ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തികമായി ചില നല്ല വാര്‍ത്തകള്‍ തേടിയെത്തുന്ന ദിവസമാണിന്ന്. നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ചില സമീപകാല സംഭവങ്ങള്‍ നിങ്ങളുടെ മനസ്സിന് അമിതഭാരം നല്‍കിയേക്കാം. നിങ്ങളോട് അടുപ്പമുള്ള ഒരു വ്യക്തി നിയമപരമായ ചില പ്രശ്നങ്ങളില്‍ അകപ്പെട്ടാന്‍ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ഒരു ചെറിയ ചെടി.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നേരത്തെ നിരസിച്ച എന്തെങ്കിലും ഒന്ന് വീണ്ടും നിങ്ങളെ തേടിയെത്തും. ചില കാര്യങ്ങളെക്കുറിച്ച് അമിതമായി വിശകലനം നടത്തുന്നത് ഉചിതമല്ല. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ഡയമണ്ട് മോതിരം.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വെല്ലുവിളികള്‍ നിറഞ്ഞ സമയത്ത് നിങ്ങള്‍ പെട്ടെന്ന് ഒരു പിന്തുണാ സംവിധാനം കണ്ടെത്തിയേക്കാം. ഈ സമയങ്ങളില്‍ ആരെങ്കിലുമായുള്ള കൂടിക്കാഴ്ച ആശ്വാസമേകും. ഇന്ന് വളരെ തിരക്കുള്ള ദിവസമായിരിക്കും. ഭാഗ്യ ചിഹ്നം - ഒരു ഒരു മണ്‍പാത്രം.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ ഏല്‍പ്പിച്ചിട്ടുള്ള ജോലി മാറ്റിവയ്ക്കേണ്ടി വന്നേക്കാം. പിതാവ് നിങ്ങളെ ഒരു ജോലി ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് ചെയ്യണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാനസിക നിലയും ശാന്തമായി നിലനിര്‍ത്തുക. ഭാഗ്യ ചിഹ്നം - ഒരു ഉപ്പുവെള്ള തടാകം.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ഏത് തരത്തിലുള്ള യാത്രയും നിങ്ങളുടെ മനസ്സിന് ആശ്വാസം നല്‍കും. ചില പഴയ സുഹൃത്തുക്കള്‍ ഈ ആഴ്ച നിങ്ങളുമായി കൂടിക്കാഴ്ച നടത്തിയേക്കാം. പഴയ പല ഓര്‍മ്മകളും പൊടി തട്ടിയെടുക്കാന്‍ ശ്രമിക്കണം. ഭാഗ്യ ചിഹ്നം - ഒരു പേപ്പര്‍ പ്ലേറ്റ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ചില പ്രവൃത്തികള്‍ക്ക് മുതിര്ന്നവിരല് നിന്ന് അഭിനന്ദനം ലഭിച്ചേക്കാം. ചില ബന്ധങ്ങളിലെ വിള്ളലുകള്‍ മെച്ചപ്പെടാനുള്ള സാധ്യതയുണ്ട്. ഒരാളുടെ നഷ്ടം ആരുടെയെങ്കിലും നേട്ടമായി മാറിയേക്കാം. ഭാഗ്യ ചിഹ്നം - വെളുത്ത റോസാപ്പൂക്കള്‍