ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: പ്രണയാതുരമായി നിങ്ങളെ ഒരാൾ വളരെ അകലെ നിന്ന് ആരാധനയോടെ നോക്കിക്കാണുന്നുണ്ട്. ജോലിയിൽ പുതിയൊരു സമീപനവും കാഴ്ചപ്പാടും ഉണ്ടായാൽ നിങ്ങൾക്ക് വളരെ നന്നായി മുന്നോട്ട് കുതിക്കാൻ സാധിക്കും. അധികം വൈകാതെ തന്നെ നിങ്ങൾക്ക് ഒരു പാർട്ണർഷിപ്പ് ലഭിക്കാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു പഴയ ശിൽപം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: വല്ലാതെ ബുദ്ധിമുട്ടിക്കുകയും വെറുപ്പിക്കുകയും ചെയ്യുന്ന മനുഷ്യരിൽ നിന്ന് അകന്ന് നിൽക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ അത് അങ്ങനെ തന്നെ തുടരുന്നതാണ് നല്ലത്. ജോലിസ്ഥലത്തുള്ള ചില പിറകിൽ നിന്നുള്ള തിരിച്ചടികൾ നിങ്ങളെ വല്ലാതെ ആശങ്കപ്പെടുത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ മന:സാക്ഷി പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കുക. ഇന്ന് ധ്യാനിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്. ഭാഗ്യചിഹ്നം – ഒരു സസ്യം.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ പുതിയ കരാറിൽ ഒപ്പിട്ടിട്ടില്ലെങ്കിൽ ഇപ്പോൾ അതുമായി മുന്നോട്ട് പോവാത്തതായിരിക്കും നല്ലത്. നിങ്ങൾ വളരെ നന്നായി കഠിനാധ്വാനം ചെയ്ത് ഒരു അസൈൻമെൻറ് പൂർത്തിയാക്കും. അത് മുന്നോട്ട് പോവുന്നതിന് നിങ്ങൾക്ക് കരുത്ത് പകരും. ജോലിയുടെ ഭാഗമായി ഒരു ചെറിയ യാത്ര പോവാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം – ഒരു വിശാലമായ ടെറസ്.
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ആവശ്യത്തിന് തയ്യാറെടുപ്പുകൾ നടത്താത്തതിനാൽ വലിയ പ്രതിസന്ധികൾ നേരിടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് സാധിക്കുമെന്ന് അത്ര ഉറപ്പില്ലാത്ത ചില ലക്ഷ്യങ്ങളാണ് ഇപ്പോൾ ഉന്നം വെച്ചിരിക്കുന്നത്. നിങ്ങളുടെ ജോലിസ്ഥലത്തെ ഒരു സീനിയർ തരുന്ന ഉപദേശം കണ്ണ് തുറപ്പിക്കുന്നതായിരിക്കും. ഭാഗ്യ ചിഹ്നം – ഒരു ലൈറ്റ് ടവർ.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഒരു പുതിയ ജോലി സാധ്യത അധികം വൈകാതെ നിങ്ങളുടെ അടുത്തേക്ക് എത്തിയേക്കും. വീട്ടിൽ ഇന്ന് നിങ്ങൾ ചെറിയ ചില വെല്ലുവിളികൾ നേരിട്ടേക്കും. കൂടുതൽ ചിന്തിക്കാതെ പുറത്ത് പോയി അൽപസമയം ചെലവഴിക്കുന്നത് മാനസികമായി ഉല്ലാസം പകരും. ഭാഗ്യചിഹ്നം – ഗ്ലാസ്സ് ജാറുകൾ.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ഒരു നിക്ഷേപവുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾ ഏറെ ചിന്തിക്കേണ്ടതായി വരും. നിങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ മോശമായിട്ടായിരിക്കും ഇന്ന് നിങ്ങളുടെ ടീമിലുള്ള ആളുകൾ ജോലിസ്ഥലത്ത് പ്രവർത്തിക്കുക. കുടുംബത്തിൽ നിന്നുള്ള ആരെങ്കിലും എന്തെങ്കിലും കാര്യത്തിനായി നിങ്ങളുടെ ഉപദേശം വേണമെന്ന് ആവശ്യപ്പെട്ടാൽ മടികൂടാതെ അത് ചെയ്യാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – ഒരു കോഫീ മഗ്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: പുതിയ ഒരാൾ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരാനുള്ള സാധ്യതയുണ്ട്. എന്നാൽ അത് താൽക്കാലികം മാത്രമായിരിക്കും. ഒരു പുതിയ കാര്യം പഠിക്കുന്നതിനായി ഒരു ഓൺലൈൻ കോഴ്സിനോ മറ്റോ ചേരുന്നത് നിങ്ങൾക്ക് താൽപര്യം ഉണ്ടാക്കുന്നതായിരിക്കും. പുതിയ തലത്തിലുള്ള ആത്മവിശ്വാസം നിങ്ങളെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കൂടുതൽ പ്രചോദനം പകരും. ഭാഗ്യചിഹ്നം – ഒരു മെഴുകുതിരി സ്റ്റാൻറ്.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിരവധി അലിഖിത നിയമങ്ങൾ കാരണം നിങ്ങളുടെ ജോലി വല്ലാതെ തടസ്സപ്പെടാനുള്ള സാധ്യതയുണ്ട്. നിങ്ങൾ പ്രതീക്ഷിച്ച സമയത്ത് അസൈൻമെൻറുകൾ പൂർത്തിയാക്കാൻ സാധിക്കില്ല. നിങ്ങൾ കൂടുതൽ കരുത്തെടുത്ത് ജോലി ചെയ്യേണ്ടതായി വരും. എങ്കിൽ മാത്രമേ വിചാരിച്ച റിസൾട്ട് ഉണ്ടാക്കുവാൻ സാധിക്കുകയുള്ളൂ. തടസ്സപ്പെട്ട് കിടക്കുകയായിരുന്ന ഒരു കാര്യത്തിൽ ചെറിയ ചലനം ഉണ്ടായത് നിങ്ങളെ സന്തോഷിപ്പിക്കും. ഭാഗ്യചിഹ്നം: ഒരു പൂന്തോട്ടം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ എന്താണോ മാറ്റിവെച്ച് കൊണ്ടിരിക്കുന്നത് അത് ഏറ്റവും ആദ്യം തന്നെ ചെയ്ത് തീർക്കാൻ ശ്രമിക്കുക. വീട്ടിൽ നിങ്ങളുടെ ശ്രദ്ധ വേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം നടക്കുന്നുണ്ട്. അതിൽ പരമാവധി ഇടപെടലുകൾ നടത്താൻ ശ്രദ്ധിക്കുക. അടുത്ത സുഹൃത്തിൽ നിന്ന് നിങ്ങൾക്ക് ഏറെ സന്തോഷം തോന്നുന്നതും ഗുണകരവുമായ ഒരു വാർത്ത കേൾക്കും. ഭാഗ്യചിഹ്നം – ഒരു സോളാർ പാനൽ.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: വിദേശത്ത് നിന്നും ഒരവസരം നിങ്ങളെ തേടിയെത്തും. അപ്രതീക്ഷിതമായ ഈ സന്തോഷവാർത്ത നിങ്ങൾക്ക് അതിയായ ആത്മവിശ്വാസം പകരും. വളരെക്കാലമായി അനുമതി കിട്ടാൻ കാത്തിരിക്കുകയായിരുന്ന ഒരു അസൈൻമെൻറ് തുടങ്ങാൻ സാധിക്കും. നിങ്ങളുടെ ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ട് ചില പ്രധാന സൂചനകൾ ലഭിക്കും. അത് എന്ത് തന്നെയായാലും പരിഹരിക്കുന്നതിനായി ശ്രമം നടത്തുക. ഭാഗ്യചിഹ്നം – ഒരു ഫ്ലവർ വെയ്സ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് വളരെ താൽപര്യം ജനിപ്പിക്കുന്ന തരത്തിൽ ഇടപെടുന്ന ഒരാളെ പുതുതായി പരിചയപ്പെടും. അയാൾ നിങ്ങളിൽ സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. നിരവധി കാര്യങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പുതിയ സൂചനകൾ ലഭിച്ചേക്കും. അതിന് അർഹിക്കുന്ന പരിഗണന നൽകുക. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ അമൂല്യമായ ഒരു വസ്തു നിങ്ങൾക്ക് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം – ഒരു തേനീച്ച.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ചെറുതും ലളിതവുമായ ഒരു അസൈൻമെൻറ് നിങ്ങൾക്ക് മുന്നിൽ ഭാവിയിൽ വലിയ അവസരങ്ങൾ തുറന്നിടാനുള്ള സാധ്യതയുണ്ട്. നല്ല പ്രകടനം നടത്തണമെന്ന സമ്മർദ്ദം നിങ്ങളെ ചെറുതായി പിന്നോട്ട് വലിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഴ്ച അവസാനിക്കുന്ന ഘട്ടം എത്തുമ്പോഴേക്ക് സാമ്പത്തികമായ കാര്യങ്ങളിൽ നല്ല പുരോഗതി കൈവരിക്കാൻ സാധിക്കും. ഭാഗ്യചിഹ്നം – ഒരു ബുദ്ധ പ്രതിമ.