ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ കൂടുതല്‍ പരിശ്രമിക്കേണ്ട സമയമാണിത്. അക്കാദമിക് രംഗത്തുള്ളവര്‍ക്ക് തിരക്കുള്ള സമയമാണ്. വിനോദ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ്സുകള്‍ ചെയ്യുന്ന ആളുകള്‍ക്ക് വളര്‍ച്ചയുടെ സമയമാണ്. ഭാഗ്യചിഹ്നം: മഴവില്‍ ക്രിസ്റ്റല്‍
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പ്രതീക്ഷിക്കുന്ന ബിസിനസ്സ് അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്തോ വീട്ടിലോ ആരെങ്കിലും നിങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തുന്നതായി തോന്നുന്നുവെങ്കില്‍ അത് തുറന്നു പറയണം. ഒത്തുചേരലിന് സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: പണപ്പെട്ടി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഏവിയേഷന്‍ മേഖലയിലെ സര്‍ക്കാര്‍ മേഖലകളിലോ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ഉണ്ടാകും. പ്രശസ്തമായ സ്ഥലത്തുനിന്ന് ലഭിക്കുന്ന ക്ഷണം സ്വീകരിക്കണം. ഒരു ബ്രേക്ക്അപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: ചിത്രശലഭം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളെ വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടും. മുമ്പ് നിങ്ങളെ എന്തെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള സമയമാണിത്. നിങ്ങള്‍ക്ക് വലിയ ആശ്വാസം അനുഭവപ്പെടും. ഭാഗ്യചിഹ്നം: വലിയ പാര്‍ക്ക്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മുന്നോട്ടുപോകും. പൂര്‍ത്തീകരിക്കാനുള്ള ജോലികള്‍ ചെയ്തുതീര്‍ക്കാനുള്ള സമയമാണിത്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അല്‍പ്പം പുറകിലായിരിക്കും. ഭാഗ്യചിഹ്നം: ജമന്തിപ്പൂ