ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്തെ സാഹചര്യം നിങ്ങൾക്ക് അനുകൂലമായിരിക്കില്ല. അവിടെ ചില മാറ്റങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. നിലവിൽ നിങ്ങൾ നേരിടുന്ന ചില പ്രശ്നങ്ങളിൽ വീണ്ടും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. രോഗ സംബന്ധമായ എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കുക. ഭാഗ്യ ചിഹ്നം - ഒരു ശില്പം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ട അവസരങ്ങൾ ഇന്ന് നിങ്ങളെ വീണ്ടും തേടിയെത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ഉറ്റവരിൽ നിന്ന് സ്വന്തം വ്യക്തിത്വത്തെ ബാധിക്കുന്ന ചില പ്രവർത്തികൾ ഉണ്ടായേക്കാം. നിങ്ങളുടെ ബാഹ്യ സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാം. ഭാഗ്യ ചിഹ്നം - ഒരു അണ്ണാൻ
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: നിങ്ങളിലെ ഉൾക്കാഴ്ച കൊണ്ട് എല്ലാ സാഹചര്യവും മനസ്സിലാക്കി മുന്നോട്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. എന്നാൽ മറ്റുള്ളവരെ ശ്രദ്ധിക്കുന്നതും അവരുടെ അഭിപ്രായങ്ങൾ കണക്കിലെടുക്കുന്നതും നിങ്ങൾക്ക് ഗുണം ചെയ്യില്ല. പതിവ് ജോലിയിൽ നിന്നുള്ള ചില മാറ്റങ്ങൾ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം.
ഭാഗ്യ ചിഹ്നം -ഒരു രാപ്പാടി പക്ഷി
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പെട്ടെന്ന് ചില മാറ്റങ്ങൾക്ക് സാധ്യതയുള്ള സമയമാണ് ഇന്ന്. മിക്കവാറും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലമോ പരിസരമോ സംബന്ധിച്ച് ആയിരിക്കാം ഈ മാറ്റങ്ങൾ അനുഭവപ്പെടുക. നിങ്ങൾ സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള സാധ്യതയും ഇന്ന് നിലനിൽക്കുന്നുണ്ട്. എന്നാൽ നിങ്ങളുടെ മാതാപിതാക്കളുടെ മാനസികാവസ്ഥ വളരെ അസ്വസ്ഥത നിറഞ്ഞതായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ മത്സ്യം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് കൂടുതൽ വിശ്രമം ലഭിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ മറ്റു കാര്യങ്ങളിൽ നിന്ന് ഒരു ഇടവേള എടുക്കാനും അനുയോജ്യമായ സമയമാണ്. നിങ്ങളുടെ തിരക്കേറിയ ജോലി മൂലം കുടുംബത്തിൽ ചില അകൽച്ച അനുഭവപ്പടും. അതിനാൽ ഒരു ഇടവേള എടുക്കേണ്ടത് ആവശ്യമായി വരും.കൂടാതെ ജോലിയുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരുമായി പങ്കുവയ്ക്കുന്നത് ഉചിതമായിരിക്കുകയില്ല. ഭാഗ്യ ചിഹ്നം - ഒരു കുരുവി
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: ഒത്തുചേരാനും യാത്രകൾ ആസൂത്രണം ചെയ്യാനും എല്ലാം ഈ രാശിയിൽ ജനിച്ചവർക്ക് യോജിച്ച ദിവസമാണ് ഇന്ന്. എന്നാൽ പെട്ടെന്നുള്ള കഠിനമായ ജോലികൾ നിങ്ങളെ പിന്തിരിപ്പിച്ചേക്കാം. നിങ്ങൾ പ്രണയിക്കുന്ന ആളുമായുള്ള ഒത്തുചേരൽ നിങ്ങളെ കൂടുതൽ ആകർഷിച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു ആമ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് അല്പം തിരക്കുള്ള ഒരു ദിവസം ആയിരിക്കാം. എങ്കിലും സായാഹ്നം നിങ്ങൾക്ക് ആവശ്യമായ വിശ്രമം നൽകും. നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെട്ടേക്കാം. അതിനാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കാര്യങ്ങൾ എഴുതിവെച്ച് ഓർക്കുന്നത് ഉചിതമായിരിക്കും. നിങ്ങളുടെ ഒരു പുതിയ ദിനചര്യ നിങ്ങളെ കൂടുതൽ സ്വാധീനിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഭാഗ്യചിഹ്നം - ഒരു കളിമൺ പാത്രം
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ദീർഘകാലമായി തീർപ്പുകൽപ്പിക്കാത്ത ചില ജോലികൾ പുനരാരംഭിക്കാൻ നിങ്ങൾ ആസൂത്രണം ചെയ്തേക്കാം. നിങ്ങളുടെ ചിന്തശേഷി എത്രത്തോളം ആണെന്ന് സ്വയം തിരിച്ചറിയുക. ദീർഘകാല നിക്ഷേപം നിങ്ങൾക്ക് ലാഭം കൊണ്ടുവരാനുള്ള സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു മൺവെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഏതെങ്കിലും ഒരു ബന്ധു നിങ്ങൾക്ക് ഒരു ശല്യമായി മാറാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് ഇപ്പോൾ വന്നുചേരുന്ന ഭൂമി, കെട്ടിടം തുടങ്ങിയവ ഭാവിയിൽ നല്ല വരുമാനം നൽകിയേക്കാം. നിങ്ങൾ അറിയാതെ പോയ ചില കാര്യങ്ങൾ നിങ്ങളുടെ സഹോദരങ്ങൾ നിങ്ങളുമായി പങ്കുവച്ചേക്കാം. ഭാഗ്യ ചിഹ്നം - ഒരു പഴയ നാണയം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഒരിടത്ത് തന്നെ സ്ഥിരമായി നിന്നുകൊണ്ട് വിശ്രമം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. കൂടാതെ ഏതെങ്കിലും തരത്തിലുള്ള ഉത്കണ്ഠയോ പെട്ടെന്നുള്ള തീരുമാനങ്ങളോ നിങ്ങൾ ഇന്ന് ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. നിങ്ങൾക്ക് നേരത്തെ ലഭിച്ച ഏതെങ്കിലും ഒരു ഉപദേശം പാലിക്കാൻ നിങ്ങൾ ഇന്ന് ആഗ്രഹിച്ചിരിക്കും.
ഭാഗ്യ ചിഹ്നം - ഒരു അലമാര
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ചിന്തകൾ നിലവിൽ നിങ്ങളുടെ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള സാധ്യത കുറവായിരിക്കും. എന്നാൽ കാഴ്ചപ്പാടിലെ ചില മാറ്റം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. മറ്റുള്ളവർ നിങ്ങളെ വിലയിരുത്തുന്ന രീതിയെക്കുറിച്ച് നിങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കരുത്. ഒരു പുതിയ സുഹൃത്ത് നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു ആശ്വാസമായി വന്നുചേരും. ഭാഗ്യ ചിഹ്നം - ഒരു തവിട്ട് നിറത്തിലുള്ള ചിത്രം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് ചില ചിന്തകൾ ഞങ്ങളുടെ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. അതിനാൽ മുൻകൂട്ടി ആസൂത്രണം ചെയ്തത് പോലെ മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം. നിങ്ങൾ ഇപ്പോൾ ഒരു വരുമാന സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നത് അഭികാമ്യമല്ല. സ്വന്തമായി ഒരു സ്ഥിരതയുള്ള ജോലി നേടാനുള്ള സമയമായി നിങ്ങൾ ഈ ദിവസത്തെ കണക്കാക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളിത്തളിക