ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവര്‍ക്കിടയില്‍ തെറ്റിദ്ധരിക്കപ്പെടുന്നുവോ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ അത് സത്യമല്ല. നിങ്ങളുമായി അടുപ്പമുള്ള ചിലര്‍ നിങ്ങളുടെ നന്മ ആഗ്രഹിക്കുന്നുണ്ടാകില്ല. നിങ്ങളുടെ ലക്ഷ്യത്തിനായി രൂപികരിച്ച പദ്ധതികളെ പുനരവലോകനം ചെയ്യണം. ഭാഗ്യചിഹ്നം: ചെറിയ റോഡ്
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ചില കാര്യങ്ങള്‍ക്കായി നിങ്ങള്‍ തയ്യാറല്ലെങ്കില്‍ നിങ്ങളെ പിന്തള്ളുന്നതായി തോന്നിയേക്കാം. മാതാപിതാക്കള്‍ നിങ്ങളെ പിന്തുണയ്ക്കും. ബന്ധുക്കള്‍ നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്‍കും. താല്‍പ്പര്യമില്ലാത്ത കാര്യങ്ങള്‍ നിരസിക്കാന്‍ സാധ്യയുണ്ട്. ഭാഗ്യചിഹ്നം: ജമന്തി
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയ്ക്കായി യാത്ര ചെയ്യാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്ത ദിവസമായിരിക്കും. നിങ്ങളുടെ പദ്ധതികള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. നിലവിലെ തിരക്കുള്ള സാഹചര്യത്തില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കാന്‍ നിങ്ങള്‍ മടിക്കും. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും. ഭാഗ്യചിഹ്നം: പാലം
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാ കാര്യത്തിലും നിശബ്ദമായിരിക്കുന്നത് നല്ലതല്ല. പ്രധാനപ്പെട്ട ചില ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഉത്തമമാണ്. നിങ്ങളുടെ മുന്‍കാല പ്രകടനങ്ങള്‍ അഭിനന്ദിക്കപ്പെടും. അത്യാവശ്യമുള്ളവരെ സഹായിക്കണം. ഭാഗ്യചിഹ്നം: കോപ്പര്‍ ജഗ്ഗ്
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഉപഭോക്താവില്‍ നിന്നുള്ള അഭിനന്ദനം നിങ്ങള്‍ക്ക് മനോവീര്യം നല്‍കും. എന്നിരുന്നാലും വെല്ലുവിളികള്‍ വര്‍ധിക്കും. വ്യക്തിപരമായ നിയന്ത്രണങ്ങളെ മറികടക്കാന്‍ ടീം വര്‍ക്ക് നല്ലതാണ്. നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള അവസരം വരും. ഭാഗ്യചിഹ്നം: വാള്
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: അഭിവൃദ്ധി നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകും. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാകും. ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കും. വൈകാരികമായ ശൂന്യത ഇല്ലാതാകും. പുതിയ ശീലങ്ങള്‍ തുടര്‍ന്ന് പോകുക. ഭാഗ്യചിഹ്നം: പുളി മിഠായി
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നയാളെ നിങ്ങള്‍ കാലങ്ങളായി അവഗണിക്കുകയായിരുന്നു. എന്നാല്‍ ഇനി അവരെ നേരിടാനുള്ള സമയമാണ്. വൈകാരികമായി നിങ്ങളെ വേദനിപ്പിച്ച ചിലരോട് ക്ഷമിക്കാന്‍ നിങ്ങള്‍ തയ്യാറാകില്ല. ഭാഗ്യചിഹ്നം: സില്‍വര്‍ ജ്വല്ലറി
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കും. ഏറ്റവും പ്രധാനമായി നിങ്ങള്‍ പരിഗണിക്കേണ്ട കാര്യത്തെപ്പറ്റി നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. താരതമ്യേന ശാന്തമായ ഒരു ദിവസമായിരിക്കും ഇന്ന് നിങ്ങള്‍ക്ക്. ഭാഗ്യചിഹ്നം: പെബിള്‍
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിഹരിക്കാനുള്ള വലിയ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തും. അവയില്‍ ചെറിയ പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കുക. ആവശ്യമില്ലാതെ അസ്വസ്ഥപ്പെടും. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതിരിക്കുക. ജോലിസ്ഥലത്തെ പ്രശ്നങ്ങള്‍ ഒഴിവാക്കുക. ഭാഗ്യചിഹ്നം: കലാസൃഷ്ടി