ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ആന്തരികമായ അരക്ഷിതാവസ്ഥയും, വൈകാരികമായ ദുർബലതയും, പരസ്പരവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഒരു പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇന്നത്തെ ജോലി കൂടുതൽ ക്ഷീണം ഉണ്ടാക്കിയേക്കാം. നിങ്ങൾക്ക് അതിൽ ആശങ്കയില്ലെങ്കിൽ അത് ശ്രദ്ധിക്കേണ്ടതില്ല. ഭാഗ്യ ചിഹ്നം - റോസ് നിറത്തിലെ സ്ഫടികം
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: അനാവശ്യ സമ്മർദ്ദവും ആശയക്കുഴപ്പവും കാലതാമസത്തിന് കാരണമായേക്കും. നിങ്ങൾ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ ചെയ്യുന്ന ശീലം അവസാനിപ്പിക്കുക. എന്തിനെയെങ്കിലും കുറിച്ചോ ആരെയെങ്കിലും കുറിച്ചോ നിർണായകമായ കാര്യങ്ങൾ ആലോചിച്ച് ഉണ്ടാക്കാതിരിക്കുക. ആലോചിക്കും മുൻപ് അതിന്റെ വസ്തുതകൾ പരിശോധിക്കുക. ഭാഗ്യ ചിഹ്നം - പുഷ്യരാഗം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്റെ ദിവസമാകാൻ എല്ലാ സാധ്യതയും ഉണ്ട്. നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിലേയ്ക്കുള്ള ആദ്യ ചുവടുവയ്പ്പ് ഇന്നായിരിക്കും നടക്കുക. നിങ്ങളുടെ എല്ലാ ആശയവിനിമയങ്ങളും ലളിതവും ആവശ്യമുള്ള പോയിന്റുകളിലും നിലനിർത്തുക. എന്തെങ്കിലും ചെറിയ അപകടമുണ്ടാകാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ലോഹശില
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസവും ഊർജവും വർധിക്കും. നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് പൂർണ്ണപിന്തുണയും ഉപയോഗപ്രദമായ ചില ഉപദേശങ്ങളും നൽകും. വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്യാനിടയുള്ള ഒരു അവധിക്കാലത്തിനായി കുടുംബത്തിലെ കുട്ടികൾ ഇപ്പോഴേ ഉത്സാഹഭരിതരായേക്കാം. ഭാഗ്യ ചിഹ്നം - നീലകല്ല്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ സ്വയം ഒരു ധീരഹൃദയനാണെന്ന് കരുതിയേക്കാം, ശ്രമകരമായ ഒരു സാഹചര്യത്തിൽ നിങ്ങൾ അത് പ്രകടിപ്പിക്കേണ്ടതായും വന്നേക്കാം. കുടുംബത്തിന് വലിയ രീതിയിൽ നിങ്ങളുടെ പിന്തുണ ആവശ്യമായി വന്നേക്കാം. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ ഓരോന്നായി പരിഹരിക്കപ്പെടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - സുതാര്യമായ സ്ഫടികം
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദിനചര്യയിൽ നേരത്തെ നിങ്ങൾ ആലോചിച്ച മാറ്റങ്ങൾ ഉൾപ്പെടുത്താനുള്ള നല്ല ദിവസമാണ്. ഒരു മികച്ച അവസരമുണ്ട്, അത് നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങൾക്ക് പുതിയ മാനം നൽകിയേക്കാം. അയൽപക്കത്തെ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്. ഭാഗ്യ ചിഹ്നം - മരതകം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളുടെ സ്ഥാനവും അധികാരവും മുതലെടുക്കാൻ ആരെങ്കിലും ശ്രമിച്ചേക്കാം. നിങ്ങൾ ജാഗ്രത പാലിക്കുകയും സംഭാഷണങ്ങൾ ആവശ്യമുള്ള പോയിന്റിൽ മാത്രം നൽകുകയും ചെയ്യുക. നിലവിൽ ചെറുതോ വലുതോ ആയ ഒരു മാറ്റം സ്വയം വരുത്താൻ നിങ്ങൾ തയ്യാറാകുക. ഭാഗ്യ ചിഹ്നം - മാല
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചിലപ്പോഴൊക്കെ സാധാരണ കാര്യങ്ങളിൽ നിന്ന് അസാധാരണമായത് കണ്ടെത്താനാകും. ഒരു പ്രശസ്ത സ്ഥാപനത്തിൽ നിന്ന് ജോലിക്ക് നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം. രണ്ടാമതൊരു സ്രോതസ്സിൽ നിന്ന് വരുമാനം നേടാനുള്ള അവസരം നിങ്ങളുടെ മനസ്സിൽ ഉണ്ടാകാനിടയുണ്ട്. ഭാഗ്യ ചിഹ്നം - വയലറ്റ് നിറമുള്ള രത്നക്കല്ല്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തേയ്ക്കുള്ള നിങ്ങളുടെ മുൻഗണനകൾ നേരത്തെ തന്നെ വ്യക്തമായി തയാറാക്കി സൂക്ഷിക്കുക. നിങ്ങളുടെ കഴിവിൽ വിശ്വസിക്കുക. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികളിൽ പങ്കെടുക്കാൻ സാധ്യതയുണ്ട്. നിങ്ങൾ ഒരു ആത്മസുഹൃത്തിനെ തിരയുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഒരാളെ നിങ്ങൾ കണ്ടുമുട്ടിയേക്കും. ഏത് തരത്തിലുള്ള വ്യാപാരവും നല്ല ഫലങ്ങൾ കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - കടൽ ചിപ്പി
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. പഴയ രീതികൾ തകരുകയും, പുതിയവ സൃഷ്ടിക്കപ്പെടുകയും ചെയ്ത് കൊണ്ടിരിക്കുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ നിലപാടുകളിൽ ഉറച്ച് നിൽക്കാൻ കഴിയണം. മറ്റുള്ളവർക്ക് വായ്പ നൽകുന്നത് കുറച്ച് കാലത്തേക്ക് ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ചെടി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്തോ സാഹചര്യത്തിലോ നിങ്ങൾ എത്തിപ്പെടാൻ സാധ്യതയുണ്ട്. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് ക്ഷീണവും ചെറുതായി അസ്വസ്ഥതയും അനുഭവപ്പെട്ടേക്കാം, കുറച്ച് വിശ്രമിക്കുന്നത് വളരെ നല്ലതാണ്. ഭാഗ്യ ചിഹ്നം - വിളക്ക്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വിദേശ യാത്രയ്ക്ക് പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ ഇപ്പോൾ നല്ല സമയമാണ്. നിങ്ങൾ പ്രശസ്തമായ ഒരു സ്ഥലത്ത് സ്കൂൾ പ്രവേശനത്തിന് ശ്രമിക്കുകയാണെങ്കിൽ പ്രവേശനം കിട്ടാൻ സാധ്യത കുറവാണ്. ഭാഗ്യ ചിഹ്നം - മാർബിൾ ടേബിൾ