപ്പീലി
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളിൽ ചില മാറ്റങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഒരു സന്ദർശകൻ ഇന്ന് വന്നേക്കാം. നിങ്ങളുടെ പഴയ ഒരു ഹോബിയോ ഇഷ്ടമോ ഇപ്പോൾ നിങ്ങൾ വീണ്ടും കണ്ടെത്തിയേക്കാം. ഒരു പുതിയ ഭക്ഷണക്രമമോ വ്യായാമ ദിനചര്യയോ നിങ്ങളെ ഇതിനകം തന്നെ അതികഠിനമായ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടാകാം.
ഭാഗ്യ ചിഹ്നം - ചുവന്ന പാനീയം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍ : വിരസമായ ജീവിതത്തിൽ ഒരു പുതിയ വഴി തെളിയും. നിങ്ങളുടെ ജോലിക്ക് അഭിനന്ദനം ലഭിക്കാൻ സാധ്യതയുണ്ട്. ഏറെ നാളായി കാത്തിരിക്കുന്ന ഒരു ചെറിയ യാത്രയ്ക്ക് അവസരമുണ്ടാകും. നിങ്ങൾ വളരെക്കാലമായി കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ കണ്ടുമുട്ടാനും കൂടുതൽ സമയം ഒരുമിച്ച് ചെലവഴിക്കാനും നിങ്ങൾക്ക് കഴിയും. ഭാഗ്യ ചിഹ്നം - പൂട്ടിയ വാതിൽ
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഭൂതകാലത്ത് നിന്നുള്ള സ്ഫോടനാത്മകമായ ഒരോർമ്മ നിങ്ങൾക്ക് പുതുജീവനും പ്രതീക്ഷയും നൽകും. ജോലിയിൽ ഉണ്ടാകാനിടയുള്ള പുതിയ സംഭവവികാസങ്ങളൊന്നും ഇപ്പോൾ നിങ്ങളെ പ്രചോദിപ്പിച്ചേക്കില്ല. നിങ്ങളുടെ അസാന്നിദ്ധ്യം മറികടക്കാൻ നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് നിങ്ങൾക്ക് പകരം മറ്റൊരാളെ കണ്ടെത്തും, അത് നിങ്ങളെ ആഴത്തിൽ മുറിവേല്പിക്കും. ഭാഗ്യ ചിഹ്നം - നീല ടൂർമലിൻ കല്ല്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലത്തിനു ശേഷം നിങ്ങൾക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തണമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പ്രപഞ്ചത്തിൽ നിങ്ങൾക്ക് ധാരാളം സാധ്യതകളുടെ വഴികൾ ഉണ്ട്. പക്ഷെ അതd കണ്ടെത്താൻ നിങ്ങൾ നിരന്തരം നിരീക്ഷിച്ച് കൊണ്ടേയിരിക്കണം. നിങ്ങളുടെ പങ്കാളി ചില സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് വിധേയമായേക്കാം. ഒരു പരിശോധന നടത്തുന്നത് അഭികാമ്യമാണ്. ഭാഗ്യ ചിഹ്നം - ഗോമേദകം
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു പ്രശ്നം പരിഹരിക്കാനോ മറക്കാനോ കഴിയുന്നില്ലെങ്കിൽ ഇപ്പോഴെങ്കിലും അത് വിടുന്നതാണ് നല്ലത്. നിങ്ങൾ കൂടുതൽ മെച്ചപ്പെട്ട ആളാണെന്നു പുതിയ ആളുകൾക്ക് തോന്നും. വളരെക്കാലമായി അലട്ടിയിരുന്ന ഒരു മാനസിക സംഘർഷം അവസാനിക്കാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ജപമാല
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പ്രായോഗികമായി എടുത്ത ഒട്ടേറെ തീരുമാനങ്ങൾ നിങ്ങളുടെ വൈകാരികമായ സമാധാനത്തെ ബാധിച്ചേക്കാം. പഴയ ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വീണ്ടും അനുവദിച്ചേക്കാം. ഒരു പൊതു ഇടത്തിൽ കണ്ടുമുട്ടുന്ന ആരെങ്കിലും നിങ്ങളെ പുകഴ്ത്തി സംസാരിക്കാനിടയുണ്ട്. ഭാഗ്യ ചിഹ്നം - ഡിസൈനർ വാച്ച്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ആഗ്രഹിച്ചതും സ്നേഹിച്ചതുമായ കാര്യങ്ങൾ അനുഭവിക്കാൻ ശ്രമിച്ചാൽ നേടിയകാര്യങ്ങൾ എല്ലാം വീണ്ടും അവലോകനം ചെയ്യേണ്ടി വരും. മികച്ച നിക്ഷേപത്തിന് അവസരം കിട്ടും. അയൽക്കാരുടെ സഹായം ലഭിക്കും. ഭാഗ്യ ചിഹ്നം - വളർത്ത് മുയൽ