ഏരീസ് (Arise -മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ക്ഷമ ചോദിക്കാനുള്ള അവസരം ലഭിച്ചെന്ന് വരില്ല. നിങ്ങൾക്ക് മാനസികമായി ആശ്വാസം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. മാനസിക ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. നിങ്ങൾ ആഗ്രഹിച്ചിരുന്ന എന്തെങ്കിലും കാര്യങ്ങൾക്കായുള്ള അപേക്ഷകൾ അയയ്ക്കാൻ അനുകൂല സമയമാണ്. ഭാഗ്യചിഹ്നം - മഞ്ഞിന്റെ ചിത്രം
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് തിരക്കേറിയ ദിവസമാകും. എന്നാൽ ഇന്ന് ചെയ്ത് തീർക്കേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും ഇന്ന് തന്നെ ചെയ്ത് തീർക്കാൻ കഴിയും. ജോലിഭാരം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അടുത്ത സുഹൃത്തിനെക്കുറിച്ച് ഒരു നല്ല വാർത്ത കേൾക്കുന്നത് ആശ്വാസം പകരും. മുന്നിലേക്ക് എത്തുന്ന അവസരങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കണം. നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്ത്തിക്കാനിയില്ലെന്ന് വരാം. എന്നാല്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുക. ഭാഗ്യ ചിഹ്നം - ഒരു വെള്ളി സ്പൂൺ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: മാസങ്ങൾക്ക് ശേഷമുള്ള കാര്യങ്ങൾക്കാണെങ്കിലും ചില പുതിയ ആശയങ്ങളെക്കുറിച്ച് ഇപ്പോൾ തന്നെ ആലോചിച്ച് വയ്ക്കേണ്ടതുണ്ട്. നിങ്ങൾ ഒന്നിലധികം പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾക്ക് സാമ്പത്തികമായി ഉയർച്ചയുണ്ടാകുന്ന സമയമാണ്. ഭാഗ്യ ചിഹ്നം: പട്ടം
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ കഴിവുകൾ പ്രകടിപ്പിക്കാൻ പുതിയ അവസരങ്ങൾ ലഭിച്ചേക്കും. ഇന്ന് നിങ്ങൾക്ക് വളരെയേറെ ആത്മവിശ്വാസം തോന്നുന്ന ദിവസമായിരിക്കും. എന്നാൽ ഈ ആത്മവിശ്വാസം മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കിനിടയുണ്ട്. നിങ്ങൾക്ക് ചുറ്റുമുള്ളവരിൽ ചിലർ നിങ്ങളുടെ കഴിവിനെ അംഗീകരിക്കാതെ നിങ്ങളെക്കുറിച്ച് ഗോസിപ്പുകൾ പറഞ്ഞേക്കാം. അസൂയയാണ് ഇതിന് കാരണം. ഇത്തരക്കാരെ തിരിച്ചറിയാൻ ശ്രമിക്കുക. ജാഗ്രതയോടെയിരിക്കുക. ഭാഗ്യ ചിഹ്നം - ഗിത്താർ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് ചില ഉത്കണ്ഠകളുണ്ടാകാനിടയുണ്ട്. എന്നാൽ ഉടൻ തന്നെ അത് പരിഹരിക്കാനും നിങ്ങൾക്ക് സാധിക്കും. അസ്വാഭാവികമായി എന്തെങ്കിലും കാണാനിടയുണ്ട്. അത് നിങ്ങളുടെ മനസ്സിൽ തങ്ങി നിന്നേക്കാം. ഒരു പഴയ സഹപ്രവർത്തകൻ നിങ്ങളെ മുൻകൂട്ടി അറിയിക്കാതെ വന്നേക്കാം. നിങ്ങള്‍ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരിക്കും. നിങ്ങളുടെ ലക്ഷ്യബോധത്തെപ്പറ്റി മറ്റുള്ളവര്‍ക്കിടയില്‍ ചര്‍ച്ചയുണ്ടാകും. ഭാഗ്യ ചിഹ്നം - ഒരു മൃഗത്തിന്റെ നിഴൽ
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തുക്കളുമൊത്തുള്ള വിനോദ പരിപാടികളും ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതും ഔട്ടിംഗുകളും മനസ്സിന് ഊർജ്ജം പകരും. ഇന്നത്തെ ദിവസത്തിന്റെ അവസാനത്തോടെ നിങ്ങൾക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. നിങ്ങൾ അന്വേഷിക്കുന്ന ചില കാര്യങ്ങൾക്കുള്ള ഉത്തരങ്ങൾ മറ്റാരെങ്കിലും നിങ്ങൾക്ക് നൽകിയേക്കാം. ഈ ദിവസത്തെ അവസരങ്ങള്‍ വേണ്ടരീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഭാഗ്യ ചിഹ്നം - ഒരു കാർട്ടൂൺ കഥാപാത്രം
ലിബ്ര (Libra - തുലാം രാശി) : സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ : ചെയ്തു കൊണ്ടിരിക്കുന്ന അസൈൻമെന്റിൽ പുരോഗതിയുണ്ടാകും. ഇത് നിങ്ങൾക്ക് കുറച്ച് ആശ്വാസം നൽകിയേക്കാം. മുൻകൂട്ടി ആസൂത്രണം ചെയ്യാത്ത ചില യാത്രകൾ കൂടുതൽ ആവേശം പകരും. ആർക്കെങ്കിലും മറുപടികൾ നൽകാനുണ്ടെങ്കിൽ അത് കൃത്യമായി ഓർമ്മിക്കാൻ റിമൈൻഡറുകൾ വയ്ക്കുക ഭാഗ്യ ചിഹ്നം - പർപ്പിൾ നിറത്തിലുള്ള കല്ല്
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : നിങ്ങളുടെ ഒരു രഹസ്യം ഇപ്പോൾ മറ്റാരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടേക്കാം. നിങ്ങൾക്ക് പൂർത്തീകരിക്കപ്പെടാത്ത ചില ജോലികൾ ഉണ്ടായിരിക്കാം. അവയ്ക്ക് അടിയന്തിര ശ്രദ്ധ ആവശ്യമാണ്. മരുന്ന് കഴിക്കുമ്പോൾ ജാഗ്രത പാലിക്കുക. ഭാഗ്യചിഹ്നം - മരം കൊണ്ടുള്ള പെട്ടി
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : ഇന്ന് നിങ്ങൾക്ക് പതിവിലും കൂടുതൽ ശാന്തത അനുഭവപ്പെടും. ജോലിസ്ഥലത്തെ ഒരു പുതിയ ജോലി ഏറ്റെടുക്കേണ്ടി വരും. ജോലിയിൽ പുതിയ തന്ത്രങ്ങൾ മെനയേണ്ടി വരും. കാര്യക്ഷമതയുള്ള ഒരു കീഴുദ്യോഗസ്ഥൻ ജോലിസ്ഥലത്ത് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു നക്ഷത്രസമൂഹം
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ : തുടർച്ചയായ ടെൻഷനുകൾക്കിടയിൽ ജോലി സ്ഥലത്ത് നിന്ന് പോകുന്ന ഒരു യാത്ര ആശ്വാസം പകരും. യാത്ര ചെയ്യാന്‍ അനുകൂല സമയമാണിത്. ചെറിയ ചില തര്‍ക്കങ്ങള്‍ വഷളാകാന്‍ സാധ്യതയുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന ഒരു സുഹൃത്ത് ഇപ്പോൾ നിങ്ങൾക്ക് സഹായകമായേക്കാം. ഒരു ബന്ധു നിങ്ങളുടെ സഹായം ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം - ഒരു നദി
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോട് തന്നെ സ്വയം സംസാരിക്കുന്നത് മനസ്സിന് ആശ്വാസം പകരും. ഇന്ന് ചെറിയ ചില സന്തോഷങ്ങൾ അനുഭവപ്പെടും. ചില അസ്വസ്ഥതകൾ തോന്നിയേക്കാം. പുരോഗതിയുണ്ടാക്കുന്ന ചില കാര്യങ്ങള്‍ സംഭവിക്കും. കാലങ്ങളായി നിങ്ങള്‍ കാത്തിരുന്ന ചില കാര്യങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കും. ഭാഗ്യചിഹ്നം - ഒരു വലിയ ഹോർഡിംഗ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ : ആരെങ്കിലും ഇന്ന് നിങ്ങളുടെ പ്രവൃത്തിയെ അഭിനന്ദിച്ചേക്കും. എന്നാൽ നിങ്ങൾ അത് ഗൗരവമായി എടുത്തേക്കില്ല. നിങ്ങളുടെ സാധ്യതകൾ നിങ്ങൾ സ്വയം തീരുമാനിക്കേണ്ടതുണ്ട്. നിങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്ന ഒരു പഴയ ശീലം വീണ്ടും തിരികെ വന്നേക്കാം. ഭാഗ്യചിഹ്നം - ഒരു സിൽക്ക് സ്കാർഫ്