ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചില കാര്യങ്ങളില്‍ നിങ്ങള്‍ വളരെ യാഥാസ്ഥിതികനാകാം. എന്നാല്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ശ്രദ്ധ നേടിയേക്കാം. ലളിതമായ സമീപനം പ്രോജക്റ്റ് ഉടന്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചേക്കാം. നിങ്ങളെ സ്വാധീനിക്കാന്‍ പറ്റുന്ന ചില ആളുകളെ കണ്ടുമുട്ടാനും സഹകരിക്കാനുള്ള അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസങ്ങളില്‍ നിങ്ങള്‍ റിസ്ക് ഏറ്റെടുത്തേക്കാം. നിലവിലെ പദ്ധതികള്‍ക്ക് ഒരു ബാക്കപ്പ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. യാത്രകള്‍ ഉടന്‍ സംഭവിക്കാം. നിങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ പറയാതെ വന്നേക്കാം. സുഹൃത്തുക്കളെ വിവേകത്തോടെ തിരഞ്ഞെടുക്കുക. ഭാഗ്യചിഹ്നം: റോസ് ക്വാര്‍ട്സ്.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്ല മതിപ്പ് ഉണ്ടാക്കും. നിങ്ങളെ ശ്രദ്ധിക്കുന്ന ആരെങ്കിലും ഇപ്പോള്‍ സമീപിച്ചേക്കാം. നിക്ഷേപങ്ങള്‍ മെച്ചപ്പെടും. നിലവിലുള്ള ബന്ധത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം: ക്ലിയര്‍ ക്വാര്‍ട്സ്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പൊതുസ്ഥലത്ത് സ്വകാര്യ സംഭാഷണങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. സമ്മിശ്ര വികാരങ്ങള്‍ ഉണ്ടാകും. വൈകാരികമായി ദുര്‍ബലരാകും. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രമിക്കുക. ചില ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക. ഭാഗ്യചിഹ്നം: പുല്ല്.
വിര്‍ഗോ (Virgo- കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: മുന്‍പേ ആസൂത്രണം ചെയ്ത കാര്യം നടപ്പിലാക്കാന്‍ പ്രയാസമുണ്ടാകും. ലളിതമായ ദൈനംദിന ജോലികള്‍ തിരക്കിലാക്കും. ഒരുപാട് കാര്യങ്ങളെ കുറിച്ചുള്ള അനാവശ്യ ചിന്തകള്‍ സമ്മര്‍ദ്ദം ഉണ്ടാക്കും. മുന്‍കാലങ്ങളിലെ പ്രവൃത്തിയുടെ ഫലം ഇപ്പോള്‍ ലഭിക്കും. ചെറിയ ഇടവേളകള്‍ എടുക്കുക. ഭാഗ്യചിഹ്നം: ഒരു മരതകം.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ആരെങ്കിലുമായി അപ്പോയിന്റ്മെന്റ് എടുത്തിട്ടുണ്ടെങ്കില്‍ സമയത്തെ ബഹുമാനിക്കുക. ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കുക. കുറച്ച് സമയത്തേക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായേക്കാം. എന്നാല്‍ ഉടന്‍ അത് തരണം ചെയ്യും. ഒരു വൃദ്ധന് നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. മാതാപിതാക്കള്‍ ഏതെങ്കിലും പ്രധാനപ്പെട്ട ഒന്നിനെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നുണ്ടാകാം, അതിന് നിങ്ങളുടെ അഭിപ്രായം ആവശ്യമാണ്. ഭാഗ്യചിഹ്നം: ലൈറ്റുകള്‍.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസത്തില്‍ എന്തെങ്കിലും സംഭവിക്കുമെന്ന് ഊഹിച്ചിട്ടുണ്ടെങ്കില് അത് യാഥാര്‍ത്ഥ്യമാകുമെന്ന ഭയം ഉണ്ടാകാം. അതിനെ കുറിച്ച് അധികം ചിന്തിക്കാതിരിക്കുക. ചില സുഹൃത്തുക്കള്‍ നിങ്ങളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിങ്ങള്‍ അതിനു തയ്യാറാകില്ല. പങ്കാളിയെ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുക. ഭാഗ്യചിഹ്നം: മുത്ത്.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ വഴക്കോ അഭിപ്രായ വ്യത്യാസമോ ഉണ്ടായേക്കാം. പങ്കാളിയ്ക്ക് നിങ്ങളുമായി സഹകരണം കുറവാകും. പുറത്ത് സമയം ചെലവഴിക്കാന്‍ തോന്നും. ഒരു ആത്മീയ യാത്ര ഗുണം ചെയ്യും. ഭാഗ്യചിഹ്നം: ഒരു ഇന്ദ്രനീലക്കല്ല്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാധാരണ രീതിയിലുള്ള ജീവിതം മടുപ്പുണ്ടാക്കും. ചില ജോലികള്‍ക്കായി ഒരു പഴയ മേലുദ്യോഗസ്ഥന് നിങ്ങളെ ബന്ധപ്പെട്ടേക്കാം. പരിമിതമായ അവസരങ്ങളില്‍ നിന്ന് ഒന്ന് കണ്ടെത്തും. മനസ്സില്‍ ഒരുക്കിവെച്ചിരുന്ന വികാരങ്ങള്‍ പരസ്യമായി കാണിച്ചേക്കാം. മുന്‍കാലങ്ങളില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പുരോഗതി കുറച്ച് സമയത്തേക്ക് നിശ്ചലമായേക്കാം. ഹോബികള്‍ വീണ്ടും പിന്തുടരുക. ഭാഗ്യചിഹ്നം: ഒരു മഞ്ഞ ക്രിസ്റ്റല്‍.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: എളിമയുണ്ടെങ്കില്‍ നേട്ടങ്ങള്‍ വര്‍ധിക്കും. കുട്ടികളില്‍ നിന്ന് സന്തോഷമനുഭവിക്കും. ദിനചര്യയില്‍ ചെറിയ ഇടവേള നല്കി മറ്റ് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുക. പണമിടപാടുകള്‍ നല്ലതാണ്. സമ്മര്‍ദ്ദം കുറയും. നീല നിറം ഒഴിവാക്കാന്‍ ശ്രമിക്കുക. ഭാഗ്യചിഹ്നം: കല്ലുകള്‍.