ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം.നിങ്ങളുടെ ഈഗോ മാറ്റിവെച്ച് പെരുമാറാന്‍ ശ്രദ്ധിക്കണം. പ്രണയത്തിലുള്ളവര്ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടതായി വരും. സ്ഥിരമായി ചെയ്യുന്ന കാര്യങ്ങളില്‍ തന്നെ ഉറച്ച് നില്‍ക്കണം. ഭാഗ്യചിഹ്നം: മയില്‍
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളില്‍ ചില വിഷയങ്ങള്‍ നീറിപ്പുകയുണ്ടാകും. അതിന്റെ സ്വാധീനം കാരണം വിദ്വേഷത്തോടെ തീരമാനമെടുത്തേക്കാം. ഇവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ഉപദേശങ്ങള്‍ കൃത്യമായി പരിശോധിക്കണം. ഭാഗ്യചിഹ്നം: റഫിള്‍
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: അനാവശ്യമായി ദേഷ്യം തോന്നുന്ന ദിവസമായിരിക്കും ഇന്ന് അതിന്റെ ഫലമായി വളരെ അസ്വസ്ഥത നിറഞ്ഞ ദിവസം പോലെ തോന്നും. പ്രിയപ്പെട്ടവരുമായുള്ള ബന്ധം, ഭക്ഷണം എന്നിവ നിങ്ങളുടെ മാനസിക സ്ഥിതി നേരെയാക്കാന്‍ സഹായിക്കും. വളരെക്കാലങ്ങള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ വിളിക്കുന്നതും നിങ്ങളുടെ മാനസിക സ്ഥിതി നേരെയാക്കാന്‍ സഹായിക്കും. ഭാഗ്യചിഹ്നം: ജപമാല
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കാലത്ത് ഒരു അനുഭവങ്ങളിലൂടെ നിങ്ങള്‍ കടന്നു പോയിക്കഴിഞ്ഞു. അതില്‍ നിന്നെല്ലാം മാറി വിശ്രമിക്കാന്‍ സമയം കണ്ടെത്തണം. ഏതെങ്കിലും പാര്‍ട്ടികളിലോ ആഘോഷങ്ങളിലോ പങ്കെടുക്കുന്നത് നല്ലതാണ്. കാലാവസ്ഥ മാറ്റം നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. അതിനാല്‍ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വേണം. നിങ്ങളെ അലട്ടുന്ന ചില പ്രശ്നങ്ങളുണ്ടാകാം. മാതാപിതാക്കളോട് ഹൃദയം തുറന്ന് സംസാരിക്കുക. ഭാഗ്യചിഹ്നം: മെറ്റാലിക് സ്ട്രക്ച്ചര്‍
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അലസതയുണ്ടാകാന് സാധ്യതയുണ്ട്. വരാനിരിക്കുന്ന ദിവസങ്ങള്‍ ധാരാളം വെല്ലുവിളികള്‍ നിറഞ്ഞതാകും. അതിനാല്‍ തയ്യാറായിരിക്കുക. നിങ്ങള്‍ക്ക് അറിയാത്ത പല കാര്യങ്ങളും നിങ്ങള്‍ക്ക് ചുറ്റും നടന്നേക്കാം. ഒരു സ്ഥിരമായ രീതി പിന്തുടരുക. ഭാഗ്യചിഹ്നം: ചിമ്മിനി
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെപ്പറ്റി മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ തലയിലേറ്റി നടക്കരുത്. പ്രായോഗികമായി ചിന്തിക്കണം. മുന്നോട്ട് പോകാനുള്ള വഴി നിങ്ങളുടെ പിതാവ് നിങ്ങള്‍ക്ക് പറഞ്ഞ് തരാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഭാഗ്യചിഹ്നം: മുല്ലപ്പൂക്കള്‍
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കാലത്ത് ആരോടെങ്കിലും ദേഷ്യം തോന്നിയിട്ടുണ്ടെങ്കില്‍ അവയെല്ലാം പരിഹരിച്ച് മുന്നോട്ട് പോകണം. അപ്രതീക്ഷിതമായി ഒരു ചെറിയ യാത്ര പോകാന്‍ സാധിക്കും. ഭൂമി, റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച് തീരുമാകാതെ കിടന്ന വിഷയങ്ങള്‍ തീര്‍പ്പാകും. ഭാഗ്യചിഹ്നം: ലാംപ്ഷേഡ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സ്വപ്ന ലോകത്ത് ജീവിക്കുന്ന സ്വഭാവത്തില്‍ നിന്ന് യുക്തിസഹമായും പ്രായോഗികമായും ചിന്തിക്കുന്ന രീതിയിലേക്ക് എത്തും. ജോലിഭാരം കുറഞ്ഞ ദിവസമാണിന്ന്. എല്ലാ ജോലികളും തടസ്സമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷമുള്ള ഒരു സായാഹ്നം ആസ്വദിക്കാൻ സാധിക്കും. ഭാഗ്യചിഹ്നം: മ്യൂസിക്കല്‍ നോട്ട്
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കും. ചിലതില്‍ പരാജയം അനുഭവപ്പെടും. ആ ബോധത്തില്‍ ജോലികള്‍ പൂര്‍ത്തിയാക്കണം. ബിസിനസ്സ് അവസരങ്ങള്‍ ധാരാളമുണ്ടാകും. നിങ്ങളുടെ ഉപദേശത്തിനായി കാത്തു നില്ക്കുന്ന ബന്ധുക്കളെ കൈയ്യൊഴിയരുത്. ഭാഗ്യചിഹ്നം: തത്ത